ഓഗസ്റ്റ് ആദ്യ 7 ദിനം അപ്രതീക്ഷിതം, പണം കണ്ട് കണ്ണ് മഞ്ഞളിക്കും ഇവര്‍ക്ക്: സമ്പൂര്‍ണ വാരഫലം

Weekly Horoscope: വരുന്ന ആഴ്ചയില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് പലരും ആകാംഷയോടെ കാത്തിരിക്കുന്നതാണ. കാരണം പുതിയ മാസത്തിന് തുടക്കമിടുമ്പോള്‍ അതിന്റെ ആദ്യ ആഴ്ചയില്‍ എപ്രകാരം ജ്യോതിഷ മാറ്റങ്ങള്‍ എന്നത് പലര്‍ക്കും അറിയാന്‍ആഗ്രഹമുള്ളതാണ്. വരുന്ന ഒരാഴ്ചയില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില മാറ്റങ്ങളുണ്ട്. അത് ഗുണകരമാണെങ്കിലും ദോഷകരമാണെങ്കിലും എത്രത്തോളം നിങ്ങളെ സ്വാധീനിക്കുന്നു എന്നതാണ് കാര്യം. നിങ്ങളുടെ വരുന്ന ആഴ്ചയില്‍ മേടം മുതല്‍ മീനം വരെയുള്ള രാശിക്കാര്‍ക്ക് എന്തൊക്കെയാണ് മാറ്റങ്ങളെന്നറിയാം.

വരുന്ന ഒരാഴ്ചയില്‍ സംഭവിക്കുന്ന ധനമാറ്റങ്ങളും, കരിയറും ദാമ്പത്യവും എല്ലാം മനസ്സിലാക്കി മുന്നോട്ട് പോയാല്‍ വരാനിരിക്കുന്ന പല പ്രതിസന്ധികളേയും നമുക്ക് ഇല്ലാതാക്കാം. അത് മാത്രമല്ല ഗുണാനുഭവങ്ങളെങ്കില്‍ അത് മികച്ച നേട്ടങ്ങളും നിങ്ങള്‍ക്ക് നല്‍കുന്നു. മേടം മുതല്‍ മീനെ വരെയുള്ള 12 രാശിക്കാരിലും സംഭവിക്കുന്ന മാറ്റങ്ങള്‍ ഇതെല്ലാമാണ്.

Weekly Horoscope
Photo Credit: Wise Generated

മേടം രാശി
മേടം രാശിക്കാര്‍ക്ക് വരുന്ന ആഴ്ച ഭാഗ്യഫലങ്ങള്‍ ഇരട്ടിയാവുന്നു. കൂടാതെ സാമ്പത്തികമായി അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. ആസൂത്രണം ചെയ്ത കാര്യങ്ങള്‍ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ബിസിനസ് നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവുപം തേടി എത്തുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ച അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. ആരോഗ്യത്തെ ഒരിക്കലും മിസ്സാരമാക്കരുത്. കരിയര്‍ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നു. ധാരാളം സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവുന്നു എന്നതാണ് സത്യം. ബിസിനസില്‍ പല വിധത്തിലുള്ള നേട്ടം ഉണ്ടാവുന്നു. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങള്‍ക്കുണ്ടാവും.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ വരുന്ന ആഴ്ച ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ്. അത് മാത്രമസ്സ ആഴ്ചയുടെ തുടക്കത്തില്‍ നിങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറി മറിയുന്നു എന്നതാണ് സത്യം. സാമ്പത്തികമായി അല്‍പം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കാം. അപകട സാധ്യത നിങ്ങളുടെ ജീവിതത്തില്‍ പല കോണില്‍ നിന്നും ഉണ്ടാവാം. എന്നാല്‍ അതിനെ എത്രത്തോളം കൈകാര്യം ചെയ്യണം എന്നത് പലപ്പോഴും നിങ്ങള്‍ക്കറിയില്ല. പ്രണയിക്കുന്നവര്‍ക്ക് വരുന്ന ആഴ്ച അനുകൂലമായിരിക്കും. ദാമ്പത്യത്തില്‍ ചെറിയ രീതിയില്‍ പ്രശ്‌നങ്ങളുണ്ടാവാം.

കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ ഫലങ്ങളുണ്ടായിരിക്കും. എങ്കിലും ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നത് വഴി അത് ഗുണാനുഭവങ്ങളായി മാറുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും കാര്യങ്ങളെല്ലാം നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിലേക്കാണ് എത്തുന്നത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യത്തെ ഒരിക്കലും നിസ്സാരമാക്കരുത്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ കാര്യങ്ങളെല്ലാം തന്നെ ശുഭകരമായി ഭവിക്കുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ക്ക് എത്തിക്കുന്നു. സാമ്പത്തികമായി അനുകൂലഫലങ്ങള്‍ തേടി എത്തുന്ന ആഴ്ചയാണ്. കൂടാതെ സ്ഥാനമാനങ്ങളും സമ്പത്തും തേടി എത്തുന്നു. പഠന കാര്യങ്ങളില്‍ വിജയം തേടി എത്തുന്നു. കരിയര്‍, ബിസിനസ് മാറ്റങ്ങള്‍ നിങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് എത്തുന്നു. പ്രധാനപ്പെട്ട തീരുമാനങ്ങളെല്ലാം എടുക്കുന്ന സമയമാണ്.

