Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
Weekly Horoscope: വര്‍ഷങ്ങള്‍ക്ക് ശേഷം 12-ല്‍ 11 രാശിക്കും ശുഭഫലം: വാരഫലം ഇവര്‍ക്ക് കെങ്കേമം
ജനുവരി മാസത്തിന്റെ അവസാനത്തില്‍ മാറ്റങ്ങള്‍ പല വിധത്തിലാണ് ഓരോ രാശിക്കാര്‍ക്കും സംഭവിക്കുന്നത്. വരുന്ന ആഴ്ചയില്‍ 12 രാശിക്കാരിലും എന്തൊക്കെയാണ് സംഭവിക്കാന്‍ പോവുന്നത് അതില്‍ അനുകൂലവും പ്രതികൂലവുമായ കാര്യങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ചാണ് ഈ ലേഖനം. കരിയറിലും പ്രണയത്തിലും സാമ്പത്തിക സ്ഥിതിയിലും എന്തൊക്കെ നേട്ടങ്ങളും വെല്ലുവിളികളും ഉണ്ടാവുന്നു എന്ന് നോക്കാം.
ജനുവരി 26 മുതല്‍ ഫെബ്രുവരി 1 വരെയുള്ള 12 രാശിക്കാരുടേയും സമ്പൂര്‍ണ രാശിഫലത്തെക്കുറിച്ച് വായിക്കാം. അത് നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം എന്താണെന്നതിനെക്കുറിച്ചും ഈ ലേഖനത്തില്‍ വായിക്കാം. അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ അവരുടെ ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയുന്നു. പലപ്പോഴും പലവിധത്തിലുള്ള വെല്ലുവിളികള്‍ ഇന്നത്തെ ദിവസം സംഭവിക്കാം. പല കാര്യങ്ങളിലും ജാഗ്രത പുലര്‍ത്തേണ്ടതായി വരുന്നു. അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുത്. അത് കൂടുതല്‍ അപകടം വരുത്തി വെക്കും. ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കാം. പലപ്പോഴും അനുകൂലമായ നേട്ടങ്ങളിലേക്ക് നിങ്ങളെത്തുന്ന ദിവസമാണ്. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം കൂടുതലായിരിക്കും. കരിയറില്‍ നേട്ടങ്ങളുണ്ടാവും. അനാവശ്യ സംസാരങ്ങള്‍ ഒഴിവാക്കുക. അത് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്‍കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ പല വിധത്തിലുള്ള നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. പലപ്പോഴും സന്തോഷകരമായ നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. പല പദ്ധതികളും വിജയിക്കുന്നു. അത് പലപ്പോഴും അനുകൂലമായ നിരവധി അവസരങ്ങള്‍ കരിയറില്‍ നിങ്ങള്‍ക്ക് നല്‍കും. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ ഒരു ആഴ്ചയാണ് വരുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ്. ആരോഗ്യ രംഗത്ത് ഉയര്‍ച്ച താഴ്ചകളുണ്ടായേക്കാം. സന്തോഷകരമായ പല നേട്ടങ്ങളും ഈ ആഴ്ചയില്‍ കാത്തിരിക്കുന്നു. ജോലിയിലെ മാറ്റങ്ങള്‍ ്അല്‍പം ശ്രദ്ധിക്കണം. ജോലിയിലും ജീവിതത്തിലും സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ശ്രമിക്കണം. ആരോഗ്യം നിസ്സാരമാക്കരുത്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ശുഭാപ്തി വിശ്വാസം വര്‍ദ്ധിക്കുന്ന സമയമാണ്. പലപ്പോഴും ഈ ആഴ്ചയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റങ്ങളും സംഭവിക്കും. നഷ്ടപ്പെട്ട അവസരങ്ങളെ ഓര്‍ത്ത് ദു:ഖിക്കരുത്. എങ്കിലും അവസരങ്ങള്‍ പരമാവധി പാഴാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വികാരങ്ങളെ ഒരിക്കലും നിങ്ങള്‍ മറച്ച് വെക്കേണ്ടതില്ല. സാമ്പത്തിക സ്ഥിതി മികച്ചതാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് അനുകൂല മാറ്റങ്ങളും പ്രതികൂല മാറ്റങ്ങളും ഒരുപോലെ സംഭവിക്കുന്നു. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എല്ലാം തന്നെ എടുക്കുന്ന ഒരു ആഴ്ചയാണ് വരാന്‍ പോവുന്നത്. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. പലപ്പോഴും ഗാര്‍ഹികാവശ്യങ്ങളെ ഒരിക്കലും അവഗണിക്കരുത്. അത് നിങ്ങളുടെ ഭാവിയെ ബാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ വളരെയധികം മാറ്റങ്ങളുണ്ടാവുന്നു. തിരക്കുകള്‍ വര്‍ദ്ധിക്കുന്ന സമയമായതിനാല്‍ ചെയ്യുന്ന കാര്യത്തിലെല്ലാം അതീവ ശ്രദ്ധ ചെലുത്തണം. അവസരങ്ങള്‍ നിരവധി തേടി എത്തുന്നു. ഹൃദയത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. നഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കാതെ മുന്നോട്ട് പോവുന്നതിന് ശ്രമിക്കുക. സാമ്പത്തിക സ്ഥിതി മികച്ചതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. പലപ്പോഴും ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നു. വ്യക്തിപരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുന്ന ഒരു ആഴ്ചയാണ്. ആരോഗ്യ സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവും. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ക്ക് സാധ്യത. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്.
ധനു
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ പ്രതികൂലമായ പല മാറ്റങ്ങളും ഉണ്ടാവും. പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത പ്രശ്‌നങ്ങളുണ്ടാവാം. അത് പല വിധത്തിലും ജീവിതത്തെ സ്വാധീനിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ എടുത്ത് ചാടി ഒരു തീരുമാനം എടുക്കരുത്. ആലോചിച്ച് മാത്രമേ ഒരു തീരുമാനം എടുക്കാന്‍ പാടുകയുള്ളൂ. അല്ലാത്ത പക്ഷം അത് ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കാം. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോയില്ലെങ്കില്‍ അത് പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ച സാമ്പത്തിക കാര്യങ്ങളില്‍ കുതിച്ചുചാട്ടം അനുഭവപ്പെടാം. പലപ്പോഴും സന്തോഷകരമായ പല കാര്യങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്ന സമയമാണ് വരാന്‍ പോവുന്നത്. പ്രണയ ജീവിതത്തില്‍ സന്തോഷകരമായ പല സാഹചര്യവും ഉണ്ടാവും. അപ്രതീക്ഷിത നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. പോസിറ്റീവ് മാറ്റങ്ങളിലേക്ക് നിങ്ങളെത്തുന്ന ഒരു ആഴ്ചയാണ്.
മീനം
മീനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവും. എങ്കിലും ഗുണദോഷ സമ്മിശ്രമായിരിക്കും ഫലം. സ്വയം ചിന്തിച്ച് മാത്രം കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കുക. ആരോഗ്യം നിസ്സാരമല്ല. പലപ്പോഴും നിങ്ങള്‍ അവഗണിക്കുന്ന ചെറിയ പ്രശ്‌നം പോലും വെല്ലുവിളികളിലേക്ക് എത്തിക്കാം. മാനസികാരോഗ്യം നിസ്സാരമല്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











