Weekly Horoscope: ഇന്ന് മുതല്‍ 7 ദിവസത്തേക്ക് 27 നാളിനേയും കാത്തിരിക്കുന്ന ആ ശുഭയോഗം , നിങ്ങള്‍ക്ക് ഇപ്രകാരം

വരുന്ന ആഴ്ചയില്‍ 27 നക്ഷത്രക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ ഉണ്ടാവുന്നത് എന്നത് ശ്രദ്ധേയമാണ്. എന്താണ് കാത്തിരിക്കുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. പലപ്പോഴും പല രാശിക്കാരിലും ഗുണാനുഭവങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുമ്പോള്‍ ചില രാശിക്കാരില്‍ അത് ദോഷഫലങ്ങളാണ് ഉണ്ടാക്കുന്നത്. എന്തൊക്കെയാണ് ഇതിനെക്കുറിച്ച് അറിയേണ്ടത് എന്ന് നമുക്ക് നോക്കാം.

പലപ്പോഴും അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ സംഭവിക്കാവുന്ന ചില മാറ്റങ്ങള്‍ എന്തൊക്കെയെന്നത് മുന്‍കൂട്ടി അറിയാവുന്നതാണ്. ചിലരില്‍ നേട്ടങ്ങള്‍ സംഭവിക്കുമ്പോള്‍ അതിന് വിപരീതഫലങ്ങള്‍ നടക്കുന്നവരും ധാരാളമുണ്ട്. അറിയാം 27 നക്ഷത്രക്കാരുടേയും സമ്പൂര്‍ണ നക്ഷത്രഫലം.

Weekly Horoscope Forecast
Photo Credit: Wise Generated Image

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)
മേടക്കൂറുകാര്‍ക്ക് വരുന്ന ആഴ്ചയില്‍ അനുകൂലമായ പല നേട്ടങ്ങളും കാത്തിരിക്കുന്ന ദിവസങ്ങളാണ്. കൂടാതെ ഇവരുടെ സാമ്പത്തിക സ്ഥിതിയില്‍ അനുകൂല നേട്ടങ്ങള്‍ ഉണ്ടാവുന്നു. കരിയറിലും പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉയര്‍ച്ചയുണ്ടാവും. ആരോഗ്യം മികച്ചതായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ഈ ആഴ്ചയില്‍ കാത്തിരിക്കുന്നു.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറുക്കാര്‍ക്ക് ഈ ആഴ്ച സംഭവിക്കുനന്ത് ഗുണപ്രദമായ മാറ്റങ്ങളാണ്. പലപ്പോഴും നിങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള കാര്യങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. മുന്നോട്ട് കൃത്യമായി മനസ്സിലാക്കി ചെയ്താല്‍ മാത്രമേ ഏത് കാര്യവും വിജയത്തിലെത്തുകയുള്ളൂ. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കാന്‍ സാധിക്കും.

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് അവരുടെ ആരോഗ്യം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അനുകൂലമായ പല മാറ്റങ്ങളും ഇവരെ കാത്തിരിക്കുന്നു. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റങ്ങളാണ് സംഭവിക്കുന്നത്.

കര്‍ക്കിടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആഴ്ചയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പലപ്പോഴും സാമ്പത്തികമായി നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങളുണ്ടാവുന്നു. കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കണം. അനാരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ ആശങ്കയുണ്ടാവുന്നത് ഒഴിച്ചാല്‍ അത് പ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങളെ പൂര്‍ണമായും മാറ്റിയെടുക്കുന്നു.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ചയില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. പലപ്പോഴും ആരോഗ്യം നിസ്സാരമാക്കരുത്. പല കാര്യങ്ങളും അതീവ ശ്രദ്ധ അനിവാര്യമാണ്. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. ജീവിതത്തില്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വളരെയധികം അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങളുടെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതാണ്. രാജയോഗ സമാനമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. പല വിധത്തിലാണ് നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കപ്പെടുന്നത്. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളെ കാത്തിരിക്കുന്ന ഒരാഴ്ച കൂടിയാണ് എന്നതില്‍ സംശയം വേണ്ട.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. ഇത് കൂടാതെ എല്ലാ തരത്തിലുള്ള സന്തോഷവും വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അനാരോഗ്യകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും, ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ നിങ്ങളുടെ പ്രതിസന്ധികളെ പ്രതിരോധിക്കാന്‍ സാധിക്കും.

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്‍ക്ക് ഈ ആഴ്ച ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തെ കാത്തിരിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഒരു തരത്തിലും നിങ്ങളുടെ ജീവിതം പ്രതിസന്ധികളിലേക്ക് എത്തുന്നില്ല. ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ സാമ്പത്തിക സ്ഥിരതയിലേക്ക് എത്തിക്കും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറുകാര്‍ക്ക് ഈ ആഴ്ച രാജയോഗമാണ് ഉണ്ടാവുന്നത്. ജീവിതത്തിലെ എല്ലാ തരത്തിലുള്ള മാറ്റങ്ങളും അനുകൂലമായി മാറുന്ന അവസ്ഥയാണ് എന്നതാണ്. തൊടുന്നതെല്ലാം അവസാനിക്കുന്നത് പലപ്പോഴും നേട്ടങ്ങളിലാണ്. കോടതി സംബന്ധമായ കാര്യങ്ങളില്‍ ഗുണാനുഭവങ്ങള്‍ ധാരാളം ഉണ്ടാവുന്നു. ജോലിയിലെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ജീവിതത്തിന്റെ മാറ്റങ്ങള്‍ നിങ്ങളില്‍ നല്ലൊരു പാഠമായി അവശേഷിക്കുന്നു.

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ക്ക് വരുന്ന 7 ദിവസം ജീവിതത്തില്‍ സന്തോഷകരമായ പല സാഹചര്യങ്ങളും ഉണ്ടാവും. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പഠനത്തില്‍ മികവ് പുലര്‍ത്തുന്നതിനും സാധിക്കും. ആരോഗ്യം മികച്ചതായിരിക്കും.

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച മാറ്റങ്ങള്‍ തേടി വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വരുന്ന 7 ദിനങ്ങളും നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിയ്ക്കുന്നു. പല വിധത്തിലുള്ള ഉത്കണ്ഠകളും നിങ്ങളെ അലട്ടാം. അതുകൊണ്ട് തന്നെ ഓരോ കാര്യവും വളരെയധികം ശ്രദ്ധിക്കണം.

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണപ്രദമായ പല മാറ്റങ്ങളും വരുന്ന ആഴ്ചയില്‍ ഉണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കാന്‍ സാധിക്കും. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ നടക്കുന്നു. ദാമ്പത്യത്തിലെ എല്ലാ മാറ്റങ്ങളും നിറഞ്ഞ സന്തോഷം അങ്ങോളം നല്‍കുന്നു. മാനസികാരോഗ്യവും വളരെ മികച്ചതായിരിക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

X
Desktop Bottom Promotion