Latest Updates
-
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചയതത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍
Weekly Horoscope: അശ്വതി - രേവതി, ഭാഗ്യത്തേരോട്ടത്തില്‍ കുതിപ്പ് തുടരുന്നവര്‍, സമ്പൂര്‍ണ നക്ഷത്രഫലം
പുതിയ ആഴ്ചക്ക് തുടക്കം കുറിയ്ക്കുമ്പോള്‍ ഓരോ നക്ഷത്രക്കാരിലും എത്രത്തോളമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും കാത്തിരിക്കുന്ന പല അനുകൂല പ്രതികൂല മാറ്റങ്ങളും സംഭവിക്കുന്ന ഒരാഴ്ചയാണ് വരാന്‍ പോവുന്നത്. അശ്വതി - രേവതി വരെയുള്ള 27 നാളുകാരിലും ഇത് ഗുണാനുഭവങ്ങളും ദോഷങ്ങളും നല്‍കുന്നു. കര്‍ക്കിടക മാസത്തിന് തുടക്കം കുറിച്ചതോടെ പല ഗ്രഹ രാശിമാറ്റങ്ങളും സംഭവിക്കുന്നു.
നിങ്ങള്‍ക്ക് ജൂലൈ മാസത്തിലെ പകുതിയില്‍ എത്രത്തോളം ഭാഗ്യ നിര്‍ഭാഗ്യങ്ങളാണ് കാത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കാത്തിരിക്കുന്ന ഓരോ മാറ്റവും നിങ്ങളുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്നും നോക്കാം. ഈ ആഴ്ചയില്‍ അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാരില്‍ ആര്‍ക്കൊക്കെയാണ് ഗുണാനുഭവങ്ങളെന്ന് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ജൂലൈ പുതിയ ആഴ്ചയില്‍ പലപ്പോഴും ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. അതോടൊപ്പം തന്നെസാമ്പത്തികമായ മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. അതോടൊപ്പം തന്നെ ജോലിയിലും ഉയര്‍ച്ചയും നേട്ടവും സംഭവിക്കുന്നു. ആരോഗ്യം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രായ ആഴ്ചയാണ് വരാന്‍ ഇരിക്കുന്നത്. പലപ്പോഴും ബാക്കി വെച്ച പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായി തുടരും. ജോലിയിലെ മാറ്റങ്ങള്‍ ഒരിക്കലും നിസ്സാരമല്ല എന്നത് മനസ്സിലാക്കണം. അതനുസരിച്ച് പലപ്പോഴും ശമ്പളത്തില്‍ വര്‍ദ്ധനവും ജോലിയില്‍ സ്ഥാനക്കയറ്റവും ഉണ്ടാവാം.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ആഴ്ചയാണ് വരാന്‍ ഇരിക്കുന്നത്. എന്നാല്‍
സാമ്പത്തിക സ്ഥിതിയില്‍ മാത്രം അല്‍പം ശ്രദ്ധിക്കണം. മത്സരപ്പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കുന്നതിന് യോഗം കാണുന്നു. ബിസിനസില്‍ സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നതിനാല്‍ പുതിയ ബിസിനസ് ആരംഭിക്കുന്നതിനും ശ്രമിക്കും.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം):
കര്‍ക്കടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച കാത്തിരിക്കുന്നത് ഏറ്റവും അനുകൂലമായ മാറ്റങ്ങളാണ്. അത് മാത്രമല്ലല നിങ്ങളുടെ നല്ല കാലം ആരംഭിച്ചു എന്ന് പറയുന്നതിലും തെറ്റില്ല. കാരണം സാമ്പത്തിക സ്ഥിതി മികച്ചതാവുന്നതോടൊപ്പം തന്നെ നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്തുന്നു. വരുന്ന ആഴ്ചയില്‍ സന്തോഷവും സമാധാനവും കുടുംബത്തില്‍ നിലനില്‍ക്കും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ധാരാളം അനുകൂല മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരാഴ്ചയാണ് വരാന്‍ പോവുന്നത്. ആരോഗ്യവും ഗുണാനുഭവങ്ങളിലൂടെ കടന്ന് പോവും. പലപ്പോഴും നിങ്ങളുടെ ബിസിനസിന്റെ കാര്യത്തിലും സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ഏറ്റവും കൂടി നില്‍ക്കുന്ന ആഴ്ചയാണ് വരാന്‍ ഇരിക്കുന്നത്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കുന്നതാണ് ഏറ്റവും മികച്ച കാര്യം. സാമ്പത്തികപരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. കൂടാതെ ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ സാധിക്കും.
തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ വരുന്ന ആഴ്ച ഗുണദോഷ സമ്മിശ്രമായ ഫലങ്ങളയായിരിക്കും സംഭവിക്കുന്നത്. കൂടാതെ കാത്തിരിക്കുന്ന നേട്ടങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നതിനാല്‍ നിരവധി മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് ഉണ്ടാവുന്നു.

വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവര്‍ക്ക്):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വരുന്ന ആഴ്ചയില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ചെയ്യുന്ന ഓരോ കാര്യത്തിലും അതീവ ശ്രദ്ധ വേണം. പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അശ്രദ്ധ പാടില്ല. പൊതുവേ സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. അസാധാരണമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ കാത്തിരിക്കുന്ന ഒരാഴ്ചയാണ് വരാന്‍ ഇരിക്കുന്നത്.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ കാത്തിരിക്കുന്ന ഒരാഴ്ചയാണ് വരുന്നത്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. കൂടാതെ വാഹനത്തിന്റെ ഉപയോഗം ശ്രദ്ധിക്കണം. ഭൂമി വാങ്ങുന്നതിനും യോഗം കാണുന്നു. അതോടൊപ്പം തന്നെ നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സാമ്പത്തിക കാര്യങ്ങളില്‍ ഉണ്ടാവാം. കൃത്യമായി മനസ്സിലാക്കി വേണം പണം കൈകാര്യം ചെയ്യുന്നതിന്.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവര്‍ക്ക്):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ ഈ ആഴ്ച ഭാഗ്യ ഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് വരാന്‍ ഇരിക്കുന്നത്. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിന് ഏറ്റവും അനുകൂലമായ ആഴ്ചയാണ് കാത്തിരിക്കുന്നത്. ആരോഗ്യം നിസ്സാരമല്ല.
കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ച അനുകൂലമായ ഫലങ്ങള്‍ ഉണ്ടാവുമെങ്കിലും അല്‍പം ശ്രദ്ധ മുന്നോട്ടുള്ള ഓരോ ചുവടിലും ഉണ്ടായിരിക്കണം. ജോലിയിലെ പല കാര്യത്തിലും പൂര്‍ണ പിന്തുണ സഹപ്രവര്‍ത്തകരില്‍ നിന്ന് തേടി എത്തുന്നു. ഈ ആഴ്ചയില്‍ ആരോഗ്യം മികച്ചതായിരിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അത് മാത്രമല്ല നിങ്ങളെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന പല ആശങ്കകള്‍ക്കും അവസാനമാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വരുന്ന ആഴ്ചയില്‍ പല വിധത്തിലുള്ള ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത് അവരുടെ ജീവിതത്തില്‍ സന്തോഷസങ്കട സമ്മിശ്രമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടി വരുന്നു. അത് മാത്രമല്ല നിങ്ങളുടെ രുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി വരുന്നു.



Click it and Unblock the Notifications









