Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
Weekly Horoscope: കരിയര്‍, ധനം, വിവാഹം, ജോലി: ഇനി കാത്തിരിക്കേണ്ട, 7 ദിവസങ്ങള്‍ക്കുള്ളില്‍ സംഭവിക്കുന്ന മാറ്റം
Weekly Horoscope: പുതിയ ആഴ്ചക്ക് തുടക്കം കുറിക്കുമ്പോള്‍ ജ്യോതിഷപരമായി നിങ്ങള്‍ക്ക് എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന കാര്യം നമുക്ക് നോക്കാം. ഗ്രഹ നിലയും രാശിമാറ്റങ്ങളും എപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു എന്നറിയാന്‍ ഈ ലേഖനം വായിക്കാം.
ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ നിങ്ങളുടെ വരുന്ന ആഴ്ചയില്‍ എന്തൊക്കെ മാറ്റങ്ങള്‍ 27 നാളുകാര്‍ക്ക് സംഭവിക്കുന്നു എന്ന് നമുക്ക് നോക്കാം. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. വരുന്ന 7 ദിവസവും 27 നാളുകാര്‍ക്കും ഇപ്രകാരമാണ് ഫലങ്ങള്‍ എന്ന് വായിക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ഏത് കാര്യത്തിനും ആലോചിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ. ഗുണകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്ന രീതി നല്ലതല്ലെങ്കില്‍ അത് ഫലമില്ലാതെ പോവുന്നു. ഗുണകരമായ മാറ്റങ്ങള്‍ തേടി എത്തുമെങ്കിലും പ്രതികൂല ഫലങ്ങളെ നിസ്സാരമാക്കരുത്.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറുക്കാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. കൂടാതെ പല വിധത്തിലുള്ള ആശങ്കകള്‍ നിങ്ങളെ അലട്ടുമെങ്കിലും അതിന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. തര്‍ക്കങ്ങള്‍ പലപ്പോഴും നിങ്ങളുടെ ബന്ധങ്ങളെ തകര്‍ക്കുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമാക്കരുത്. പല കോണില്‍ നിന്നും വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് വരുന്ന ആഴ്ചയില്‍ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ഗുണകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. ജോലിയുടെ കാര്യം നിസ്സാരമാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ടത്. ധാരാളം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി ആഗ്രഹിക്കുന്നത് പോലെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ഒരു തരത്തിലും ഇവര്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നില്ല എന്നതാണ് ഈ ആഴ്ചയുടെ പ്രത്യേകത.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കടകക്കൂറുകാര്‍ക്ക് ഈ ആഴ്ച അല്പം കൂടുതല്‍ ശ്രദ്ധ എല്ലാ കാര്യത്തിലും വേണം. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും പിന്നീട് ഗുരുതരമായി മാറുന്നതിന് സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ല. ജോലിയിലെ അനുകൂല മാറ്റങ്ങള്‍ പലപ്പോഴും പ്രതികൂലമായി മാറുന്നതിന് സാധ്യതയുണ്ട്. വിവാഹത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സന്തോഷകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. അത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലും പ്രതിഫലിക്കുന്നു.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങക്കൂറുകാര്‍ക്ക് ഈ മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണകരമായ പല മാറ്റങ്ങളും ഈ ആഴ്ചയില്‍ തേടി എത്തുന്നു. പൊതുവേ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്ന സമയം കൂടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ പെട്ടെന്ന് പരിഹരിക്കക്കുന്നതിന് സാധിക്കുന്നു.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറുകാര്‍ക്ക് ഈ ആഴ്ച വളരെ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈയ്യെത്തും ദൂരത്ത് എത്തുന്നു. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങളിലേക്ക് കുതിക്കുന്നു. ആരേയും കണ്ണടച്ച് വിശ്വസിക്കരുത് എന്നതാണ് ഈ ആഴ്ചയിലെ പ്രധാനപ്പെട്ട കാര്യം.
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായിരിക്കും മാറ്റങ്ങള്‍. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. നിങ്ങള്‍ക്ക് സഹപ്രവര്‍ത്തകരുടെ എല്ലാ സഹായങ്ങളും ജോലിയില്‍ ലഭിക്കുന്നു. കൃത്യസമയത്ത് തന്നെ കാര്യങ്ങളെല്ലാം തന്നെ ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് എല്ലാ കാര്യത്തിലും അതീവ ശ്രദ്ധ വേണം. അത് മാത്രമല്ല എല്ലാ ദിവസവും നിങ്ങള്‍ക്ക് സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ മാത്രമല്ല ആരോഗ്യവും നിസ്സാരമാക്കരുത്. സാമ്പത്തിക നിക്ഷേപങ്ങള്‍ ഒന്നും തന്നെ നിസ്സാരമാക്കരുത്. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവും എന്നത് മാത്രമാണ് പ്രധാന കാര്യം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറുകാര്‍ക്ക് ഈ ആഴ്ച ഐശ്വര്യവും ഭാഗ്യവും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല കോടീശ്വര യോഗം നിങ്ങളെ തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പല കോണില്‍ നിന്നും സമ്പത്തും വിജയവും തേടി എത്തുന്നു. ഒരു കാര്യവും അലസമായി ചെയ്യരുത് എന്നതാണ് പ്രധാനപ്പെട്ട കാര്യം.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ക്ക് വരുന്ന 7 ദിവസവും അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. ആരോഗ്യപ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ജോലിയിലെ അശ്രദ്ധ പാടില്ല. ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എ്ത്തും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വരുന്ന ഒരാഴ്ചയില്‍ കാര്യങ്ങള്‍ നിസ്സാരമല്ല.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ വരുന്ന ആഴ്ചയില്‍ അനുകൂലമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവണം എന്നില്ല. പലപ്പോഴും നിങ്ങളുടെ അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിന് ആ ആഴ്ച സംഭവിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങളെ ഗൗരവത്തോടെ കാണരുത്.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. അത് മാത്രമല്ല നിങ്ങള്‍ എല്ലാ കാര്യത്തിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടതായി വരുന്നു. അനാവശ്യമായ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പല കോണില്‍ നിന്നും നിങ്ങളില്‍ പല തരത്തിലുള്ള സമ്മര്‍ദ്ദത്തിന് സാധ്യതയുണ്ട്.



Click it and Unblock the Notifications