മേയ് 4 മുതല്‍ 11 വരെ പ്രവചനാതീതം വാരഫലം: ഗ്രഹവവിന്യാസത്തില്‍ വട്ടം ചുറ്റും 4 നാളുകാര്‍: സമ്പൂര്‍ണ നക്ഷത്രഫലം

വരുന്ന ആഴ്ചയില്‍ 27 നക്ഷത്രക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. നിങ്ങളുടെ വരുന്ന ആഴ്ച എന്തൊക്കെയാണ് മാറ്റങ്ങള്‍ എത്രത്തോളം നിങ്ങള്‍ ശ്രദ്ധിക്കണം എന്നത് അറിഞ്ഞിരിക്കണം. വരുന്ന ഒരാഴ്ചയില്‍ സമ്പൂര്‍ണ നക്ഷത്രഫലത്തെക്കുറിച്ച് ആശങ്കപ്പെടുന്ന സമയമെങ്കില്‍ നിങ്ങള്‍ മനസ്സിലാക്കേണ്ട ചിലതുണ്ട്.

മേയ് 4 മുതല്‍ 11 വരെയുള്ള 7 ദിവസത്തെ ഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അത് എത്രത്തോളം നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തും എന്നത് തിരിച്ചറിയണം. നിങ്ങളുടെ വരുന്ന ആഴ്ചയില്‍ അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രക്കാര്‍ക്ക് എത്രത്തോളമാണ് മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ ഇവരെ കാത്തിരിക്കുന്നത് എന്നറിയാം.

Weekly Horoscope

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)
മേടക്കൂറുകാര്‍ക്ക് വരുന്ന ആഴ്ചയില്‍ ഗുണദോഷ സമ്മിശ്രമായിരിക്കും. പലപ്പോവും നിങ്ങളുടെ ജീവിതത്തില്‍ അതൃപ്തിയുണ്ടാവുന്നു. പക്ഷേ ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ ആഴ്ചയിലുടനീളം അതിശയകരമായ ഊര്‍ജ്ജവും ആത്മവിശ്വാസവും ഉണ്ടാവാം. അത് മാത്രമല്ല ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ് എന്ന കാര്യത്തിലും സംശയം വേണ്ട. കൂടാതെ സാമ്പത്തികസ്ഥിതി അല്‍പം ശ്രദ്ധിക്കേണ്ട സാഹചര്യമാണ്.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറുക്കാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. പലപ്പോഴും നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ വളരെയധികം ഉണ്ടാവുന്നു. അത് സാമ്പത്തിക സുരക്ഷിതത്വവും നല്‍കുന്നു. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ അനിവാര്യമാണ്. അനാവശ്യ ആശങ്കകള്‍ നിങ്ങളെ അലട്ടുന്നതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. കുടുംബത്തില്‍ അനാവശ്യ തര്‍ക്കങ്ങള്‍ ഉണ്ടാവും. അതിനെ പ്രതിരോധിക്കുന്നതിന് കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് ആരോഗ്യത്തിലും സാമ്പത്തിക കാര്യങ്ങളിലും ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. കൂടാതെ പല കോണില്‍ നിന്നും അനാവശ്യ ആശങ്കകള്‍ക്ക് സാധ്യതയുണ്ട്. അത് മാത്രമല്ല വരുന്ന 7 ദിവസവും നിങ്ങള്‍ ചെയ്യുന്ന ജോലിയില്‍ കൂടുതല്‍ ശ്രദ്ധ വേണം. ജോലിയുടെ ബുദ്ധിമുട്ടുകള്‍ക്കിടയിലും ചെറിയ തരത്തില്‍ നിങ്ങളില്‍ സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. പ്രമോഷനും ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ അനുകൂല സമയമാണ്.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കടകക്കൂറുകാര്‍ക്ക് ഈ ആഴ്ച ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. കൂടാതെ സാമ്പത്തിക നേട്ടവും തേടി എത്തുന്നു. എങ്കിലും അമിത ദേഷ്യം നിയന്ത്രിക്കേണ്ടതാണ്. ഇത് ഒരു നിമിഷം കൊണ്ട് എല്ലാം ഇല്ലാതാക്കുന്നു. അനാവശ്യമായി ഒരു കാര്യത്തിലും ഇടപെടരുത്. ജോലിയില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ ആഴ്ചയാണ് വരാന്‍ പോവുന്നത്. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യത.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)
ചിങ്ങക്കൂറുകാര്‍ക്ക് ഈ ആഴ്ച പൊതുവെ മികച്ച സമയമായിരിക്കും എന്നതില്‍ സംശയം വേണ്ട. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുന്നതിനാല്‍ അത് നേട്ടങ്ങളിലേക്ക് എത്തുന്നു. പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതാണ്. ആരോഗ്യം നിസ്സാരമാക്കരുത്.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറുകാര്‍ക്ക് ഈ ആഴ്ച വളരെ അനുകൂലമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. എല്ലാ മാറ്റങ്ങളേയും അത്ഭുതപ്പെടുത്തുന്ന സമയമായതിനാല്‍ അത് നേട്ടങ്ങളിലേക്ക് എത്തുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്കുണ്ടാവുന്നു. പലപ്പോഴും പല വിധത്തിലുള്ള ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ അല്‍പം അധ്വാനിക്കേണ്ടി വരും. പണമിടപാടുകള്‍ നടത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ആരോഗ്യം ശ്രദ്ധിക്കണം. നിസ്സാരകാര്യങ്ങളില്‍ ദേഷ്യപ്പെടരുത്.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല ഇവര്‍ക്ക് കൂടാതെ ജോലിയില്‍ പല വിധത്തിലുള്ള ഉണ്ടാവാം. എല്ലാ ജോലികളും കൃത്യസമയത്ത് ചെയ്ത് തീര്‍ക്കാന്‍ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമല്ല. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം മറ്റുള്ളവരെ സഹായിക്കുന്നതിന്.

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്‍ക്ക് ഈ ആഴ്ച അല്‍പ്പം ഉയര്‍ച്ച താഴ്ചകള്‍ ജീവിതത്തില്‍ ഉണ്ടാവുന്ന സാഹചര്യമാണ് വരുന്നത്. മാത്രമല്ല വരുന്ന 7 ദിവസവും വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോവണം. സാമ്പത്തിക സ്ഥിതി മികച്ചതാവുമെങ്കിലും കടം കൊടുക്കുക കടം വാങ്ങുക തുടങ്ങിയവ പരമാവധി ഒഴിവാക്കണം. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറുകാര്‍ക്ക് ഈ ആഴ്ച ഐശ്വര്യവും ഭാഗ്യവും ഒരുമിക്കുന്ന ഒരാഴ്ചയാണ് സംഭവിക്കുന്നത്. പലപ്പോഴും നിയമസംബന്ധമായ കാര്യങ്ങളില്‍ വിജയം കണ്ടെത്തുന്നു. കൂടാതെ നിങ്ങള്‍ക്ക് പല വിധത്തില്‍ നേട്ടങ്ങളും തേടി എത്തും. ബിസിനസില്‍ സാമ്പത്തികമായി സാമ്പത്തികമായി മികച്ച മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ജോലിയില്‍ ഉയര്‍ച്ചയും ശമ്പള വര്‍ദ്ധനവും നിങ്ങള്‍ക്കുണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കും. ആരോഗ്യം നിസ്സാരമാക്കരുത്. കാരണം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് നിങ്ങളില്‍ സാധ്യതയുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം.

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ക്ക് വരുന്ന 7 ദിവസത്തില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാവും എന്നത് പലപ്പോഴും മുന്കൂട്ടി അറിയാന്‍ പോലും സാധിക്കുകയില്ല. അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുമെങ്കിലും അത് ഫലത്തില്‍ വരുന്നതിന് കാലതാമസം നേരിടേണ്ടി വരും. ശത്രുക്കള്‍ പലപ്പോഴും ശക്തരാവുന്നു. സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധ ഓരോ മിനിറ്റിലും അനിവാര്യമാണ്. എങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം.

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന 7 ദിവസവും കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. കാരണം എന്താണ് എപ്പോഴാണ് സംഭവിക്കുക എന്നതിനെ കരുതിയിരിക്കണം. കൂടാതെ അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കുന്നതിനുള്ള യോഗം കാണുന്നു. കൂടാതെ അത് മാനസികാരോഗ്യത്തേ പോലും ബാധിക്കാം. പണം കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധയും ക്ഷമയും അനിവാര്യമാണ്. പലപ്പോഴും ബിസിനസ് മാറ്റങ്ങള്‍ അനുകൂലമായിരിക്കണം എന്നില്ല. എങ്കിലും നഷ്ടമില്ലാതെ മുന്നോട്ട് പോവുന്നതിന് ശ്രമിക്കണം.

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്ന ഒരാഴ്ചയാണ് വരാന്‍ പോവുന്നത്. നിങ്ങളുടെ ജോലി ചെയ്യുന്നതിന് അനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നു. അത് മാത്രമല്ല എല്ലാ കാര്യങ്ങളും നിങ്ങള്‍ക്ക് ചില ഘട്ടത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. അതിന്റെ ഫലമായി ചെറിയ അശ്രദ്ധ പോലും നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഇല്ലാതാവുന്നു. ആരോഗ്യത്തിലും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

X
Desktop Bottom Promotion