ഇവരുടെ ദുരിതമവസാനിച്ചു, ഭാഗ്യം കണ്ട് കണ്ണ് മഞ്ഞളിക്കും, നേടുന്നത് ഒന്നൊന്നര നേട്ടം: സമ്പൂര്‍ണ വാരഫലം

നിങ്ങളുടെ വരുന്ന ആഴ്ചയില്‍ രാശിഫലം എപ്രകാരമാണെന്നും എന്തൊക്കെയാണ് കാത്തു വെച്ചിരിക്കുന്നത് എന്നും നമ്മള്‍ വായിച്ചു. എന്നാല്‍ നിങ്ങളുടെ വരുന്ന ആഴ്ചയില്‍ 27 നക്ഷത്രക്കാര്‍ക്കും എന്തൊക്കെയാണ് സംഭവിക്കാന്‍ പോവുന്നത്, അനുകൂലമാണോ പ്രതികൂലമാണോ ഫലങ്ങള്‍ എന്ന് നമുക്ക് നോക്കാം. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാര്‍ക്കും സംഭവിക്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല, വരുന്ന ഒരാഴ്ചയില്‍ ആരൊക്കെ വാഴും ആരൊക്കെ വീഴും എന്നത് പലരും നോക്കിയിരിക്കുന്നതാണ്.

ആരോഗ്യം, ധനം, കരിയര്‍, ജോലി, കുടുംബം എന്നീ മേഖലകളില്‍ എല്ലാം തന്നെ മാറ്റങ്ങള്‍ ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ആരൊക്കെയാണ് കാത്തിരിക്കുന്നത് എന്നതിനെക്കുറിച്ച് പൂര്‍ണമായും ഈ ലേഖനത്തില്‍ വായിക്കാം. അറിയാവുന്ന കാര്യങ്ങളെക്കുറിച്ചെല്ലാം കരുതിയിരിക്കുന്നത് നല്ലതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

Weekly Horoscope

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
മേടക്കൂറില്‍ ജനിച്ച നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇവര്‍ക്ക് ഒരിടത്തും തോറ്റു പോവേണ്ട അവസ്ഥയുണ്ടാവുന്നില്ല. മാത്രമല്ല ഏത് കാര്യത്തിനും സ്വന്തമായി അഭിപ്രായം പറയുന്നതിന് സാധിക്കുന്നു. ഇവരെ ഒരു കാര്യത്തിലും അത്ര പെട്ടെന്ന് സ്വാധീനിക്കാന്‍ സാധിക്കുകയില്ല. ഏത് പ്രതിസസന്ധിയിലും ധൈര്യം കൈവിടാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. എല്ലാ കാര്യങ്ങളിലും കൃത്യമായ തീരുമാനം ഇവര്‍ക്കുണ്ടാവും. സാമ്പത്തിക സ്ഥിതി അതിശക്തമായിരിക്കും.

ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരാഴ്ചയാണ്. പലപ്പോഴും ആരേയും ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിന് ഉടമകളായാരിക്കും ഇവര്‍. ഏത് പ്രശ്‌നത്തേയും വളരെ എളുപ്പത്തില്‍ തന്നെ പ്രതിരോധിക്കുന്നതിനും നേട്ടങ്ങളിലേക്ക് കുതിക്കുന്നതിനും സാധിക്കുന്നു. കൂടാതെ എല്ലാ കാര്യങ്ങളിലും ഒരു കൃത്യത ഇവര്‍ ആഗ്രഹിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. അനാവശ്യമായ കാര്യങ്ങള്‍ ഇവരുടെ അജണ്ടയില്‍ പോലും ഉണ്ടായിരിക്കുകയില്ല.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ നേട്ടങ്ങള്‍ എടുത്ത് പറയാവുന്ന ഒരാഴ്ചയായിരിക്കും എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ഇവര്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലേക്ക് എത്തുന്നു. ഏത് കാര്യത്തിനും മുന്നിട്ടിറങ്ങുന്നതിനും അതില്‍ സന്തോഷവും വിജയവും കണ്ടെത്തുന്നതിനും സാധിക്കുന്നു. ജോലിയില്‍ നിങ്ങളെ ആര്ക്കും തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടായിരിക്കും.

