Latest Updates
-
തടി കുറയ്ക്കാൻ ജിം സപ്ലിമെന്റുകൾ വാങ്ങുന്നവരാണോ? ഈ ചതിക്കുഴിയിൽ വീഴരുത്! -
കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് എന്ത്? -
രാശിഫലം: വെള്ളിയാഴ്ച ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
സിക്സ് പാക്ക് മോഹം അപകടമോ? താരങ്ങളുടെ ബോഡി ഇമേജ് സമ്മർദ്ദത്തെ തുറന്നുകാട്ടി അവിനാഷ് തിവാരി -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ രക്ഷപ്പെടാം!
2024-ലെ അവസാന ആഴ്ച, കാത്തിരിക്കുന്ന പ്രധാന മാറ്റങ്ങള്‍ 27 നാളിനും സമ്പൂര്‍ണ നക്ഷത്രഫലം
2024 അവസാനിയ്ക്കാന്‍ ഇനി വെറും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പല മാറ്റങ്ങള്‍ക്ക് കൂടി ജ്യോതിഷപരമായി സാക്ഷ്യം വഹിക്കുന്ന ഒരു ആഴ്ചയാണ് വരാന്‍ പോവുന്നത്. 27 നാളുകാരിലും ജീവിതം തന്നെ മാറി മറിയുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ആണ് സംഭവിക്കുന്നത്..
വരുന്ന ആഴ്ചയില്‍ അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാരിലും എന്തൊക്കെയാണ് സംഭവിക്കാന്‍ പോവുന്നത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്, എന്താണ് മാറ്റേണ്ടത് എന്തൊക്കെ കൂട്ടിച്ചേര്‍ക്കണം എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ കൃത്യമായി വായിക്കാം.

മേടക്കൂറ്
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അവര്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലുള്ള നേട്ടങ്ങള്‍ കാത്തിരിക്കുന്നു. സാമ്പത്തികമായി മികച്ച മാറ്റത്തിന് സാധ്യതയുണ്ട്. സമൂഹത്തില്‍ നിങ്ങളുടെ സ്ഥാനം വര്‍ദ്ധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും.
ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വരുന്ന ആഴ്ച അല്പം ശ്രദ്ധയോടെ മുന്നോട്ട് പോവണം. കാരണം 2024-ന്റെ അവസാനത്തിലേക്ക് കടക്കുമ്പോള്‍ ഇവരുടെ ജീവിതം മൊത്തത്തില്‍ മാറുന്നു. പലപ്പോഴും ശനി നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന സമയം കൂടിയാണ്. സന്തോഷകരമായ മാറ്റങ്ങള്‍ വളരെ പെട്ടെന്ന് തന്നെ മാറി മറിയുന്നു. ആരോഗ്യം മികച്ചതായിരിക്കും.
മിഥുനക്കൂറ്
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അവരുടെ മാറ്റങ്ങള്‍ അംഗീകരിക്കപ്പെടേണ്ടതാണ്. എല്ലാ തരത്തിലും നേട്ടങ്ങള്‍ ജീവിതത്തില്‍ ഈ ആഴ്ചയില്‍ തേടി എത്താം. പലപ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. മുതിര്‍ന്നവരുടെ ആഗ്രഹത്തിന് അനുസരിച്ച് മുന്നോട്ട് പോവാന്‍ സാധിക്കും. സ്വത്തുക്കളുടെ കാര്യത്തില്‍ തീരുമാനമാവുന്നു.
കര്‍ക്കിടകക്കൂറ്
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും എല്ലാ കാര്യങ്ങളും ആഗ്രഹിക്കുന്നത് പോലെ സംഭവിക്കാം. ദാമ്പത്യ ജീവിതത്തില്‍ അടുപ്പം വര്‍ദ്ധിക്കും. ജീവിതം മൊത്തത്തില്‍ സന്തോഷത്തിന്റേതായിരിക്കും. സാമ്പത്തിക കാര്യങ്ങള്‍ മികച്ചതായിരിക്കും.
ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളുണ്ടാവുന്ന സമയമാണ്. പലപ്പോഴും ജീവിതം തന്നെ മാറിമറിയുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ക്കെല്ലാം അറുതിയാവും സൗഹൃദത്തിന് പ്രാധാന്യം നല്കുന്ന സമയമാണ്. എല്ലാ വിധത്തിലുള്ള മാറ്റങ്ങളും തേടി എത്തുന്നു. സത്യസന്ധമായി എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
കന്നിക്കൂറ്
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ പ്രതിസന്ധി ഘട്ടത്തെ അതിജീവിച്ച് മുന്നോട്ട് പോവേണ്ട സമയമാണ്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ സംഭവിക്കണം എന്നില്ല. പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങലെ തേടി വരും. ആഴ്ചയില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും നിങ്ങളെ തേടി എത്തും. പണം നിക്ഷേപിക്കുന്നത് ശ്രദ്ധിച്ച് വേണം.
തുലാക്കൂറ്
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അവരുടെ ജീവിതം മാറി മറിയുന്നു. അനുകൂലമല്ലാത്ത പല പ്രശ്നങ്ങളും നേരിടേണ്ടി വരും. സന്തോഷകരമായ കാര്യം പോലും പലപ്പോഴും സങ്കടത്തിലേക്ക് എത്തുന്നു. സാമ്പത്തിക കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ആഴ്ചയല്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
വൃശ്ചികക്കൂറ്
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷകരമായ പല മാറ്രങ്ങളും ഈ ആഴ്ചയില്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവും. സന്തോഷകരമായ പല നിമിഷങ്ങളും കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളില്‍ നിന്ന് അകന്നു പോവാം.
ധനുക്കൂറ്
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വരുന്ന ആഴ്ച അതായത് ഡിസംബര്‍ മാസത്തിലെ അവസാന ആഴ്ച ഗുണദോഷ സമ്മിശ്രമായിരിക്കും. ധനനേട്ടങ്ങള്‍ തേടി എത്തുമെങ്കിലും പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും സാധ്യതയുണ്ട്. കടം കൊടുക്കുന്നവര്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഒരു കാര്യം തന്നെ പല വിധത്തില്‍ നിങ്ങള്‍ക്ക് പോസിറ്റീവ് മാറ്റങ്ങള്‍ നല്‍കും. പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.
മകരക്കൂറ്
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അവരുടെ ജീവിതം മാറി വരുന്ന ആഴ്ചയാണ് വരാന്‍ പോവുന്നത്. പലപ്പോഴും സന്തോഷകരമല്ലാത്ത പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ സംഭവിക്കും. പ്രശ്നങ്ങളില്‍ നിന്ന് വിട്ടു നില്ക്കാന് ഇവര്‍ എപ്പോഴും ശ്രദ്ധിച്ച് കൊണ്ടിരിക്കും. എങ്കിലും പ്രശ്നങ്ങള്‍ പലതും അവരെ തേടി വരുന്നു. സന്തോഷകരമായ കുടുംബ ജീവിതം ഇവര്‍ക്കുണ്ടാവും. എങ്കിലും ദാമ്പത്യ ജീവിതത്തില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാവാം.
കുംഭക്കൂറ്
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തും. ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ പലപ്പോഴും നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ അപ്പുറമായിരിക്കും. അനുകൂലമല്ലാത്ത പല നേട്ടങ്ങള്‍ക്കും സാക്ഷ്യം വഹിക്കേണ്ടി വരുമെങ്കിലും അതില്‍ തോറ്റുപോവാതെ പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ട് വരുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
മീനക്കൂറ്
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ജീവിതം തന്നെ മാറി മറിയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അവസാന ആഴ്ചയില്‍ നിങ്ങളുടെ ഭാഗ്യം തെളിയും എന്നതാണ് സത്യം. ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് ഇവര്‍ക്ക് യോഗം കാണുന്നു. എല്ലാ അര്‍ത്ഥത്തിലും അനുകൂലമായ മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications