Latest Updates
-
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ
കാത്തുകാത്തിരുന്ന നല്ല കാലം വന്നെത്തി: നാളത്തെ പുലരി മുതല്‍ ഒരാഴ്ചയില്‍ 27 നാളിനും സമ്പൂര്‍ണഫലം
പുതിയ ആഴ്ചയ്ക്ക് തുടക്കം കുറിയ്ക്കുമ്പോള്‍ അത് എപ്രകാരം നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാരില്‍ എത്രത്തോളം ഭാഗ്യം തേടി എത്തുന്നു എത്രത്തോളം പ്രതിസന്ധികളുണ്ടാവുന്നു എന്നത് ശ്രദ്ധേയമാണ്. അശ്വതി മുതല്‍ രേവതി വരെയുള്ളവരില്‍ വരുന്ന ഒരാഴ്ചയില്‍ എത്രത്തോളം മാറ്റങ്ങള്‍ കാത്തിരിക്കുന്നു എന്നത് അറിഞ്ഞിരിക്കാം.
നിങ്ങള്‍ക്ക് വരുന്ന ഓരോ ദിവസവും എപ്രകാരം മാറ്റങ്ങളുണ്ടാവും, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെ മാറ്റങ്ങളുണ്ടാവുന്നു എന്നത് ശ്രദ്ധേയമാണ്. നിങ്ങള്‍ക്ക് ഈ സമയം എത്രത്തോളം ഗുണഫലങ്ങള്‍ നല്കുന്നു എന്ന് അറിയാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നവംബര്‍ 10 മുതല്‍ 16 വരെയുള്ള 27 നാളുകാരിലും എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വരുന്ന ആഴ്ച പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. കൂടാതെ ജോലിയില്‍ നേട്ടങ്ങളുണ്ടാവും. അതോടൊപ്പം തന്നെ ജോലിയിലും അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ് എന്നതും ശ്രദ്ധേയമാണ്. പോസിറ്റീവ് മാറ്റങ്ങള്‍ പലതും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് വരുന്ന ആഴ്ച.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലാണ് നേട്ടങ്ങളുണ്ടാവുന്നത്. കൂടാതെ പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുന്നതിനാല്‍ പ്രശ്നങ്ങളൊന്നും അലട്ടുകയില്ല. ജോലിയിലെ മാറ്റങ്ങള്‍ മികച്ചതായിരിക്കും. കൂടാതെ നിങ്ങളുടെ ശമ്പളത്തില്‍ വര്‍ദ്ധനവും ജോലിയില്‍ സ്ഥാനക്കയറ്റവും തേടി എത്തുന്നു.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അനുകൂലമായ പലമാറ്റങ്ങളും സംഭവിക്കുന്ന സമയമാണ്. അത് മാത്രമല്ല നിങ്ങളുടെ വാഹന ഉപയോഗത്തില്‍ അല്പം ശ്രദ്ധിക്കണം. കൂടാതെ സാമ്പത്തികമായി മികച്ച സമയമാണ്. മത്സരപ്പരീക്ഷകളില്‍ ഉയര്‍ന്ന വിജയം തേടി എത്തുന്നു. സാമ്പത്തികം മികച്ചതായിരിക്കും. അതിന്റെ ഫലമായി ബിസിനസില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം):
കര്‍ക്കടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച കാത്തിരിക്കുന്നത് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ്. എങ്കിലും അനുകൂല മാറ്റങ്ങളും തേടി എത്തുന്നു. പലപ്പോഴും നിങ്ങളുടെ നല്ല കാലം ആരംഭിച്ചു എന്ന് പറയുന്നതില്‍ തെറ്റില്ല. കാരണം സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. വരുന്ന ആഴ്ചയില്‍ സന്തോഷവും സമാധാനവും തേടി എത്തും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ജീവിതത്തില്‍ പോസിറ്റീവ് നേട്ടങ്ങള്‍ വിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ബിസിനസ് നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാണ്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു എന്നതാണ് ഈ ആഴ്ചയിലെ പ്രത്യേകത.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് വരുന്ന ആഴ്ചയില്‍. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. കൂടാതെ ഗുണപരമായ മാറ്റങ്ങളുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നേട്ടങ്ങള്‍ കീഴടക്കുന്നു.
തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ വരുന്ന ആഴ്ചയില്‍ ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ ആണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല നിങ്ങളുടെ എല്ലാ മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്ന തരത്തിലാണ്. സന്തോഷകരമായ പല കാര്യങ്ങളും ദാമ്പത്യ ജീവിതത്തില്‍ തേടി എത്തുന്നു. സന്തോഷവും സമാധാനവും ഒരുമിച്ച് തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.

വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവര്‍ക്ക്):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വരുന്ന ആഴ്ചയില്‍ കൂടുതല്‍ ശ്രദ്ധ ചെയ്യുന്ന ഓരോ കാര്യത്തിലും വേണം. എങ്കിലും ഗുണാനുഭവങ്ങള്‍ തേടി എത്തും എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല പ്രതിസന്ധികള്‍ പലതും വിടാതെ പിന്തുടരുന്ന അവസ്ഥയുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്നത് മാത്രമാണ് ഈ ആഴ്ചയില്‍ നിങ്ങള്‍ക്കുണ്ടാവുന്ന പോസിറ്റീവ് മാറ്റം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ധനയോഗം നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് എന്നതാണ് ഈ ആഴ്ചയിലെ പ്രത്യേകത. ദാമ്പത്യത്തില്‍ പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോവാന്‍ സാധിക്കുന്നു.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവര്‍ക്ക്):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ ഭാഗ്യത്തിന്റെ ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും സാമ്പത്തിക സ്ഥിതി നിങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എങ്കിലും അല്പം ഗുണാനുഭവങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. സാമ്പത്തിക സ്ഥിതി ആഴ്ചയുടെ മധ്യത്തില്‍ നിന്ന് ഗുണകരമായി വരുന്നതിന് സാധ്യതയുണ്ട്. ആരോഗ്യം നിസ്സാരമല്ല.
കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ച അനുകൂലമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. നിങ്ങളുടെ ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക കാര്യങ്ങളില്‍ എല്ലാ വിധത്തിലുള്ള പിന്തുണയും ഉണ്ടാവുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവും.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വരുന്ന ആഴ്ചയില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തും. പലപ്പോഴും ഉയര്‍ച്ച താഴ്ചകള്‍ ഈ സമയം കാത്തിരിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. ആഴ്ചയിലെ 7 ദിനങ്ങളും അനുകൂലമായ മാറ്റങ്ങള്‍ സംഭവിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.



Click it and Unblock the Notifications