Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
വാരഫലം ഡിസംബര്‍ 16-22, 2024: പ്രതിയുതി യോഗത്തിലൂടെ വരും ആഴ്ചയില്‍ സൗഭാഗ്യം കൊയ്യുന്നവര്‍
Weekly Horoscope, December 16-22,2024:ഡിസംബര്‍ മാസത്തിലെ മൂന്നാമത്തെ ആഴ്ചയില്‍ പ്രതിയുതി യോഗം സൃഷ്ടിക്കപ്പെടുന്നു. ബുധനും വ്യാഴവും പരസ്പരം ഏഴാമത്തെ ഭാവത്തില്‍ സ്ഥിതി ചെയ്യുക മൂലം സൃഷ്ടിക്കപ്പെടുന്ന യോഗമാണ് പ്രതിയുതി യോഗം. ജ്യോതിഷയോഗങ്ങളില് വളരെ ശക്തമായ യോഗമാണ് പ്രതിയുതി യോഗം. വ്യാഴത്തിന്റെയും ബുധന്റെയും സംയോഗം അഞ്ച് രാശികള്‍ക്കാണ് വരും ആഴ്ചയില്‍ സൗഭാഗ്യം കൊണ്ടുവരുന്നത്. ഇവര്‍ക്ക് അറിവ് നേടുന്നതിനുള്ള അവസരവും ധനസമൃദ്ധിയും ബുദ്ധികൂര്‍മ്മതയും ബിസിനസ് കാര്യങ്ങളില്‍ കൂടുതല്‍ കൗശവും വരും ആഴ്ചയില്‍ പ്രതീക്ഷിക്കാം. ഇവര്‍ക്ക് കഠിനാധ്വാനത്തിന് അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കും. കരിയറില്‍ ഉയര്‍ച്ചയും നിക്ഷേപങ്ങളിലൂടെ നേട്ടവും കൈവരും. ഏതെല്ലാം രാശികള്‍ക്കാണ് ഈ ഭാഗ്യം കൈവരുക.

മിഥുനം
മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് വരും ആഴ്ച വ്യക്തിപരമായ നേട്ടങ്ങള്‍ ലഭിക്കും.തടസ്സപ്പെട്ട ജോലികള്‍ പുനരാരംഭിച്ച് പൂര്‍ത്തിയാക്കാന്‍ സാധിക്കും. കോടതി സംബന്ധമായ വിഷയങ്ങളില്‍ അനുകൂലവിധിയുണ്ടാകും. സ്ഥലം, വീട്, വ്യക്തിപരമായ പ്രശ്നങ്ങള്‍ തുടങ്ങി കഴിഞ്ഞ ആഴ്ചയില്‍ അലട്ടിയിരുന്ന കാര്യങ്ങളില്‍ നിന്ന് മോചനം ലഭിക്കും. ജോലി അന്വേഷകരായ മിഥുനം രാശിക്കാര്‍ക്ക് വരും ആഴ്ചയില്‍ നല്ല അവസരങ്ങള്‍ ലഭിക്കും. പരിശ്രമത്തിന് അര്‍ഹിക്കുന്ന അംഗീകാരം തേടിയെത്തുന്ന ആഴ്ചയാണ് മുന്നിലുള്ളത്. കര്‍മ്മരംഗത്ത് ഉന്നതാധികാരികളുടെ സഹകരണത്തിലൂടെ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. സമൂഹത്തില്‍ ഇവരുടെ നിലയും വിലയും മെച്ചപ്പെടും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഡിസംബര്‍ മാസത്തിലെ മൂന്നാമത്തെ ആഴ്ചയില്‍ നേട്ടങ്ങള്‍ ഉണ്ടാകും. ആഴ്ചയുടെ തുടക്കത്തില്‍ തന്നെ വളരെ ആലോചിച്ച് വലിയ നിക്ഷേപം നടത്താന്‍ സാധ്യതയുണ്ട്. ഈ ആഴ്ച നടത്തുന്ന നിക്ഷേപത്തിലൂടെ ഭാവിയില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാകും. അത്യധികം സാമ്പത്തികനേട്ടങ്ങള്‍ കൈവരുന്ന ആഴ്ചയാണ് മുന്നിലുള്ളത്. ബിസിനസുകാര്‍ക്ക് കഴിഞ്ഞ ആഴ്ച വളരെ മോശം സമയമായിരുന്നു എങ്കില്‍, അതെല്ലാം മാറി നേട്ടങ്ങളുടെ കാലമാണ് മുന്നിലുള്ളത്. നല്ല വാര്‍ത്തകള്‍ കേള്‍ക്കാനിടയുണ്ട്. മനസ്സിന് സന്തോഷം നല്കുന്ന കാര്യങ്ങള്‍ സംഭവിക്കും. പെട്ടെന്നുള്ള യാത്രകള്‍ വേണ്ടിവരും. ഈ യാത്രകള്‍ മനസ്സിന് സന്തോഷവും മറ്റ് നേട്ടങ്ങളും നല്‍കും.
തുലാം
തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് അടുത്ത ആഴ്ച ശുഭഫലദായകമാണ്. ഏറെക്കാലമായി അലട്ടിയിരുന്ന സാമ്പത്തിക ക്ലേശത്തില്‍ അയവ് വരാന്‍ സാധ്യതയുണ്ട്. ധനനേട്ടങ്ങള്‍ ഉണ്ടാകും. തൊഴില്രഹിതരായിട്ടുള്ളവര്ക്ക് വരും ആഴ്ചയില്‍ ചില നല്ല അവസരങ്ങള്‍ വന്നെത്തും. എവിടെയെങ്കിലും പണം കുടുങ്ങിക്കിടക്കുന്നവര്‍ക്ക് അവ കൈകളിലെത്താനുള്ള വഴിയൊരങ്ങും. കോടതി വ്യവഹാരങ്ങളില്‍ നിന്ന് അനുകൂല വിധിയുണ്ടാകും. പ്രണയവിവാഹത്തിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച അനുകൂലസാഹചര്യം ഒരുങ്ങും. കുട്ടികളുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഇന്നത്തെ ദിവസം ആശങ്കകളില്‍ നിന്ന് പുറത്തുകടക്കാന്‍ സാധിക്കും. പരിശ്രമങ്ങള്‍ക്കും കഠിനാധ്വാനത്തിനും അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കും. പൂര്‍ത്തിയാക്കണമെന്ന് ആഗ്രഹിച്ച ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. കര്‍മ്മരംഗത്ത് മേലുദ്യോഗസ്ഥരുടെ സഹായത്തോടെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ബിസിനസുകാര്‍ക്ക് ആഗ്രഹിച്ച ലാഭം തേടിവരും. ശത്രുക്കളില്‍ നിന്നും എതിരാളികളില്‍ നിന്നുമുള്ള ബുദ്ധിമുട്ടുകള്‍ കുറയും.
ധനു
ധനു രാശിയില്‍ ജനിച്ച ആളുകള്‍ക്കും വരും ആഴ്ച ലാഭങ്ങളുടേതാണ്. ചെയ്യുന്ന ജോലികളെല്ലാം സംതൃപ്തി നല്‍കും. ഒന്നൊന്നായി ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹകരണത്തിലൂടെ പല സ്വപ്നങ്ങളും സഫലമാക്കും. കര്മ്മരംഗദത്ത് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
