Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
വാരഫലം: ശത്രു ദുര്‍ബലനാവും, ചെയ്യുന്നതെല്ലാം സമ്പൂര്‍ണ വിജയം, ജീവിതം മൊത്തത്തില്‍ മാറുന്ന ഒരാഴ്ച
പുതിയ ആഴ്ചയ്ക്ക് തുടക്കമിടുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നത് ശ്രദ്ധേയമാണ്. ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്ന മാറ്റങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല. സാമ്പത്തികം, കരിയര്‍, ജോലി, ജീവിതം എന്നിവ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായി നിലനില്‍ക്കുമോ അതോ പ്രതികൂല ഫലങ്ങളിലേക്ക് എത്തുമോ എന്നത് നോക്കാം.
അതിലുപരി ജീവിതത്തിലെ എല്ലാ മാറ്റങ്ങള്‍ക്കും തുടക്കമിടുന്ന ഒരു സമയത്തിന് കൂടിയാണ് ഈ ആഴ്ചയില്‍ കാരണമാവുന്നത്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ ആര്‍ക്കൊക്കെയാണ് മാറ്റം ആര്‍ക്കൊക്കെയാണ് നേട്ടങ്ങള്‍ എന്നത് നമുക്ക് നോക്കാം. അത് കൂടാതെ നിങ്ങള്‍ക്കും അത് എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നതെന്ന് അറിയാന്‍ വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ജോലിയില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ വരും. ധൈര്യത്തോടെ മുന്നോട്ട് പോയാല്‍ അത് നിങ്ങളില്‍ ധാരാളം നേട്ടങ്ങള്‍ കൊണ്ട് വരുന്നു. അത് കൂടാതെ കുടുംബ കാര്യങ്ങളില്‍ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് സാധ്യതയുണ്ട്. എല്ലാ കാര്യങ്ങളും വളരെയധികം സമാധാനപരമായി കൈകാര്യം ചെയ്യണം.
ഇടവം രാശി
വരുന്ന ആഴ്ചയില്‍ ഇടവം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സാമ്പത്തികമായി പുരോഗതി പ്രതീക്ഷിക്കാം. പഴയ കുടിശ്ശികകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട് എന്നത് കൊണ്ട് തന്നെ മാറ്റങ്ങള്‍ സാമ്പത്തിക ജീവിതത്തില്‍ അനിവാര്യമായി വരും. ആരോഗ്യ കാര്യങ്ങളില്‍ ചെറിയ ശ്രദ്ധ വേണം അത് നിസ്സാരമാക്കി തള്ളിക്കളയരുത്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ നല്ല സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല നിങ്ങളുട ആശയവിനിമയ കഴിവുകള്‍ കൂടുതല്‍ അംഗീകാരം തേടി എത്തുന്നതിനുള്ള യോഗം കാണുന്നു. അത് കൂടാതെ ദാമ്പത്യബന്ധങ്ങളില്‍ തുറന്ന മനസ്സോടെ പെരുമാറുക.
കര്‍ക്കിടകം രാശി
വരുന്ന ആഴ്ചയില്‍ ഈ രാശിക്കാര്‍ക്ക് അവരുടെ കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. അത് കൂടാതെ വീട്ടുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ അനുകൂലമായി വരുന്നതിന് യോഗം കാണുന്നു. തൊഴില്‍ രംഗത്ത് ക്ഷമ ആവശ്യമാണ്. ആരോഗ്യത്തില്‍ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധ്യതയുണ്ട്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജീവിതം അനുകൂലമായി മാറുന്നതിനുള്ള യോഗം കാണുന്നു. അതിന് ഈ ആഴ്ച ഒരു നിമിത്തമായേക്കാം. അത് കൊണ്ട് തന്നെ പല ഗുണകരമായ മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. അത് വഴി് ജീവിതത്തില്‍ അനുകൂലമായ പല കാര്യങ്ങളും സംഭവിക്കുന്നു. വരുന്ന 7 ദിവസവും നിങ്ങളുടെ ചിലവുകള്‍ നിയന്ത്രിക്കണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ പുതിയ മാറ്റങ്ങള്‍ പലതും അനുകൂലമായി വരുന്നു. കൂടാതെ വിദ്യാഭ്യാസത്തിലും ഗവേഷണ മേഖലയിലും നേട്ടങ്ങള്‍ ഉണ്ടാകും. ആത്മവിശ്വാസം വര്‍ധിക്കും. അനാവശ്യ ആശങ്കകള്‍ പരമാധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ച പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടുന്നു. അത് മാത്രമല്ല നിങ്ങളുടെ ബന്ധങ്ങളിലും പങ്കാളിത്തങ്ങളിലും പുരോഗതി ഉണ്ടാകും. വിവാഹാലോചനകള്‍ക്ക് അനുകൂല സമയമാണ്. അതോടൊപ്പം തന്നെ സാമ്പത്തിക തീരുമാനങ്ങളില്‍ സൂക്ഷ്മത പാലിക്കേണ്ടത് അനിവാര്യമാണ്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജോലിയില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ ഏത് കാര്യത്തിലും നിങ്ങള്‍ ആത്മസംയമനം പാലിക്കേണ്ടത് അനിവാര്യമാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കാര്യങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഭാഗ്യം അനുകൂലമായി വരുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. ആത്മീയമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. കാര്യങ്ങള്‍ പലതും അനുകൂലമായി വരുന്ന സമയം കൂടിയാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ സ്ഥിരതയുണ്ടാവുന്നു. മുതിര്‍ന്നവരുടെ പിന്തുണ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഉത്തരവാദിത്വങ്ങള്‍ മികച്ച രീതിയില്‍ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മികച്ചതായിരിക്കും. ശത്രുക്കള്‍ ദുര്‍ബലരാവുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ പുതിയ ആശയങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുന്ന സമയമാണ്. സൗഹൃദങ്ങള്‍ എല്ലാം തന്നെ മികച്ച് നില്‍ക്കുന്നു. അതിന്റെ ഫലവും നിങ്ങളെ തേടി എത്തും. സാമ്പത്തികമായി അനുകൂല സമയമാണ് എന്നതാണ് ഏറ്റവും മികച്ച് നില്‍ക്കുന്ന കാര്യവും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. അത് കൂടാതെ കലാസാഹിത്യ രംഗത്ത് ഗുണാനുഭവങ്ങള്‍ ഇരട്ടിയാണ്. ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. പൊതുവേ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ആഴ്ചയാണ് വരാന്‍ ഇരിക്കുന്നത്.



Click it and Unblock the Notifications








