Latest Updates
-
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ!
തിങ്കള്‍ മുതല്‍ ശനി വരെ കൈവെക്കുന്ന മേഖലയിലെല്ലാം അതിഗംഭീര മാറ്റങ്ങള്‍, 7 ദിനങ്ങളും 5 രാശിക്ക് ഭാഗ്യയോഗം
ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ അത് ചില രാശിക്കാരില്‍ ഗുണാനുഭവങ്ങളെ കൊണ്ട് വരുന്നു. അത് കൂടാതെ ചില രാശിക്കാരില്‍ ദോഷഫലങ്ങളും കൊണ്ട് വരും. എന്നാല്‍ 12 രാശിക്കാരില്‍ 5 രാശിക്കാര്‍ക്ക് ഇത് ഗുണാനുഭവങ്ങളെയാണ് പ്രദാനം ചെയ്യുന്നത്. അതില്‍ നമ്മള് ഒട്ടും പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയിലേക്കാണ് നിങ്ങളെത്തുന്നതും. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ അഞ്ച് രാശിക്കാര്‍ക്ക് അവരുടെ ജീവിതം മൊത്തത്തില്‍ മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്.
കരിയര്‍, ധനം, ജോലി, ദാമ്പത്യം, പ്രണയം എന്നിങ്ങനെ എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങളാണ് തേടി എത്തുന്നത്. ഇത് വഴി ജീവിതം മാറി മറിയും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഗുണകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരവും ഗ്രഹനില പ്രകാരം ഭാഗ്യവും അഞ്ച് രാശിക്കാര്‍ക്കുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയുടെ തുടക്കം തന്നെ ഗുണാനുഭവങ്ങള്‍ ധാരാളം നിലനില്ക്കുന്നു. അതിന്റെ ഫലമായി പല വിധത്തിലുള്ള നേട്ടങ്ങള്‍ക്കാണ് തുടക്കമിടുന്നത്. കൂടാതെ നിങ്ങളില്‍ ആത്മവിശ്വാസവും ധൈര്യവും വര്‍ദ്ധിക്കും. അത് കൂടാതെ ജോലി, സാമ്പത്തിക കാര്യം, സാമൂഹിക ബന്ധങ്ങള്‍ എന്നിവയില്‍ അനുകൂല ഫലങ്ങള്‍ പ്രതീക്ഷിക്കാവുന്ന ഒരാഴ്ച കൂടിയാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ അര്‍ത്ഥത്തിലും ഭാഗ്യം നിങ്ങളെ തേടി എത്തും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ അവര്‍ ആഗ്രഹിക്കുന്നത് എന്താണോ അത് കൈയ്യിലെത്തുന്ന ഒരാഴ്ചയാണ്. അതില്‍ പലപ്പോഴും ധാരാളം യാത്രകള്‍, വിദ്യാഭ്യാസ മേഖല, പുതിയ അവസരങ്ങള്‍ എന്നിവയെല്ലാം പോസിറ്റീവ് ആയി മാറുന്നു. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും ജീവിതത്തില്‍ ധാരാളം ഗുണപരമായ അവസരങ്ങള്‍ തേടി എത്തുകയും ചെയ്യും. മാനസികാരോഗ്യം മികച്ചതായിരിക്കും. സമ്പത്തും സമാധാനവും ഐശ്വര്യവും നിങ്ങളെ കാത്തിരിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും സന്തോഷം നിറഞ്ഞ് നില്ക്കും.

മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ ജോലിയില്‍ പുരോഗതി തേടി എത്തും. അത് കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതാവുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറഞ്ഞ് നില്‍ക്കുകയും ചെയ്യുന്നു. സാമ്പത്തിക മാറ്റങ്ങള്‍ തന്നെയാണ് ഇവരില്‍ അത്ഭുതപ്പെടുത്തുന്ന പ്രധാന കാര്യവും. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. നിങ്ങളുടെ ജീവിതത്തില്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം നടക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ധനകാര്യ സംബന്ധമായ കാര്യങ്ങളില്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ക്ക് തുടക്കമാവുന്നു. അത് കൂടാതെ തൊഴില്‍ രംഗത്തും സൗഹൃദത്തിലും ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളും സംഭവിക്കും. ജീവിത വിജയം കരസ്ഥമാക്കുന്നതിന് ഏറ്റവും അനുകൂല സമയമാണ്. നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം എത്ര കഷ്ടപ്പെട്ടായാലും പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ധനനേട്ടങ്ങളില് നിങ്ങള്‍ പോലുമറിയാത്ത മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പലപ്പോഴും പരിഹാരം കാണുന്നതിനും അവയെ കുറയ്ക്കുന്നതിനും ഇത് വഴി സാധിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് ഈ ആഴ്ച സഹായിക്കും. വ്യക്തിപരമായി നോക്കുകയാണെങ്കില്‍ ജീവിതത്തില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. പുതി സംരംഭങ്ങള്‍ ആരംഭിക്കുന്നത് വഴി ജീവിതം വിജയകരമായി മുന്നോട്ട് പോവുന്നതിനും സാധിക്കും. പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിനും ഗുണകരമായ മാറ്റങ്ങള്‍ ആരംഭിക്കുന്നതിനും ഏറ്റവും നല്ല സമയമാണ് വരുന്ന ആഴ്ച. ബിസിനസില്‍ ഉയര്‍ന്ന മാറ്റം തേടി എത്തും.



Click it and Unblock the Notifications