Latest Updates
-
ബുധാദിത്യ രാജയോഗം: പണമിടപാടുകളിലും ജോലികളിലും വൻ വിജയം നേടാൻ ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണം നാളിലെ സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് തുടങ്ങുന്ന കാര്യങ്ങൾ വൻ വിജയമാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ശ്രാവണ പുത്രദാ ഏകാദശി: ഈ 7 രാശിക്കാർക്ക് ഭാഗ്യകാലം, ഒപ്പം അറിയേണ്ട UPI റീഫണ്ട് നിയമങ്ങളും! -
ഓണം ഷോപ്പിംഗിനിടയിൽ ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം; ഇന്ന് പണം വന്നെത്തും! -
2026 ഓഗസ്റ്റ് 23 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ നക്ഷത്രഫലം: ഈ 5 നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഓഗസ്റ്റ് 23 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടവ! -
ഓണം സ്പെഷ്യൽ രാശിഫലം: ഇന്നത്തെ ദിവസം ഈ 12 രാശിക്കാർക്കും നേട്ടങ്ങളുടെ ദിനം -
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം!
ദിവസം ചെല്ലുന്തോറും ധനം കുമിയും: വരുന്ന ഒരാഴ്ചയില്‍ നിങ്ങള്‍ കരുതും പോലെ കാര്യങ്ങള്‍: 27 നാളിനും സമ്പൂര്‍ണഫലം
വരുന്ന ആഴ്ചയില്‍ 27 നക്ഷത്രക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നല്‍കുന്നതാണ്. അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുമെങ്കിലും പലപ്പോഴും അത് എത്രത്തോളം നിങ്ങളെ സ്വാധീനിക്കുന്നു എന്നതും ശ്രദ്ധിക്കണം. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാര്‍ക്കും വരുന്ന ആഴ്ചയില്‍ എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്ന് നോക്കാം.
സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. പുതിയ മാസം പുതിയ ആഴ്ച എന്നത് അല്പം ഗുണകരമായ സമയം തന്നെയാണ്. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാര്‍ക്കും കരിയര്‍,ധനം, ജോലി, ദാമ്പത്യം എന്നിങ്ങനെ എല്ലാ മേഖലകളിലും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടക്കൂറ്
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ചയില്‍ ജീവിതത്തില്‍ പുതിയ ആത്മവിശ്വാസം ലഭിക്കുന്ന ആഴ്ചയാണ് വരുന്നത്. ജോലിസ്ഥലത്ത് പ്രകടനം മികച്ചതാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായി നേട്ടങ്ങള്‍ പ്രതീക്ഷിക്കാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാവാം. പലപ്പോഴും നിങ്ങളുടെ ഉറക്കം പ്രശ്നത്തിലായിരിക്കും.
ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പഴയ പദ്ധതികള്‍ക്ക് ഫലം ലഭിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല കുടുംബബന്ധങ്ങളില്‍ ശാന്തത നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പണവുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ മറ്റുള്ളവരുടെ സ്വാധീനം പരമാവധി ഒഴിവാക്കേണ്ടതാണ്.
മിഥുനക്കൂറ്
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശക്തിയോടെയുള്ള സംസാരം അനിവാര്യമാണ്. അത് മാത്രമല്ല നിങ്ങളുടെ ബന്ധം മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു. കൂടാതെ ജോലിയില്‍ മേലധികാരികളുടെ അംഗീകാരം ലഭിക്കുകയും സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുകയും ചെയ്യുന്നു.
കര്‍ക്കിടകക്കൂറ്
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ സമയം കുടുംബത്തിന് മുന്‍ഗണന നല്‍കേണ്ടതാണ്. അത് മാത്രമല്ല ഇവര്‍ക്ക് പല കാര്യങ്ങളിലും പ്രശ്നങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ആരോഗ്യത്തെ നിസ്സാരമാക്കരുത്. എന്നാല്‍ ധനത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ ഉണ്ടാവും.
ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ വിജയം തേടി എത്തുന്നു. കൂടാതെ ധനലാഭം പല കാര്യത്തിലും ഉണ്ടായിരിക്കുന്നതിനാല്‍ കടങ്ങളെല്ലാം വളരെ പെട്ടെന്ന് വീട്ടുന്നതിന് സാധിക്കും. ചിലവുകള്‍ പലപ്പോഴും അപ്രതീക്ഷിതമായി വര്‍ദ്ധിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യും.
കന്നിക്കൂറ്
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വിജയം തേടി എത്തുന്നു. പലപ്പോഴും നിങ്ങളുടെ ജോലിയിലെ തടസ്സങ്ങള്‍ പരിഹരിക്കപ്പെടുന്നു. ആരോഗ്യം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ക്ക് സാധ്യതയുണ്ട്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും.

തുലാക്കൂറ്
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും പുതിയ ബന്ധങ്ങള്‍ നിങ്ങളെ മാറ്റങ്ങളിലേക്ക് എത്തിക്കും. പഴയ സുഹൃത്തുക്കളില്‍ നിന്ന് ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തെ മികച്ചതാക്കുന്നതിന് ശ്രദ്ധിക്കണം. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും.
വൃശ്ചികക്കൂറ്
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ധനലാഭം തേടി എത്തുന്ന സമയമാണ്. ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ജോലി നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ ചെറിയ തോതില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാം. ക്ഷമയോടെ വേണം എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന്.
ധനുക്കൂറ്
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് യാത്രകള്‍ പലതും മികച്ചതായിരിക്കും. പലപ്പോഴും വിദേശത്ത് നിന്നുള്ള അനുകൂല സാഹചര്യം ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിരത നിങ്ങള്‍ക്കുണ്ടാവും. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. അതിന്റെ ഫലമായി ജീവിതം തന്നെ മാറി മറിയുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്.
മകരക്കൂറ്
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളിലും നേട്ടങ്ങളുണ്ടാവുന്നു. കുടുംബത്തില്‍ പരസ്പരം സ്നേഹവും സന്തോഷവും നിലനിര്‍ത്തുന്നതിന് സാധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാവും. സൗഹൃദം നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്.
കുംഭക്കൂറ്
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പുതിയ ആശയങ്ങള്‍ പലതും നടപ്പിലാക്കുന്നതിന് സാധിക്കുന്ന ഒരു ആഴ്ചയാണ് വരാന്‍ ഇരിക്കുന്നത്. ജോലിയില്‍ എടുക്കുന്ന തീരുമാനങ്ങള്‍ മികച്ചതായിരിക്കും. പ്രണയിക്കുന്നവര്‍ക്ക് സന്തോഷവും സമാധാനവും തേടി എത്തും. ചിലവുകള്‍ വര്‍ദ്ധിക്കുകയും അത് വഴി സന്തോഷം വര്‍ദ്ധിക്കുകയും ചെയ്യുന്നു.
മീനക്കൂറ്
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. കലാരംഗത്ത് അംഗീകാരവും ആദരവും തേടി എത്തും. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും സാമ്പത്തിക നേട്ടങ്ങള്‍ അനുകൂലമാക്കുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതത്തില്‍ നേട്ടങ്ങളുണ്ടാവും. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് സാധിക്കും.



Click it and Unblock the Notifications