കാലം കണക്ക് പറയും 7 ദിനങ്ങള്‍: വരുന്ന ആഴ്ച സമ്പൂര്‍ണ ഫലം 27 നാളിനും ഇപ്രകാരം

Weekly Horoscope: വരുന്ന ആഴ്ചയില്‍ വരുന്ന ഒരാഴ്ചയില്‍ 27 നാളുകാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും കാത്തിരിക്കുന്ന പല മാറ്റങ്ങളും അതുപോലെ സംഭവിക്കണം എന്നില്ല. എന്നാല്‍ ചിലര്‍ക്കാകട്ടെ ജീവിതത്തില്‍ മൊത്തത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരാഴ്ചയാണ് വരാന്‍ ഇരിക്കുന്നതും.

അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. വരുന്ന ഒരാഴ്ചയില്‍ നിങ്ങള്‍ക്ക ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

Weekly Horoscope

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും സംഭവിക്കുന്ന മാറ്റങ്ങള്‍ പലതും ഈ ആഴ്ചയില്‍ അനുകൂലമായിരിക്കും. കൂടാതെ ആരോഗ്യം മികച്ചതാവുന്നു. ഗുണാനുഭവങ്ങള്‍ പലതും നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നതിനുള്ള യോഗം കാണുന്നു. ആരോഗ്യം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ സന്തോഷം നിലനില്‍ക്കുന്നു. കൂടാതെ സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. എല്ലാ വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്ന ദിവസമാണ് വരാനിരിക്കുന്നത്. ബിസിനസില്‍ സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. എല്ലാ കാര്യവും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും മത്സരപ്പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. വിജയം എല്ലാ മേഖലയിലും നിങ്ങളെ തേടി എത്തുന്നു. എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ആഴ്ചയാണ് വരാന്‍ ഇരിക്കുന്നത്.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം):
കര്‍ക്കടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി ഇരട്ടിയാവും. അത് മാത്രമല്ല കാര്യങ്ങളെല്ലാം തന്നെ കൈകാര്യം ചെയ്യുന്ന രീതിയിലും ശ്രദ്ധ വേണം. സാമ്പത്തികമായി ഏറ്റവും അനുകൂലമായ സമയമാണ് എന്നതിനാല്‍ ചെയ്യുന്ന ബിസിനസ് എല്ലാം മികച്ചതായി മാറുന്നു. ആരോഗ്യവും അനുകൂലമായി മാറുന്ന സമയമണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതം എല്ലാ അര്‍ത്ഥത്തിലും മികച്ച് നില്‍ക്കുന്ന സമയമാണ് കാത്തിരിക്കുന്നത്. പല കാര്യങ്ങളിലും പോസിറ്റീവ് നേട്ടങ്ങള്‍ തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ഒരാഴ്ചക്കാലം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ ശ്രദ്ധയോടെ വേണം എന്നതാണ് പ്രധാനപ്പെട്ട കാര്യം. സാമ്പത്തിക സ്ഥിതിയുടെ കാര്യത്തില്‍ ഉയരങ്ങളിലേക്ക് എത്തുന്നു.

Weekly Horoscope

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വരുന്ന ആഴ്ചയില്‍ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. കാത്തിരിക്കുന്ന നേട്ടങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതാവും. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്.

വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവര്‍ക്ക്):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആനുകൂല്യങ്ങള്‍ പല കാര്യത്തിലും സംഭവിക്കുന്നു. ചെറിയ അശ്രദ്ധ പോലും വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. അസാധാരണമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഈ ആഴ്ച കാത്തിരിക്കുന്നു.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും സന്തോഷവും സമാധാനവും തേടി എത്തുന്നതിനും യോഗം കാണുന്നു. എന്നാല്‍ നിങ്ങളുടെ ചെയ്യുന്ന കാര്യങ്ങളെല്ലാം കൃത്യമായി മനസ്സിലാക്കി വേണം പണം കൈകാര്യം ചെയ്യുന്നതിന്.

മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവര്‍ക്ക്):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ പല കോണില്‍ നിന്ന് ഭാഗ്യം തേടി എത്തുന്നു. കൂടാതെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് ഈ ആഴ്ച നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്. സാമ്പത്തിക നേട്ടങ്ങള്‍ തേടി എ്ത്തുന്നു. കൂടാതെ ശ്രദ്ധിക്കാതെ വിടുന്ന പല കാര്യങ്ങളും പിന്നീട് നിങ്ങളെ പ്രശ്‌നത്തിലേക്കെത്തിക്കും.

കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പൊതുവേ അനുകൂല മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന സമയമാണ്. കൂടാതെ അനുകൂലമായ ഫലങ്ങളാണ് സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങളെ കാത്തിരിക്കുന്നത്. ഈ ആഴ്ചയില്‍ ആരോഗ്യം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യ പ്രതിസന്ധികള്‍ ഒട്ടും തന്നെ നിസ്സാരമാക്കരുത്. വേണ്ട ചികിത്സ തേടേണ്ടതാണ്.

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വരുന്ന ആഴ്ചയില്‍ മാറ്റങ്ങള്‍ പലതും സംഭവിക്കാം. കൂടാതെ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്. ആഴ്ചയിലെ ഓരോ ദിനവും അനുകൂല ഫലങ്ങള്‍ക്കായി കാത്തിരിക്കുന്നതായിരിക്കും.

Story first published: Saturday, July 12, 2025, 15:22 [IST]
X
Desktop Bottom Promotion