Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
അവിചാരിത നേട്ടങ്ങള്‍ ഈ നക്ഷത്രക്കാര്‍ക്ക്: ജൂലൈ ആദ്യ ആഴ്ചയില്‍ സൗഭാഗ്യം തരും നക്ഷത്രഫലം
ജൂലൈ മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ തന്നെ വരുന്ന ആഴ്ചയില്‍ പലപ്പോഴും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജീവിതത്തില്‍ സന്തോഷം നിറക്കുന്ന അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. വരുന്ന ആ്ഴ്ചയിലെ സമ്പൂര്‍ണ നക്ഷത്രഫലം എന്താണെന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ആരൊക്കെ കരുതിയിരിക്കണം എന്നും നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അല്പം സൂക്ഷിക്കേണ്ട സമയമാണ്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ നടക്കാന്‍ ഇടയില്ലാത്ത പല കാര്യങ്ങളും നടക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും കുടുംബത്തില്‍ ചെറിയ അസ്വസ്ഥതകള്‍ അഭിമുഖീകരിക്കേണ്ടി വരും. പക്ഷേ യആഴ്ചയുടെ അവസാനത്തേക്ക് പോവുമ്പോള്‍ ഗുണഫലങ്ങള്‍ പ്രതീക്ഷിക്കാം. വരുന്ന ആഴ്ച സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല സമയമായിരിക്കില്ല.എങ്കിലും ആരോഗ്യം മെച്ചപ്പെടുന്നു.

ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല സമയമാണ്. ആരോഗ്യ കാര്യത്തില്‍ ചെറിയ രീതിയില്‍ അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. പലപ്പോഴും യാത്രകള്‍ കൂടുതലായി നടത്തേണ്ടതായി വരുന്നു. സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതാവുന്ന സമയമാണ്. ബിസിനസം സംരംഭങ്ങള്‍ അനുകൂല ഫലങ്ങള്‍ നല്‍കില്ല. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാവും.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷസമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. പലപ്പോഴും പല വിധത്തിലുള്ള നേട്ടങ്ങളും നിങ്ങളെ തേടി വരുന്ന. നിങ്ങളെ തേടി സാഹിത്യ രംഗത്തും നിങ്ങള്‍ക്ക് അംഗീകാരങ്ങള്‍ വരുന്നു. ഈശ്വരാനുഗ്രഹം ഉള്ള സമയമാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. ആരോഗ്യം തൃപ്തികരമാവും. ബിസിനസില്‍ ലാഭം ലഭിക്കുന്നു.
കര്‍ക്കിടകക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കര്ക്കിടക്കൂറിലെ മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തില്‍ സന്തോഷവാര്‍ത്തകള്‍ എത്തുന്നു. ഭൂമിയില്‍ നിന്നുള്ള ആദായം ലഭിക്കുന്നു. നിങ്ങള്‍ വഴി കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. നടത്തുന്ന ബിസിനസ് യാത്രകള്‍ പലതും ഗുണകരമായി തീരുന്നു. പ്രണയ ബന്ധങ്ങള്‍ വിജയകരമാവുന്നു ഇത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള യോഗം കാണുന്നു.
ചിങ്ങക്കൂറ്(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. പലപ്പോഴും നിങ്ങള്‍ ചെയ്യുന്ന ജോലിക്ക് അംഗീകാരം ലഭിക്കുന്നു. മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ തേടി വരുന്നു. ഓഹരി വിപണിയില്‍ ലാഭം ലഭിക്കുന്നു. ഇത് വീണ്ടും നിക്ഷേപിക്കുന്നതിന് സഹായിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നതോടൊപ്പം തന്നെ വിദേശയാത്രകള്‍ക്ക് യോഗം കാണുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. സാമ്പത്തികം മികച്ചതായിരിക്കും.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. തൊഴില്‍ രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സുഹൃത്തുക്കളുമായി പല കാര്യങ്ങളിലും വാക്കുതര്‍ക്കം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വീട്ടില്‍ പലപ്പോഴും മംഗളകരമായ കാര്യങ്ങള്‍ നടക്കുന്നു. കൂടാതെ നിങ്ങളുടെ ശത്രുക്കള്‍ വര്‍ദ്ധിക്കും. വിവിധ കാര്യങ്ങള്ക്ക്പല കോണില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
തുലാക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഉന്മേഷത്തോടെ കാര്യങ്ങള്‍ എല്ലാം തന്നെ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ഗുണഫലങ്ങളും ദോഷഫലങ്ങളും ഒരുപോലെ നിങ്ങളെ ബാധിക്കുന്നു.സാമ്പത്തികം മികച്ചതായിരിക്കും. പല കാര്യങ്ങളും അനുകൂലമായി നടക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. പ്രണയിക്കുന്നവര്ക് അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക സഹായം ലഭിക്കുന്നു.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):
വൃശ്ചികക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്ന സമയമാണ്. പലപ്പോഴും വസ്തു സംബന്ധമായ ഇടപാടുകള്‍ വളരെയധികം ശ്രദ്ധിച്ച് നടത്തണം. പല കാര്യങ്ങളിലും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഭാവി കൂടുതല്‍ ശോഭനമായിരിക്കും. വസ്തു സംബന്ധമായ ഇടപാടുകള്‍ സംബന്ധിച്ച് ചെറിയ പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് നിലനില്ക്കുന്നു. പലപ്പോഴും ഇതിനെ പ്രതിരോധിക്കാന്‍ സമയം കണ്ടെത്തേണ്ടി വരുന്നു.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വീട്ടില്‍ മംഗള കര്‍മ്മം നടക്കുന്നു. പലപ്പോഴും നിയമപരമായ കാര്യങ്ങളില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. പല കാര്യങ്ങളും മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കും. അനുകൂലമായ തീരുമാനങ്ങള്‍ പലപ്പോഴും ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. ജീവിതം തന്നെ മാറി മറിയുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തികമായി ചെലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ പലപ്പോഴും തര്‍ക്കം നിലനില്ക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയിലും പഠന കാര്യങ്ങളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കും. ബിസിനസ് ആരംഭിക്കുന്നതിന് പദ്ധതിയുണ്ടെങ്കില്‍ അതിന് അനുകൂല സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതം അനുകൂല ഫലങ്ങള്‍ നല്കുന്ന ആഴ്ചയാണ്. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വിദേശ യാത്ര നടത്തുന്നതിനുള്ള അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. വരവും ചിലവും ഒരുപോലെ തന്നെ നിലനിര്‍ത്തുന്നതിന് അല്പം കഷ്ടപ്പടേണ്ടി വരുന്നു വീട്ടില്‍ സന്തോഷകരമായ സമയമായിരിക്കും. ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ഗുണദോഷ സമ്മിശ്രമായ സമയമാണ്. പലപ്പോഴും വിദേശത്ത് പോവുന്നതിനുള്ള സാഹചര്യം വന്നു ചേരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ അനുകൂലമായ സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരിക്കലും അലസത പാടില്ല. കൂടാതെ സാമ്പത്തികമായി ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അമ്മയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
