Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
കോടീശ്വരയോഗം പിറക്കും, ധനവരവും ഇരട്ടിലാഭവും: ഈ ആഴ്ചയിലെ നക്ഷത്രഫലം ഇപ്രകാരം
Weekly Horoscope: പുതിയ ആഴ്ചക്ക് തുടക്കം കുറിക്കുമ്പോള്‍ ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ വരുന്ന 7 ദിവസം 27 നക്ഷത്രക്കാര്‍ക്കും ഫലങ്ങള്‍ എന്തൊക്കെയാണ് എന്നതാണ് അറിഞ്ഞിരിക്കേണ്ടത്. അതില്‍ തന്നെ ഗ്രഹനിലയുടെ അടിസ്ഥാനത്തില്‍ മാറ്റങ്ങളും സംഭവിക്കാം. പലപ്പോഴും 7 ദിവസം സംഭവിക്കുന്ന ഗ്രഹ-രാശി മാറ്റങ്ങള്‍ എപ്രകാരമാണ് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ നിങ്ങളുടെ വരുന്ന ആഴ്ചയില്‍ എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ 27 നക്ഷത്രക്കാരുടെ ജീവിതവും എപ്രകാരമാണ് എന്ന് നമുക്ക് നോക്കാം. അതിനനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് വഴി പല ദോഷഫലങ്ങളുടയേും കാഠിന്യം നിങ്ങള്‍ക്ക് കുറയ്ക്കാവുന്നതാണ്. വരുന്ന ആഴ്ചയിലെ 27 നക്ഷത്രക്കാരുടേയും സമ്പൂര്‍ണ വാരഫലം നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറില്‍ വരുന്ന ആഴ്ചയില്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിച്ച് നില്ക്കുന്നു. കൂടാതെ ഏത് കാര്യത്തിനും സുഹൃത്തുക്കളുടെ പൂര്‍ണ പിന്തുണയും ആഗ്രഹിക്കുന്നു. മികച്ച നേട്ടങ്ങള്‍ കാത്തിരിക്കുന്ന ഒരു ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഈ ആഴ്ച ഗുണകരമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറുക്കാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ ഫലമാണ് കാത്തിരിക്കുന്നത്. കൂടാതെ പല വിധത്തിലുള്ള ആശങ്കകള്‍ ഇവരെ അലട്ടുന്നതിനുള്ള സാധ്യതയുണ്ട്. തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണ്. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. ആരോഗ്യം നിസ്സാരമാക്കരുത്. ജോലിയില്‍ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് വരുന്ന ആഴ്ചയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. പലപ്പോഴും ആരോഗ്യം മികച്ചതായിരിക്കും. ജോലിയുടെ ബുദ്ധിമുട്ടുകള്‍ക്കിടയിലും നിങ്ങളില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവാം. യാത്രകള്‍ ധാരാളം നടത്തേണ്ടതായി വരുന്നു. സാമ്പത്തികം ശ്രദ്ധിക്കണം.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കടകക്കൂറുകാര്‍ക്ക് ഈ ആഴ്ച അല്പം ശ്രദ്ധയോടെ മുന്നോട്ട് പോവണം. പല കാര്യങ്ങളിലും അമിത ദേഷ്യം നിങ്ങളെ ഭയപ്പെടുത്തിയേക്കാം. കാര്യങ്ങളെ വിവേകത്തോടെ കൈകാര്യം ചെയ്യണം. ജോലിയില്‍ അനുകൂലമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായിരിക്കും. വിവാഹം ഉറപ്പിക്കാനുള്ള തീരുമാനമുണ്ടാവും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങക്കൂറുകാര്‍ക്ക് ഈ ആഴ്ച പൊതുവെ ഗുണപ്രദമായ സമയമായിരിക്കും. ഏത് കാര്യത്തിലും നിങ്ങള്‍ക്ക് കൂടുതല്‍ സന്തോഷവും സമാധാനവും കണ്ടെത്താന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാവും. ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യും. ആരോഗ്യ പ്രശ്നങ്ങള്‍ പെട്ടെന്ന് പരിഹരിക്കപ്പെടുന്നു. ദാമ്പത്യ ജീവിതം മികച്ചതായി മാറും.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറുകാര്‍ക്ക് ഈ ആഴ്ച വളരെ അനുകൂലമായ ഫലങ്ങള്‍ കാത്തിരിക്കുന്നു. പലപ്പോഴും കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കും. സാമ്പത്തിക കാര്യങ്ങളില്‍ എപ്പോഴും വളരെ ശ്രദ്ധാലുവായിരിക്കുക. ആരേയും കണ്ണടച്ച് വിശ്വസിക്കരുത്. ആരോഗ്യം സാധാരണ നിലയിലായിരിക്കും
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങളാണ് ഉണ്ടാവുന്നത്. കൂടാതെ സഹപ്രവര്‍ത്തകരുമായും മികച്ച ബന്ധം നിങ്ങള്‍ക്കുണ്ടാവുന്നു. ഏല്‍പ്പിച്ച ജോലികള്‍ എല്ലാം തന്നെ കൃത്യസമയത്ത് ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. മാനസികാരോഗ്യം നിസ്സാരമാക്കരുത്. കൂടാതെ സാമ്പത്തികമായി നിങ്ങള്‍ക്ക് പ്രതികൂലമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്‍ക്ക് ഈ ആഴ്ച വളരെയധികം ശ്രദ്ധ അനിവാര്യമാണ്. സാമ്പത്തികം ശ്രദ്ധിക്കണം. വരുന്ന 7 ദിവസവും ഒരു കാര്യവും നിസ്സാരമാക്കരുത്. സാമ്പത്തിക കാര്യങ്ങളില്‍ നിക്ഷേപത്തില്‍ പെട്ടെന്ന് മാറ്റം വരുത്തരുത്. ഇത് വലിയ നഷ്ടത്തിലേക്ക് എത്തിച്ചേക്കാം. അലസത ഉപേക്ഷിച്ച് ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറുകാര്‍ക്ക് ഈ ആഴ്ച ഐശ്വര്യവും ഭാഗ്യവും തേടി എത്തുന്നു. കൂടാതെ കോടീശ്വര യോഗം തേടി എത്തുന്ന സമയമാണ്. സാമ്പത്തിക നേട്ടത്തില്‍ നിങ്ങള്‍ തന്നെ അത്ഭുതപ്പെടും. സമ്പത്തും വിജയവും തേടി എത്തും. അനുകൂലമാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിയ്ക്കും. സന്തോഷം നിറഞ്ഞ ഒരാഴ്ചയാണ് വരാന്‍ പോവുന്നത്. ആരോഗ്യം നിസ്സാരമല്ല.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ക്ക് വരുന്ന 7 ദിവസവും എല്ലാ കാര്യത്തിലും ശ്രദ്ധ വേണം. ജോലിയിലെ അശ്രദ്ധ നിസ്സാരമല്ല. കാര്യങ്ങളെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവും. ഇതെല്ലാം അനുകൂലമായി മാറുന്നു.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതം അത്ര മികച്ച സമയത്തിലൂടെയല്ല പോവുന്നത്. എങ്കിലു അനാവശ്യ ആശങ്കകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ അതീവ ശ്രദ്ധ അനിവാര്യം. ആരോഗ്യം ശ്രദ്ധിക്കണം. ബിസിനസില്‍ മികച്ച മാറ്റങ്ങള്‍ സംഭവിക്കും. എങ്കിലും ശ്രദ്ധ വേണം.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ സമയമായിരിക്കും. പലപ്പോഴും എല്ലാ കാര്യങ്ങളും കൃത്യമായി മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. കുടുംബത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ സംഭവിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
