അണുവിട ചലിക്കാതെ ഭാഗ്യക്കൊടുമുടിയേറാം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം

വരുന്ന ആഴ്ചയില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും പലരും ഗുണാനുഭവങ്ങളുടെ കാര്യത്തില്‍ മികച്ച് നില്‍ക്കുന്നു. അതുപോലെ തന്നെയാണ് മാറ്റങ്ങള്‍ സംഭവിക്കുമ്പോഴും. നവംബര്‍ 16 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ നിങ്ങള്‍ക്ക് എപ്രകാരമാണ് കാര്യങ്ങള്‍ എന്ന് നോക്കാം.

ഗ്രഹമാറ്റങ്ങള്‍ അനുസരിച്ച് കരിയര്‍, സാമ്പത്തികം, ആരോഗ്യം, ബന്ധങ്ങള്‍ എന്നിവയിലേക്ക് എന്തൊക്കെ മാറ്റങ്ങളുണ്ടാവുന്നു എന്നത് ശ്രദ്ധേയമാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

Weekly Horoscope November 16 22

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിയിലും സാമ്പത്തികത്തിലും മികച്ച പുരോഗതിയുണ്ടാവുന്നു. നിങ്ങളില്‍ നിലനിന്നിരുന്ന പഴയ തടസ്സങ്ങള്‍ മാറിപ്പോകും. അത് മാത്രമല്ല എല്ലാ തരത്തിലുള്ള മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അത് മാത്രമല്ല ദാമ്പത്യ ബന്ധങ്ങളില്‍ കൂടുതല്‍ മനസ്സിലാക്കല്‍ ആവശ്യമാണ്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് നിങ്ങളുടെ കരിയറില്‍ മാറ്റത്തിന്റെ സൂചന തേടി എത്തുന്ന സമയമാണ്. കൂടാതെ ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. അതോടൊപ്പം തന്നെ പുതിയ പ്രോജക്ടുകള്‍ ലാഭം തേടി എത്തുകയും ചെയ്യുന്നു. ആരോഗ്യത്തില്‍ ചെറിയ മുന്നറിയിപ്പ് അനിവാര്യമാണ്. അത് കൂടാതെ വിശ്രമം ആവശ്യമാണ്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ ലഭിക്കും. പഠന-പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കുന്നതിന് യോഗം കാണുന്നു. കൂടാതെ നിങ്ങളുടെ വീട്ടില്‍ സന്തോഷ വാര്‍ത്ത തേടി എത്തും. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് വരുന്ന 7 ദിവസവും ആത്മവിശ്വാസം ഉയരും. തൊഴില്‍ മേഖലയില്‍ ഉയര്‍ന്ന അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷം നിറയുന്നു. എന്നാല്‍ ബന്ധുക്കളുമായി ചെറിയ തര്‍ക്കസാധ്യതയുള്ളതിനാല്‍ ശാന്തത പാലിക്കേണ്ടതാണ്. അത് മാനസിക ആരോഗ്യത്തെ മികച്ചതാക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ സാമ്പത്തിക വളര്‍ച്ചയുണ്ടാവുന്നു. അത് മാത്രമല്ല നിക്ഷേപങ്ങള്‍ക്ക് അനുയോജ്യമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. പ്രണയത്തില്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു. യാത്രകള്‍ പ്ലാന്‍ ചെയ്യുന്നതിന് അനുസരിച്ച് മുന്നോട്ട് പോവാന്‍ സാധിക്കും.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പകുതിയില്‍ വെച്ച ഒഴിവാക്കിയ കാര്യങ്ങള്‍ തിരികെ പൂര്‍ത്തിയാക്കാനുള്ള സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് കൂടാതെ ജോലിയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കംും. കൂടാതെ എല്ലാ കാര്യങ്ങളും മികച്ചതായിരിക്കും. ആാേരഗ്യം മെച്ചപ്പെടുന്നതിനുള്ള യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

Weekly Horoscope November 16 22

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളെ പൂര്‍ണമായും പരിഹരിക്കാന്‍ സാധിക്കും. കൂടാതെ പുതിയ ബന്ധങ്ങള്‍ രൂപപ്പെടും. ഔദ്യോഗിക ജീവിതത്തില്‍ അംഗീകാരം തേടി എത്തുന്നു. കൂടാതെ സാമ്പത്തികമായി സ്ഥിരതയുള്ള ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. സമ്പത്തില്‍ മാറ്റങ്ങളുണ്ടാവുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പുതിയ ആശയങ്ങള്‍ നടപ്പാക്കാനും വിജയിക്കാനും അനുയോജ്യമായ സമയമാണ് വരുന്ന 7 ദിവസവും. വീട്ടില്‍ സന്തോഷകരമായ മാറ്റങ്ങളുണ്ടാവുന്നു. മംഗള കാര്യങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. കൂടാതെ ആരോഗ്യത്തില്‍ ജാഗ്രത പാലിക്കണം.

ധനു രാശി
ധനു രാശിക്കാര്‍ക്ക് യാത്രകളും പഠനവുമായി ബന്ധപ്പെട്ട ഗുണകരമായ സമയമാണ് കാത്തിരിക്കുന്നത്. കൂടാതെ ജോലിയില്‍ വളര്‍ച്ചയും തേടി എത്തുന്നു. ദീര്‍ഘകാല പദ്ധതി ആരംഭിക്കാന്‍ നല്ല സമയമാണ് എന്നതാണ് ഏറ്റവും മികച്ച കാര്യം. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.

മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. കൂടാതെ കുടുംബത്തില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. അതോടൊപ്പം തന്നെ ജോലിയില്‍ കൃത്യതയും കൊണ്ട് വരാന്‍ സാധിക്കുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സന്തോഷം കുടുംബത്തില്‍ നിലനില്‍ക്കുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. പ്രണയിക്കുന്നവര്‍ക്ക് സന്തോഷവും സമാധാനവും തേടി എത്തും. കൂടാതെ ആരോഗ്യം മികച്ചതായിരിക്കും. പ്രണയബന്ധത്തില്‍ പുരോഗതി വിവാഹത്തിലേക്ക് എത്തുന്നു. കൂടാതെ ആരോഗ്യം സാധാരണ നിലയില്‍ മുന്നോട്ട് പോവുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി വരുന്ന സമയമാണ്. കരിയറില്‍ നിരവധി അവസരങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈക്കുമ്പിളില്‍ വന്നു ചേരും. കടം വാങ്ങുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. കടം കൊടുക്കുമ്പോഴും അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. കരിയറില്‍ പ്രധാന മാറ്റങ്ങള്‍ സംഭവിക്കും.

X
Desktop Bottom Promotion