Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
മാളവ്യ രാജയോഗത്തോടൊപ്പം ചന്ദ്രഗ്രഹണം: വരുന്ന ആഴ്ച അതിഗംഭീരം, ഭാഗ്യക്കൊടുമുടി കയറും 5 രാശി
പുതിയ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ചില രാശിക്കാര്‍ക്ക് അതിഗംഭീര ഫലങ്ങളാണ് കാത്തിരിക്കുന്നത്. അത് പലപ്പോഴും ഗുണപ്രദമായ പല മാറ്റങ്ങളും നിങ്ങളുടെ ആഴ്ചയെ മികച്ചതാക്കുന്നു. മാര്‍ച്ച് 10 മുതലാരംഭിക്കുന്ന ദിവസങ്ങളില്‍ മീനം രാശിയില്‍ മാളവ്യ രാജയോഗം രൂപപ്പെടുന്നു. അത് കൂടാതെ അടുത്ത ആഴ്ചയിലാണ് ചന്ദ്രഗ്രഹണവും സംഭവിക്കുന്നത്. ഈ സമയം നിങ്ങളില്‍ ചില രാശിക്കാരുടെ ഭാഗ്യം തെളിയും എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും ഗ്രഹമാണ് ശുക്രന്. ശുക്രന് മീനം രാശിയില്‍ ശക്തിപ്രാപിക്കുന്നത് വഴി ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു.
അത് തന്നെയാണ് വരുന്ന ആഴ്ചയിലേക്ക് ഭാഗ്യം കൊണ്ട് വരുന്നതും. എന്നാല്‍ ഏതൊക്കെ രാശിക്കാരിലാണ് അനുകൂല മാറ്റങ്ങള്‍ ചന്ദ്രഗ്രഹണവും മാളവ്യരാജയോഗവും നല്‍കുന്നത് എന്ന് നോക്കാം. ഈ യോഗത്തിന്റെ സ്വാധീനം നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന് നോക്കാം. മാര്‍ച്ച് 10 മുതല്‍ വരുന്ന ദിവസങ്ങളില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണഫലങ്ങളും ഭാഗ്യാനുഭവങ്ങളും ഉണ്ടാവുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ സമയം അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. പലപ്പോഴും സാമ്പത്തി ക സ്ഥിതി മികച്ചതായിരിക്കും. മാളവ്യ രാജയോഗം നിമിത്തം നിങ്ങളുടെ ജീവിതം തന്നെ മാറി മറിയുന്നു. കരിയറില്‍ ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. കരിയര്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നതിനേക്കാള്‍ ഉയരത്തിലെത്തുന്നു. മാനസികമായും ശാരീരികമായും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. ആഗ്രഹിച്ച വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ജോലിയില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ തേടി എത്തും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സാമ്പത്തിക മാറ്റങ്ങള്‍ ഒരിക്കലും നിങ്ങളുടെ ജീവിതത്തില്‍ ഒരു വെല്ലുവിളിയായി മാറുകയില്ല എന്നതാണ് മാളവ്യ രാജയോഗവും ചന്ദ്രഗ്രഹണവും നല്കുന്ന ഉറപ്പ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ എല്ലാ കാര്യങ്ങളിലും വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. മാത്രമല്ല സാമ്പത്തിക സ്ഥിതി ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ നല്‍കും. വളരെക്കാലമായി കാത്തിരുന്ന കാര്യങ്ങള്‍ സംഭവിക്കുന്നു. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. കൂടുതല്‍ സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ആരോഗ്യം മികച്ചതായിരിക്കും. എല്ലാ അര്‍ത്ഥത്തിലും അനുകൂല ഫലങ്ങള്‍ നിറയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ആഗ്രഹിച്ച ജോലിയില്‍ തിളങ്ങാന്‍ സാധിക്കുന്നു. അത് തന്നെയാണ് ഈ സമയത്തെ ഏറ്റവും വലിയ മാറ്റവും ജോലിയില്‍ വിജയം കരസ്ഥമാക്കുന്നതിനോടൊപ്പം തന്നെ അഭിനന്ദനങ്ങളും നിങ്ങളുടേതായ സ്ഥാനവും തേടി എത്തുന്നു. വളരെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലി പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഓഫീസിലെ പല കാര്യങ്ങളും ഉത്തരവാദിത്വത്തോടെ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. സന്തോഷകരമായ മാറ്റങ്ങള്‍ ദാമ്പത്യ ജീവിതത്തിലും സംഭവിക്കും. യാത്രകള്‍ നടത്തുന്നതിനുള്ള സാധ്യതയുണ്ട്. വിവിധ കോണില്‍ നിന്ന് വരുമാനം വര്‍ദ്ധിക്കുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് മാളവ്യ രാജയോഗത്തിന്റെ സ്വാധീനം നിരവധി ഗുണാനുഭവങ്ങള്‍ നല്കുന്നു. പലപ്പോഴും വളരെക്കാലമായി അലട്ടിയിരുന്ന രോഗാവസ്ഥകള്‍ പലതും നിങ്ങളെ പ്രശ്നത്തിലാക്കുന്നു. രോഗാവസ്ഥകളെ നിസ്സാരമാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ടകാര്യം. സന്താനസൗഭാഗ്യത്തിന് യോഗം കാണുന്നു. പരീക്ഷകളില്‍ വിജയം മികച്ച രീതിയില്‍ കരസ്ഥമാക്കാന്‍ സാധിക്കും. കുടുംബത്തിലെ പല പ്രതിസന്ധികളും എന്നന്നേക്കുമായി അവസാനിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനാല്‍ ്അതെല്ലാം നേട്ടങ്ങളുടെ ചെപ്പ് തുറക്കും എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം നിലനില്ക്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അടുത്ത ആഴ്ച ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും. ബിസിനസില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ സാമ്പത്തിക നേട്ടം ഉണ്ടാവാം. ഇതെല്ലാം തന്നെ സന്തോഷകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. വ്യക്തിജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. പല കാര്യങ്ങളും പെട്ടെന്ന് പരിഹരിക്കപ്പെടുന്നു. അതെല്ലാം തന്നെ സാമ്പത്തിക നേട്ടത്തില്‍ അവസാനിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. വ്യക്തിജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ തേടി എത്തും. പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications