Latest Updates
-
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു!
Weekly Horoscope: പുതുവര്‍ഷം, പുത്തന്‍ ആഴ്ച: ഭാഗ്യത്തേരിലേറും രാശിക്കാര്‍, ഒന്നാം തീയ്യതി മുതല്‍ വിധി മാറും
പുതുവര്‍ഷത്തിന് തുടക്കം കുറിക്കുന്ന ആഴ്ചയാണ് ഇനി വരാന്‍ പോവുന്നത്. ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും ഈ ആഴ്ചയില്‍ സംഭവിക്കുന്നു. 12 രാശിക്കാരിലും 2025 തുടക്കത്തില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാവുന്നു, എന്തൊക്കെയാണ് സംഭവിക്കുന്നത്, എന്തൊക്കെ അറിഞ്ഞിരിക്കണം എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും നിങ്ങളുടെ മുന്നോട്ടുള്ള ഓരോ ചുവടിലും ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. അതിലുപരി ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നത് എന്നതും അറിഞ്ഞിരിക്കണം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും 2025 ആരംഭിക്കുന്ന ഈ ആഴ്ച എത്രത്തോളം ഗുണഫലങ്ങളുണ്ടാവുന്നു എന്നത് ശ്രദ്ധേയമാണ്. വരുന്ന 7 ദിവസം കരുതിയിരിക്കേണ്ടതും ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്നതുമായ ചില രാശിക്കാരുണ്ട്. അവരെക്കുറിച്ച് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച കാര്യങ്ങളെല്ലാം വളരെയധികം മികച്ചതായിരിക്കും. കൂടാതെ പല കാര്യങ്ങള്‍ക്കും പലപ്പോഴും മറ്റുള്ളവരുടെ പൂര്‍ണ സഹകരണവും ഉണ്ടായിരിക്കും. കൂടാതെ ബിസിനസ്സുകാര്‍ക്ക് അവര്‍ ആഗ്രഹിച്ച് സാമ്പത്തിക നേട്ടം ലഭിക്കുന്നു. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല ഫലങ്ങളുണ്ടാവും. കാര്യങ്ങളെല്ലാം സന്തോഷകരമായി മുന്നോട്ട് പോവുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്ര ഫലങ്ങളാണ് ഉണ്ടാവുന്നത്. പല വിധത്തിലുള്ള ആശങ്കകള്‍ ഉണ്ടാവാം. അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുത്. മാതാപിതാക്കളില്‍ നിന്ന് പ്രതീക്ഷിച്ച സഹകരണവും പിന്തുണയും പല കാര്യത്തിലും കിട്ടണം എന്നില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലം. സാമ്പത്തിക സ്ഥിതി മോശമാവില്ല. ഓഫീസില്‍ ജോലിഭാരം വര്‍ദ്ധിക്കുന്നത് മടുപ്പുണ്ടാക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പലപ്പോഴും സാമ്പത്തികമായി അനുകൂല സമയമാണ്. അനുകൂലമല്ലാത്ത പല മാറ്റങ്ങളും ഉണ്ടാവുമെങ്കിലും അതിനെ പണം കൊണ്ട് കൈകാര്യം ചെയ്യാന്‍ സാധിക്കും. ജോലിയില്‍ തടസ്സങ്ങള്‍ സംഭവിക്കാം. ചില വിട്ടുമാറാത്ത രോഗാവസ്ഥകള്‍ നിങ്ങളെ അലട്ടുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ദേഷ്യം നിയന്ത്രിക്കണം. ചെയ്യുന്ന ജോലികള്‍ വളരെയധികം ശ്രദ്ധിക്കണം. പണത്തിന്റെ കാര്യം വിവേകത്തോടെ കൈകാര്യം ചെയ്യണം. ജോലിയില്‍ അനുകൂലമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവും. ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച പൊതുവെ ഫലദമായ സമയമായിരിക്കും. കൂടാതെ സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും പിന്തുണ പല കാര്യങ്ങളിലും ലഭിക്കുന്നു. പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണാന്‍ സാധിക്കും. കോടതിസംബന്ധമായി മികച്ച സമയമാണ്. ആരോഗ്യം ശ്രദ്ധിക്കണം. ധനസ്ഥിതി അനുകൂലമായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും.
കന്നിരാശി
കന്നി രാശിക്കാര്‍ക്ക് അനുകൂലമായ സമയമാണ് വരാന്‍ പോവുന്നത്. പലപ്പോഴും കാര്യങ്ങളെല്ലാം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. പണത്തിന്റെ കാര്യം മികച്ചതായിരിക്കും. സന്തോഷകരമായ മാറ്റങ്ങളുണ്ടാവും. ബിസിനസില്‍ ശ്രദ്ധിച്ചാല്‍ സാമ്പത്തിക നേട്ടങ്ങളുണ്ടാക്കാം. ആരോഗ്യം സാധാരണ നിലയിലായിരിക്കും. കൂടുതല്‍ ആശങ്കപ്പെടേണ്ടതില്ല.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. ഓഫീസില്‍ ഉദ്യോഗസ്ഥരുമായും സഹപ്രവര്‍ത്തകരുമായും നല്ല സ്വഭാവത്തിലായിരിക്കും. ഓഫീസിലെ ജോലികള്‍ എല്ലാം തന്നെ കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. അമിത സമ്മര്‍ദ്ദം ശ്രദ്ധിക്കണം. ഇത് സാമ്പത്തികമായി നിങ്ങള്‍ക്ക് പ്രതികൂലാവസ്ഥകളിലേക്ക് നയിക്കും. നിങ്ങളുടെ ആരോഗ്യവും ഭക്ഷണക്രമവും ശ്രദ്ധിക്കുക.
വൃശ്ചികം രാശി
വൃശ്ചികംരാശിക്കാര്ക്ക് ഈ ആഴ്ചയില്‍ അല്പം ശ്രദ്ധ വേണം. അതീവ ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. നിക്ഷേപങ്ങള്‍ പരമാവധി ഒഴിവാക്കുക. സാമ്പത്തിക നഷ്ടം വളരെയധികം ശ്രദ്ധിക്കണം. ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് അവസരങ്ങളുണ്ടാവും.അത് ഒരിക്കലും നഷ്ടപ്പെടുത്തരുത്. കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.
ധനുരാശി
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ വളരെയധികം നേട്ടങ്ങളുണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. ചെയ്യുന്ന ജോലികളെല്ലാം തന്നെ വിജയത്തിലേക്ക് എത്തുന്നു. കൂടാതെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആഴ്ച ഭാഗ്യം സുനിശ്ചിതം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് എപ്പോഴും അതീവ ശ്രദ്ധ വേണ്ട ആഴ്ചയാണ് വരാന്‍ പോവുന്നത്. പ്രത്യേകിച്ച് പണം കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ജോലി ഭാരം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അത് മാത്രമല്ല ആഴ്ചയുടെ തുടക്കത്തില്‍, നിങ്ങളുടെ ശത്രുക്കള്‍ അല്പം ശക്തിയുള്ളവരായി മാറാം. ജീവിതത്തില്‍ നേട്ടങ്ങള്‍ തേടിയെത്തുമെങ്കിലും അതിനായി കൂടുതല്‍ കഷ്ടപ്പെടണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ദോഷസമയമാണ് വരുന്ന ആഴ്ചയില്‍ ഉണ്ടാവുന്നത്. ജോലിയില്‍ കഷ്ടപ്പാടുകളും പ്രശ്നങ്ങളും വര്‍ദ്ധിക്കാം. പണം ദുരുപയോഗം ചെയ്യുന്നത് കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച ഉയര്‍ച്ച താഴ്ചകള്‍ക്ക് സാധ്യത. കൂടാതെ പ്രണയബന്ധങ്ങളില്‍ അകല്ച്ചയുണ്ടാവാം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ഗുണദോഷ സമ്മിശ്രമാണ് ഫലങ്ങള്‍. കാര്യങ്ങള്‍ പക്ഷേ കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കില്‍ അത് അപകടകരമായ അവസ്ഥ സൃഷ്ടിക്കാം. കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്നേഹം വര്‍ദ്ധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികളുണ്ടാവാം. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. പണം ചിലവാക്കുന്നത് എപ്പോഴും വരുമാനത്തിന് അനുസരിച്ചായിരിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications