വരുന്ന 7 ദിവസം 7 വര്‍ഷത്തിന് സമം: കരിയര്‍, ധനം, ദാമ്പത്യം 27 നാളിനും കാത്തിരിക്കുന്നത് ഇതെല്ലാം

പുതിയ ആഴ്ചയ്ക്ക് തുടക്കം കുറിക്കുമ്പോള്‍ നാം പലപ്പോഴും ആശങ്കയിലായിരിക്കും. ഈ ആഴ്ച എന്താണ് സംഭവിക്കുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എവിടെയാണ് പിഴയ്ക്കുന്നത് എന്നതെല്ലാം പലരിലും പ്രതിസന്ധികള്‍ സൃഷ്ടിക്കും. എന്നാല്‍ വരുന്ന 7 ദിവസങ്ങളില്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ 27 നക്ഷത്രക്കാരുടെ ജീവിതത്തിലും സംഭവിക്കുന്നു. വാരഫലം അനുസരിച്ച് നിങ്ങളുടെ വരുന്ന ആഴ്ച എപ്രകാരമെന്ന് നമുക്ക് നോക്കാം.

അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാരിലും ഗുണദോഷ സമ്മിശ്രമായ പല മാറ്റങ്ങളും വരുന്ന ദിവസം സംഭവിക്കുന്നു. ഇതില്‍ നിങ്ങള്‍ ഏത് കൂറില്‍ വരുന്നവരാണ് എന്നത് ശ്രദ്ധേയമാണ്. ഓരോ മാറ്റങ്ങളും എപ്രകാരം ജീവിതത്തെ മാറ്റി മറിയ്ക്കുന്നു എന്നത് നമുക്ക് നോക്കാം. ഡിസംബര്‍ 8 മുതല്‍ 14 വരെയുള്ള 7 ദിവസങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാന്‍ പോലുന്ന മാറ്റങ്ങള്‍ ഇതാണ്.

Weekly Horoscope
Photo Credit: AI Wise generated Image

മേടക്കൂറ്
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ദിവസങ്ങളാണ് വരാന്‍ പോവുന്നത്. പൊതുവേ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് ശ്രദ്ധേയമാണ്. കരിയറിന്റെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങളുണ്ടാവുന്നു. കുടുംബത്തിലും സന്തോഷം അലയടിയ്ക്കും. ചെയ്യുന്ന എല്ലാ കാര്യവും വിജയത്തിലെത്തും. ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു.

ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഗുണദോഷ സമ്മിശ്രമായിരിക്കും ഫലങ്ങള്‍. നിങ്ങള്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് ജീവിതത്തിലുണ്ടാവുക. കരിയറില്‍ അനുകൂലമായ ഫലങ്ങളുണ്ടാവും. എന്നാല്‍ ദാമ്പത്യ ജീവിതത്തില്‍ ചെറിയ വെല്ലുവിളികള്‍ക്ക് സാധ്യതയുണ്ട്. നിങ്ങള്‍ പ്രതീക്ഷിക്കാത്ത തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. സാമ്പത്തികമായി മികച്ച മാറ്റങ്ങളുണ്ടാവും.

മിഥുനക്കൂറ്
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും പ്രതീക്ഷയ്‌ക്കൊത്ത് കാര്യങ്ങള്‍ നടക്കണം എന്നില്ല. ആഗ്രഹിക്കുന്നതിന് വിപരീതമായാണ് പല കാര്യങ്ങളും സംഭവിക്കുക. പ്രതിസന്ധികള്‍ ധാരാളം ഇവര്‍ നേരിടേണ്ടി വരുന്നു. സന്തോഷകരമല്ലാത്ത പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കും. എങ്കിലും ക്ഷമയോടെ കാത്തിരിക്കുന്നത് ഗുണം ചെയ്യും. സാമ്പത്തികമായി അനുകൂലമല്ലാത്ത പല മാറ്റങ്ങളും സംഭവിക്കും.

കര്‍ക്കടകക്കൂറ്
കര്‍ക്കടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തികമായി നോക്കുകയാണെങ്കില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തും. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളുടെ ആഴ്ച കാത്തിരിക്കുന്നു. കരിയറില്‍ മികച്ച തീരുമാനം എടുക്കുന്ന സമയമാണ്. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നു. ഒരു തരത്തിലും സാമ്പത്തിക കാര്യങ്ങളില്‍ കഷ്ടപ്പെടേണ്ടി വരുന്നില്ല. പൊതുവേ അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്നസമയം തന്നെയാണ്.

ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് വരുന്ന ഒരാഴ്ചയില്‍ സംഭവിക്കുന്നത്. പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് അത് ലഭിക്കുന്നതിനുള്ള സമയമായി. സാമ്പത്തിക പരാധീനതകള്‍ എന്നന്നേക്കുമായി അകലുന്നു. അതെല്ലാം തന്നെ നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. മേലധികാരിയില്‍ നിന്ന് അഭിനന്ദനങ്ങള്‍ തേടി എത്തുന്നു. സഹപ്രവര്‍ത്തകര്‍ ഏത് സഹായത്തിനും നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്നു.

കന്നിക്കൂറ്
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും പ്രതീക്ഷിക്കാത്ത തിരിച്ചടികള്‍ വരുന്ന ആഴ്ചയില്‍ സംഭവിക്കാം. ജോലിയിലെ അശ്രദ്ധ പലപ്പോഴും ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കാം. ശ്രദ്ധിച്ചില്ലെങ്കില്‍ ജോലി വരെ പോവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തുന്നത്. പ്രതിസന്ധികള്‍ കൂടുതലാവുന്നത് ജീവിതത്തെ സമ്മര്‍ദ്ദത്തിലാക്കും. ആരോഗ്യ കാര്യത്തിലും ആഗ്രഹിക്കുന്നത് പോലെ സംഭവിക്കണം എന്നില്ല. സാമ്പത്തിക കാര്യങ്ങള്‍ നിക്ഷേപം എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ നഷ്ടം സംഭവിക്കാം.

തുലാക്കൂറ്
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ക്കാണ് നിങ്ങള്‍ സാക്ഷ്യം വഹിക്കേണ്ടി വരുന്നത്. എല്ലാ മാറ്റങ്ങളും അനുകൂലമായി മാറണം എന്നില്ല. പലപ്പോഴും അനുകൂലമല്ലാത്ത കാര്യങ്ങളെ വരുന്ന ആഴ്ചയില്‍ നിങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ സാധിക്കും. പുതിയ ജോലി ലഭിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കുകയില്ല. ആഗ്രഹം പോലെ എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കാം. സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു.

വൃശ്ചികക്കൂറ്
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രതീക്ഷിക്കാത്ത പ്രതിസന്ധികള്‍ വരുന്ന ആഴ്ചയില്‍ നേരിടേണ്ടി വരും. എന്നാല്‍ ആഴ്ചയുടെ പകുതിയോടെ അതിന്റെ തീവ്രത കുറയുകയും ഗുണഫലങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നു. എല്ലാ അര്‍ത്ഥത്തിലും മികച്ച മാറ്റങ്ങള്‍ ആ സമയം തേടി എത്തും. അത് വരേയും സാമ്പത്തിക, കരിയര്‍ പ്രതിസന്ധികള്‍ നിങ്ങളെ പിടികൂടുന്നു. ആരോഗ്യകരമായ പ്രശ്‌നങ്ങളും വിട്ടുമാറാതെ നില്‍ക്കുന്നു.

ധനുക്കൂറ്
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ദോഷഫലങ്ങള്‍ അധികരിച്ച് നില്‍ക്കുന്ന ഒരാഴ്ചയാണ് വരാന്‍ പോവുന്നത്. അതുകൊണ്ട് തന്നെ അവര്‍ മുന്‍കൂട്ടി കരുതിയിരിക്കണം. എല്ലാ തരത്തിലും നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ പോസിറ്റീവ് ആക്കിയെടുക്കുന്നതിന് വേണ്ടിയുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അധികം പ്രതിസന്ധികള്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വരുന്നില്ല. സന്തോഷകരമല്ലാത്ത പല കാര്യങ്ങളും വരുന്ന ആഴ്ചയില്‍ സംഭവിക്കാം.

മകരക്കൂറ്
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും വെല്ലുവിളികള്‍ അധികരിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് പലപ്പോഴും നിങ്ങളുടെ ഒരാഴ്ചയെ പ്രതിസന്ധികളിലേക്ക് തള്ളി വിടുന്നു. ശ്രദ്ധയോടെ വേണം ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കും. സന്തോഷകരമായ സാഹചര്യങ്ങള്‍ നിങ്ങള്‍ തന്നെ മന:പ്പൂര്‍വ്വം സൃഷ്ടിച്ചെടുക്കണം. കരിയറിന്റെ കാര്യത്തിലും അല്‍പം കരുതല്‍ അനിവാര്യമാണ്.

കുംഭക്കൂറ്
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരുടെ കാര്യത്തിലും അല്‍പം കൂടുതല്‍ ശ്രദ്ധയും കരുതലും അനിവാര്യമാണ്. എങ്കിലും ഗുണഫലങ്ങളും ദോഷഫലങ്ങളും തുല്യമായി നില്‍ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം പൂര്‍ത്തീകരിക്കുന്നതിന് ശ്രമിക്കാം. അതില്‍ പകുതിയെങ്കിലും നിങ്ങള്‍ വിജയിക്കും. സാമ്പത്തിക നിക്ഷേപങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. അതുപോലെ ബിസിനസില്‍ കൂടുതല്‍ പണം നിക്ഷേപിക്കുമ്പോളും അല്‍പം ശ്രദ്ധ വേണം. അനുകൂലമല്ലാത്ത പല മാറ്റങ്ങളും ഉണ്ടാവാം.

മീനക്കൂറ്
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ശ്രദ്ധിക്കാതെ വിടുന്ന പ്രതിസന്ധികള്‍ രൂക്ഷമാവുന്നതിന് സാധ്യതയുണ്ട്. എന്നാല്‍ അതിനെ നിസ്സാരവത്കരിക്കരുത് എന്നതാണ് ഈ ആഴ്ചയില്‍ ശ്രദ്ധിക്കേണ്ടത്. അനുകൂലമല്ലാത്ത പലതിലേക്കും അത് നിങ്ങളെ എത്തിക്കും. പൊതുവേ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. അതുകൊണ്ട് തന്നെ അതിനെ നേടിയെടുക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ഗുണകരമായ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കും.

Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്‌സ്‌കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

Story first published: Saturday, December 7, 2024, 10:30 [IST]
X
Desktop Bottom Promotion