Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കഠിനമായ വേനൽച്ചൂട്; തളരാതെ പിടിച്ചുനിൽക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടിച്ചെടുത്തത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു! ഗർഭിണികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ് -
തടി കുറയ്ക്കാൻ ജിം സപ്ലിമെന്റുകൾ വാങ്ങുന്നവരാണോ? ഈ ചതിക്കുഴിയിൽ വീഴരുത്! -
കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ?
ഇട്ടുമൂടാന്‍ തക്ക ധനം, കരിയറിലെ കുതിപ്പ്, ദാമ്പത്യം അത്യുഗ്രന്‍: അശ്വതി- രേവതി സമ്പൂര്‍ണ നക്ഷത്രഫലം
Weekly Horoscope: നവംബര്‍ അവസാനത്തിലേക്ക് കടക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ പല കാര്യങ്ങളും ഉണ്ട്. ഇതില്‍ തന്നെ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് ഓരോ നക്ഷത്രക്കാര്‍ക്കും വരുന്ന ആഴ്ച ഗുണകരമാണോ ദോഷകരമാണോ എന്നതാണ്. പലപ്പോഴും ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ വരുന്ന 7 ദിവസം എപ്രകാരമാണ് നിങ്ങളുടെ ജീവിതം മാറുന്നത് എന്നത് അറിയണം.
വരുന്ന 7 ദിവസത്തലും ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും സംഭവിക്കുന്നുണ്ട്. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാരിലും ഏതൊക്കെ നക്ഷത്രക്കാരാണ് ഗുണഫലങ്ങള്‍ ഉള്ളവര്‍ ആരൊക്കെയാണ് മാറ്റങ്ങളിലേക്ക് കുതിക്കുന്നവര്‍ എന്നത് അറിഞ്ഞിരിക്കണം. വരുന്ന ഒരാഴ്ചയിലെ നക്ഷത്രഫലം അറിയാന്‍ വായിക്കൂ.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറുകാര്‍ക്ക് വരുന്ന ആഴ്ചയില്‍ കാര്യങ്ങളെല്ലാം തന്നെ മികച്ച് നില്ക്കുന്നു. എന്നാല്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം വളരെ ആസൂത്രണം ചെയ്ത് വേണം ചെയ്യുന്നതിന്. ഏത് കാര്യത്തിനും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും കാര്യത്തില്‍ അല്പം കരുതല്‍ വേണം. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. വിദേശത്ത് ജോലിയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമല്ലാത്ത മാറ്റങ്ങള്‍ക്കുള്ള സാധ്യത കാണുന്നു.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറുക്കാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായിരിക്കും. പലപ്പോഴും ഗുണഫലങ്ങളുടെ കാര്യത്തില്‍ സാമ്പത്തിക കാര്യം മുന്നിട്ട് നില്ക്കും. ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരു സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം മുന്നോട്ട് പോവുന്നു. പലപ്പോഴും കുടുംബത്തിലെ സന്തോഷം നിങ്ങളെ കൂടുതല്‍ ആനന്ദത്തിലാക്കുന്നു. പല കാര്യങ്ങളിലും മടുപ്പ് നിങ്ങള്‍ക്കുണ്ടാവാം. അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നതാണ് ഈ ആഴ്ചയിലെ വെല്ലുവിളി.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്ന സമയമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിനും അനിവാര്യമാണ്. ജോലിയിലെ തടസ്സങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. പലപ്പോഴും രോഗാവസ്ഥകള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കാം.. സാമ്പത്തികമായി അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ കാര്യങ്ങള്‍ നിസ്സാരമാക്കരുത്.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ഓരോ കാര്യവും വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട സമയമാണ്. പലപ്പോഴും ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ പലതും നിസ്സാരമാക്കുന്നു. എന്നാല്‍ അതെല്ലാം തന്നെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതാണ് എന്നതാണ് സത്യം. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമായേക്കാം. പോസിറ്റീവ് ആയ കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്ന ഒരാഴ്ച തന്നെയാണ് എന്നതില്‍ സംശയം വേണ്ട.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണപ്രദമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളെ തേടി വരുന്ന ഒരാഴ്ചയായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. ആത്മവിശ്വാസത്തോടെ ഓരോ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വരുന്ന ആഴ്ചയില്‍ ധാരാളം അനുകൂല ഫലങ്ങളുണ്ടാവുന്നു. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. എല്ലാ കാര്യത്തിലും കൂടുതല്‍ പരിശ്രമം പക്ഷേ ആവശ്യമായി വരുന്നു. പണമിടപാടുകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. വലിയ നഷ്ടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ആരേയും അന്ധമായി വിശ്വസിക്കരുത്. അത് നിങ്ങള്‍ക്ക് പ്രതിസന്ധികള്‍ നല്‍കാം, ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ജോലിയില്‍ ഉയര്‍ച്ചയുണ്ടാവും.
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. ജോലിയില്‍ സമാധാനക്കുറവും സമ്മര്‍ദ്ദവും വര്‍ദ്ധിക്കും. എന്നാല്‍ കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം ആയിരിക്കും ഉണ്ടാവുന്നത്. ആഴ്ചയുടെ അവസാനം ചെറിയ ഗുണപ്രദമായ മാറ്റങ്ങള്‍ തേടി എത്തും. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന 7 ദിവസവും അതീവ ശ്രദ്ധ അനിവാര്യമാണ്. അല്ലാത്ത പക്ഷം കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങള്‍ നേരിടേണ്ടതായി വരുന്നു. പലപ്പോഴും നിക്ഷേപങ്ങള്‍ നിങ്ങളെ പ്രതിസന്ധിയിലാക്കുന്നു. അത് സാമ്പത്തിക പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നതും. സാമ്പത്തിക സ്ഥിതി ബിസിനസിനേയും പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് സത്യം. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളും വിട്ടുമാറാതെ നില്ക്കുന്നു.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഐശ്വര്യവും സ്നേഹവും എല്ലാം ഒരുമിച്ച് ലഭിക്കുന്ന ഒരാഴ്ചയായിരിക്കും. നിങ്ങള്‍ക്ക് പല കാര്യത്തിലും വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ബിസിനസ് സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഭാഗ്യത്തിന്റെ ദിവസമാണ് ഇന്ന് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യത്തില്‍ സന്തോഷം നിറയുന്നു.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണപ്രദമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ജോലിയില്‍ തടസ്സങ്ങള്‍ ഉണ്ടാവുന്നു. എങ്കിലും വിജയം കണ്ടെത്താന്‍ സാധിക്കും. വരുന്ന 7 ദിവസവും സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളെ തേടി വരുന്ന സമയമാണ്. പണമിടപാടുകള്‍ നടത്തുമ്പോള്‍ അല്പം ശ്രദ്ധ വേണം.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറുകാര്‍ക്ക് ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്ന ഒരു ആഴ്ചയാണ് വരാന്‍ പോവുന്നത്. പലപ്പോഴും പ്രശ്നങ്ങളും കഷ്ടപ്പാടുകളും നിങ്ങളെ വട്ടം ചുറ്റിക്കും എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക പ്രതിസന്ധികള്‍ വിടാതെ പിന്തുടരും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വരുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ നേടിയെടുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പക്ഷേ അതിന് പിന്നിലെ കഷ്ടപ്പാട് നിസ്സാരമായിരിക്കില്ല.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായതിനാല്‍ കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്. എല്ലാ അനുകൂല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. എല്ലാ കാര്യങ്ങളും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ചെറിയ ഒരു വീഴ്ച വരുമ്പോള്‍ തന്നെ അത് വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications