അപ്രതീക്ഷിത നേട്ടങ്ങളുടെ ആഴ്ച: ഭാഗ്യത്തേരിലേറി ഈ നാളുകാര്‍: സമ്പൂര്‍ണ നക്ഷത്രഫലം

ഈ ആഴ്ചയിലെ നക്ഷത്രഫലത്തെക്കുറിച്ച് നോക്കുകയാണെങ്കില്‍ 27 നാളുകാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്നത് ശ്രദ്ധേയമാണ്. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാരിലും കരിയര്‍, പ്രണയം, ജോലി, ദാമ്പത്യം എന്നിവയെല്ലാം എപ്രകാരമാണ് എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ ആഴ്ചയിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാം. അതില്‍ അനുകൂലമായതും പ്രതികൂലമായതും സംഭവിക്കാം.

നിങ്ങളുടെ ഈ ആഴ്ച എപ്രകാരമാണ് എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലര്‍ക്കും അറിയാന്‍ താല്‍പ്പര്യമുള്ളതാണ് എന്നതില്‍ സംശയം വേണ്ട. അതില്‍ തന്നെ ജീവിതത്തില്‍ സന്തോഷകരമായ നിമിഷങ്ങളും പലര്‍ക്കും ഉണ്ടാവാം. നിങ്ങളുടെ വരുന്ന ആഴ്ചയെക്കുറിച്ച് മുന്‍കൂട്ടി അറിയാന്‍ ഈ ലേഖനം വായിക്കാം.

Weekly Horoscope

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)
മേടക്കൂറുകാര്‍ക്ക് വരുന്ന 7 ദിവസത്തില് അനുകൂലമായ പല നേട്ടങ്ങളും തേടി വരുന്നു. രാജയോഗസമാനമായ മാറ്റങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാവും. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളുടെ ജീവിതത്തെ കാത്തിരിക്കുന്നു. കരിയറില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് അവസാനം കുറിയ്ക്കുന്ന ആഴ്ചയാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറുക്കാര്‍ക്ക് ഈ ആഴ്ച ഗുണാനുഭവങ്ങള്‍ കൂടുതലായിരിക്കും. എങ്കിലും അശ്രദ്ധയുണ്ടെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കും. പക്ഷേ ശ്രദ്ധയോടെ ഓരോ ചുവടും മുന്നോട്ട് വെച്ചാല്‍ അത് പ്രതിസന്ധികളില്‍ നിന്ന് നിങ്ങളെ രക്ഷിക്കും. അനാവശ്യ ആശങ്ക ഒഴിവാക്കണം.

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതിയില്‍ അല്‍പം ശ്രദ്ധിക്കണം. കടം വാങ്ങുന്നത് പോലെ തന്നെ കടം കൊടുക്കുന്നതും അല്‍പം ശ്രദ്ധ വേണം. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും അതില്‍ ശ്രദ്ധ വേണം. ആരോഗ്യം നിസ്സാരമാക്കരുത്.

കര്‍ക്കിടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കിടകക്കൂറുകാര്‍ക്ക് ഈ ആഴ്ച സാമ്പത്തികനേട്ടങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. ഏഴ് ദിവസം കൊണ്ട് ഏഴ് വര്‍ഷത്തേക്കുള്ള പണം സമ്പാദിക്കാം. പലപ്പോഴും അമിത ദേഷ്യത്തെ അല്‍പം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളി ഉണ്ടാക്കും. എങ്കിലും അതിനെയെല്ലാം പരിഹരിക്കാന്‍ സാധിക്കും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)
ചിങ്ങക്കൂറുകാര്‍ക്ക് ഈ ആഴ്ച അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. എങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ ആശങ്ക നിലനില്‍ക്കും. അതിനെ നിസ്സാരവത്കരിക്കരുത്. ആത്മവിശ്വാസത്തോടെ എല്ലാ കാര്യവും നേരിടണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തില്‍ എത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറുകാര്‍ക്ക് ഈ ആഴ്ച വളരെ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും. പണത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം..അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണഅടാവും. ആരോഗ്യം നിസ്സാരമാക്കരുത്.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാര്‍ക്ക് ഈ ആഴ്ചയില്‍ ഗുണാനുഭവങ്ങള്‍ കൂടുതലായിരിക്കും. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും ചെയ്ത് മികച്ച മാറ്റങ്ങള്‍ നിങ്ങളിലേക്ക് എത്തുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. അത് പ്രതിസന്ധികള്‍ തീര്‍ക്കും. എല്ലാ കാര്യവും വളരെയധികം ശ്രദ്ധയോടെ വേണം ചെയ്ത് തീര്‍ക്കുന്നതിന്.

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. കൂടാതെ ഗുണാനുഭവങ്ങള്‍ അല്‍പം വര്‍ദ്ധിക്കുന്നു പക്ഷേ അശ്രദ്ധ പാടില്ല, അതുപോലെ തന്നെ അമിത ദേഷ്യത്തേയും നിയന്ത്രിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായിരിക്കും. സൗഹൃദങ്ങളില്‍ നേട്ടങ്ങളുണ്ടാവുന്നു.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറുകാര്‍ക്ക് ഈ ആഴ്ച അവരുടെ ജീവിതം തന്നെ മാറ്റി മറിയ്ക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. പലപ്പോഴും കോടതി സംബന്ധമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക ്അനുകൂലമായ ഫലങ്ങള്‍ നല്‍കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിയില്‍ എല്ലാ വിധത്തിലുള്ള പിന്തുണയും സഹപ്രവര്‍ത്തകരില്‍ നിന്നും ഉണ്ടാവുന്നു. ശമ്പള വര്‍ദ്ധനവിനും പ്രമോഷനും ഉള്ള സാധ്യത വളരെ കൂടുതലാണ്.

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ക്ക് വരുന്ന ഒരാഴ്ചക്കാലം അവര്‍ പ്രതീക്ഷിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്ന ദിവസങ്ങളാണ് വരാന്‍ പോവുന്നത്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കും. ആരോഗ്യം നിസ്സാരമല്ല.

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അടുത്ത ഒരാഴ്ചയില്‍ ജീവിതം മാറി വരുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. പലപ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ഗുണാനുഭവങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ സ്വാധീനിക്കുന്നത്. കടം വാങ്ങുന്നതും കടം കൊടുക്കുന്നതും പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലമാണ് ഈ ആഴ്ചയില്‍ ലഭിക്കുന്നത്. പലപ്പോഴും കാര്യങ്ങളെല്ലാം നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നു. അതില്‍ തന്നെ വളരെയധികം ശക്തമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവും. ആഗ്രഹം പോലെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കുന്നതിനും സന്തോഷത്തോടെ മുന്നേറുന്നതിനും സാധിക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Sunday, February 16, 2025, 10:15 [IST]
X
Desktop Bottom Promotion