കര്‍ക്കടകക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കര്‍ക്കടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഫലങ്ങള്‍. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. എങ്കിലും ചെയ്യുന്ന കാര്യത്തില്‍ ശ്രദ്ധയില്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നു. എങ്കിലും കാര്യങ്ങളെല്ലാം കൃത്യമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആഗ്രഹിക്കുന്നത് പോലെ തന്നെ ജീവിതം മാറി മറിയുന്ന സമയമാണ്. എങ്കിലും കാര്യങ്ങളെ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. .അനാവശ്യമായ പല പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്നു ഇത് മൂലം. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവാം. ബിസിനസ്‌ചെയ്യുന്നവര്‍ ഒരിക്കലും പണത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിക്കരുത്. ആരോഗ്യം അരക്ഷിതാവസ്ഥയിലാവുന്നു.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഏത് കാര്യവും വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ഇവരുടെ കഴിവ് തന്നെയാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. പലപ്പോഴും ജീവിതത്തിലെ അനാവശ്യആശങ്കകള്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും. എങ്കിലും അതിനെ ഒഴിവാക്കിയാല്‍ പൊതുവേ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്, സംസാരിക്കുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം.

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ലോകത്തിന്റെ ഏത് കോണില്‍ പോയാലും ജീവിതത്തില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്ന സമയമാണ്. എല്ലാവരുടെ ജീവിതത്തിലും അനിവാര്യ ഘടകമായി ഇവര്‍ മാറുന്നു. പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ സാധിക്കും, പൊതുവേ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയം തന്നെയാണ്. ജീവിതത്തില്‍ സന്തോഷപ്രദമായ പല മാറ്റങ്ങളും ഈ വരുന്ന 7 ദിവസം ഉണ്ടാവാം.

വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണപ്രദമായ നേട്ടങ്ങളും ദോഷങ്ങളും ഒരുപോലെ കാത്തിരിക്കുന്നു. എങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ ഗുണം ദോഷമാവാന്‍ അധികം സമയം വേണ്ട എന്നതാണ് സത്യം. അനുകൂലമായ പല മാറ്റങ്ങളും കരിയറില്‍ ഉണ്ടാവാം. എന്നാല്‍ ദേഷ്യം നിയന്ത്രിച്ചില്ലെങ്കില്‍ അതെല്ലാം തന്നെ പ്രതികൂലമായി മാറാം. ജീവിതത്തില്‍ സന്തോഷവും സമാധാനവും ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചെറുതായി പ്രതിസന്ധികളുണ്ടാക്കും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഗുണപ്രദമായ മാറ്റങ്ങള്‍ തേടി വരുന്ന സമയമാണ്. എങ്കിലും ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് ദോഷഫലങ്ങള്‍ വര്‍ദ്ധിപ്പിക്കും. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ജീവിതത്തിലെ എല്ലാ മാറ്റങ്ങളും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന സമയമാണ്. ആരോഗ്യം ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ പ്രതികൂലാവസ്ഥകള്‍ ഉണ്ടാവും. അതിനെ എപ്രകാരം കൈകാര്യം ചെയ്യുന്നു എന്നതനുസരിച്ചാണ് മുന്നോട്ടുള്ള ജീവിതം.

മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ പ്രതികൂലമായ മാറ്റമാണ് വരുന്ന 7 ദിവസം കാത്തു വെച്ചിരിക്കുന്നത്. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കാത്ത പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. പ്രതിരോധം തീര്‍ക്കാന്‍ പോലും സാധിക്കാത്ത വിധത്തിലേക്ക് കാര്യങ്ങളെത്തും. നിസ്സാരമായ പല മാറ്റങ്ങളും പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്നതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക അരക്ഷിതാവസ്ഥ നിങ്ങളെ വിടാതെ പിന്തുടരുന്നു.

കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഗുണദോഷ സമ്മിശ്രമായ ഒരു ആഴ്ചയാണ് വരാന്‍ പോവുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ ഗുണപ്രദമാണെങ്കിലും അവ ചിലവാക്കുന്ന സമയത്ത് പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. ജീവിതത്തില്‍ അനുകൂലമല്ലാത്ത പല നേട്ടങ്ങളും തേടിവരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കരിയറില്‍ നിങ്ങള്‍ക്ക് ഏറ്റക്കുറവുകള്‍ സംഭവിക്കാം. ആഗ്രഹിച്ച് കിട്ടിയ ജോലി പോലും നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്താം. കരുതിയിരിക്കേണ്ട സമയമാണ് എന്നതില്‍ സംശയം വേണ്ട.

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമല്ലാത്ത പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു വരുന്ന ആഴ്ച. എങ്കിലും കരുതി മുന്നോട്ട് പോയാല്‍ പല പ്രശ്‌നങ്ങളേയും നമുക്ക് കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ പ്രതിസന്ധികള്‍ക്കും പെട്ടെന്നാണ് പരിഹാരം കാണുന്നതിനും സാധിക്കുന്നത്. സന്തോഷകരമായ മാറ്റങ്ങള്‍ ആഗ്രഹിക്കുമെങ്കിലും അത് വളരെ വൈകിയാണ് നമുക്ക് ലഭിക്കുന്നതും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

X
Desktop Bottom Promotion