Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
കാത്തു കാത്തിരുന്ന ഏഴ് ദിനങ്ങള്‍: നിങ്ങളാഗ്രഹിക്കുന്നതെന്തും കൈപ്പിടിയില്‍, സമ്പൂര്‍ണ വാരഫലം 12 രാശിക്ക്
വരുന്ന ആഴ്ചയില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമായ കാര്യമാണ്. ജീവിതത്തില്‍ അനുകൂലവും അല്ലെങ്കില്‍ പ്രതികൂലവുമായ പല മാറ്റങ്ങളും കാത്തിരിക്കുന്നു. കരിയറിലെ മാറ്റം, സാമ്പത്തിക സ്ഥിതി, ഗുണകരമായ മറ്റ് കാര്യങ്ങള്‍ എന്നിവ സംഭവിക്കുന്ന സമയമാണ്. എന്നാല്‍ വരുന്ന ഒരാഴ്ചയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്നും അത് എപ്രകാരം നിങ്ങളെ ബാധിക്കുന്നു എന്നും നമുക്ക് നോക്കാം.
സമ്പൂര്‍ണ വാരഫലം അനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. കാത്തിരിക്കുന്ന പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരം സ്വാധീനം ചെലുത്തുന്നു എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. കൂടാതെ ജോലി രംഗത്ത് പുതിയ അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തണം. കുടുംബബന്ധങ്ങള്‍ മെച്ചപ്പെടും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ധൈര്യത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ സാധിക്കും. കൂടാതെ തീരുമാനങ്ങള്‍ വിജയം കൈവരിക്കാന്‍ സഹായിക്കും. പഴയ കുടിശ്ശികകള്‍ തീര്‍ക്കാന്‍ നല്ല സമയം. ആരോഗ്യകാര്യങ്ങളില്‍ ചെറിയ ശ്രദ്ധ ആവശ്യമാണ്. സാമ്പത്തിക സ്ഥിതി അറിഞ്ഞ് വേണം കാര്യങ്ങള്‍ ചെയ്യാന്‍.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തും. അത് കൂടാതെ ആശയവിനിമയ കഴിവുകള്‍ ഈ ആഴ്ച വലിയ നേട്ടമാകും. ജോലി സംബന്ധമായ യാത്രകള്‍ നിങ്ങള്‍ക്ക് പ്രയോജനം നല്‍കും. അതോടൊപ്പം തന്നെ എല്ലാ കാര്യങ്ങളിലും സുതാര്യത പുലര്‍ത്തുന്നതിനും ശ്രദ്ധിക്കണം.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് അവരുടെ എല്ലാ വിധത്തിലുള്ള ആശങ്കകളും ഒഴിയുന്ന സമയമാണ്. അത് മാത്രമല്ല മനസ്സിനുള്ളിലെ ആശങ്കകള്‍ക്ക് വിരാമമിടാം. കുടുംബത്തില്‍ സന്തോഷകരമായ സംഭവങ്ങള്‍ നടക്കും. ചെലവുകള്‍ നിയന്ത്രിക്കുന്നത് നല്ലതാണ്. കാര്യങ്ങളെ ഗൗരവത്തോടെ കണക്കാക്കേണ്ടതാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പല കാര്യങ്ങളിലും ഗുണാനുഭവങ്ങള്‍ തേടി എത്തും. അത് കൂടാതെ കരിയറില്‍ പുരോഗതിയും സാമ്പത്തിക നേട്ടങ്ങളും തേടി എത്തുന്നു. കൂടാതെ അഹങ്കാരം നിയന്ത്രിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും. പലപ്പോഴും അല്പം കരുതലോടെ വേണം വരുന്ന 7 ദിനവും മുന്നോട്ട് പോവുന്നതിന്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. പഠനത്തിലും ഗവേഷണത്തിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അനുകൂല സമയം. മത്സരപ്പരീക്ഷകളില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. ജോലിയുടെ കാര്യത്തില്‍ അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കും. പങ്കാളിത്തത്തോടെ ചെയ്യുന്ന ജോലികള്‍ അത്രത്തോളം ലാഭകരമായിരിക്കുകയില്ല. സാമ്പത്തിക കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള കാര്യങ്ങള്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ തേടി എത്തും. രഹസ്യമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. സാമ്പത്തിക സ്ഥിതി മികച്ചതാണ്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പുതിയ ആഴ്ചയില്‍ മികച്ച സമയം തേടി എത്തുന്നു. പുതിയ ആശയങ്ങള്‍ നിങ്ങളെ തേടി എത്തും. വിദേശത്ത് നിന്ന് സാമ്പത്തിക നേട്ടം തേടി എത്തുന്നു. യാത്രകള്‍ പലതും ഗുണകരമായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ജോലി സംബന്ധമായി അല്പം കൂടുതല്‍ ശ്രദ്ധിക്കണം. അത് കൂടാതെ അധിക ഉത്തരവാദിത്വങ്ങള്‍ ലഭിക്കും. കഠിനാധ്വാനം അംഗീകാരം നേടും. കുടുംബത്തില്‍ ഐക്യം വര്‍ധിക്കും. അതിന്റെ ഫലമായി സന്തോഷവും സമാധാനവും നിങ്ങളില്‍ തേടി എത്തുന്നു.
കുംഭം രാശി
കുംഭം രാിക്കാര്ക്ക് വരുന്ന ആഴ്ചയില്‍ അവരുടെ ജീവിതം ഗുണകരമായി മാറുന്ന സമയമാണ്. അത് മാത്രമല്ല നിങ്ങള്‍ക്ക് സുഹൃത്തുക്കളുടെ സഹായം നിര്‍ണായകമാകും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാകും. സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ തേടി എക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പല കാര്യങ്ങളും അനുകൂലമായി വരുന്നു. അത് പലപ്പോഴും നിങ്ങളുടെ സൃഷ്ടിപരമായ കഴിവുകള്‍ മുന്നിലെത്തും. പ്രണയബന്ധങ്ങളില്‍ മധുരമുള്ള നിമിഷങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ആത്മീയ ചിന്തകള്‍ മനസ്സിന് ശാന്തിയും സമാധാനവും നല്‍കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.



Click it and Unblock the Notifications