കന്നിരാശി
കന്നി രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. ജോലിയില്‍ ഉയര്‍ച്ചയും ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു. കരിയറില്‍ നിരവധിഅവസരങ്ങളാണ് ഉണ്ടാവുന്നത്. എന്നാല്‍ ഒരു അവസരം പാഴാക്കരുതെന്നതാണ് പ്രധാനപ്പെട്ട കാര്യം. ചെറിയ രീതിയില്‍ സാമ്പത്തിക സ്ഥിതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. അതിനെ വളരെ പക്വതയോടെ വേണം കൈകാര്യം ചെയ്യുന്നതിന്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ശുഭകരമായ മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ദാമ്പത്യ ജീവിതത്തിലെ പല പ്രശ്‌നങ്ങളും അവസാനിക്കുന്ന സമയമാണ്. സാധാരണ മാറ്റങ്ങളേക്കാള്‍ അല്‍പം പ്രശ്‌നങ്ങളിലൂടെയുള്ള മാറ്റങ്ങളും നിങ്ങളില്‍ സംഭവിക്കാം. അത് പലപ്പോഴും വളഞ്ഞ് മൂക്ക് പിടിക്കുന്നതിന് തുല്യമായിരിക്കും. സാമ്പത്തിക പ്രശ്‌നങ്ങള്‍ പലതും പരിഹരിക്കപ്പെടാം. കൂടാതെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കാം.

Weekly Horoscope
Photo Credit: Wise Generated

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ജോലിക്കുള്ള പുതിയ സാധ്യതകള്‍ തുറക്കുന്നു. കൂടാതെ ആരോഗ്യവും മികച്ചതായിരിക്കും. പ്രതീക്ഷകള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തികസ്ഥിതി മികച്ചതായിരിക്കും. സ്‌നേഹബന്ധങ്ങള്‍ കൂടുതല്‍ ശക്തമാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യ പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കാന്‍ സാധിക്കുന്നു. മത്സരപ്പരീക്ഷയില്‍ വിജയം തേടി എത്തുന്നു.

ധനുരാശി
ധനു രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അനുകൂല മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. കൂടാതെ കരിയറില്‍,നേട്ടങ്ങള്‍ തേടി എത്തും. ബിസിനസുമായി ബന്ധപ്പെട്ട് ധാരാളം യാത്രകള്‍ നടത്തേണ്ടതായി വരും. അതെല്ലാം തന്നെ സാമ്പത്തിക ലാഭവും കൊണ്ട് വരുന്നു. ദാമ്പത്യത്തിലെ പലതെറ്റിദ്ധാരണകളും ഇല്ലാതാവുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഇത് ആരോഗ്യത്തെ പ്രശ്‌നത്തിലാക്കാം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ തേടി എത്തും. ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ബിസിനസ് ആരംഭിക്കുന്നതിന് അനുകൂലമായ സമയമാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങളും ഉന്നത വിജയവും കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ആശങ്കാകുലമായ മാറ്റങ്ങള്‍ക്ക് അവസാനം കുറിയ്ക്കുന്ന സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ പ്രണയവും സന്തോഷവും നിലനില്‍ക്കുന്നു

കുംഭം രാശി
കുംഭം രാശിക്കാരുടെ വരുന്ന 7 ദിനങ്ങള്‍ ജീവിതത്തില്‍ ഗുണദോഷ സമ്മിശ്രമായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുമെങ്കിലും അനുകൂലമാറ്റങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ കാര്യങ്ങള്‍ കൈകാര്യം ചെയ്യാവു. കാരണം വരുമാനം പലപ്പോഴും ചിലവിനേക്കാള്‍ താഴെയാവാതിരിക്കാന്‍ ശ്രദ്ധിക്കണം. വാഹനയോഗവും ഭൂമി സ്വന്തമാക്കുന്നതിനും യോഗം കാണുന്നു. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. അത് നിങ്ങളുടെ ജീവിതത്തില്‍ ചെറിയ രീതിയില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഈ ആഴ്ച ഭാഗ്യം കൊണ്ട് വരുന്ന ആഴ്ചയായാണ് കണക്കാക്കുന്നത്. പലപ്പോഴും നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം പൂര്‍ത്തീകരിക്കപ്പെടുന്നു. കടം കൊടുത്ത തുക മുഴുവന്‍ തിരിച്ച് കിട്ടുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ജീവിതത്തെ കൂടുതല്‍ സന്തോഷപ്പെടുത്തുന്നു. പ്രണയ ബന്ധത്തില്‍ തീവ്രതയുണ്ടാവുന്നു. ഇത് വിവാഹത്തിലേക്ക് വരെ എത്തുന്നതിനുള്ള യോഗം കാണുന്നു. വാഹന ഉപയോഗത്തില്‍ അല്‍പം ശ്രദ്ധിക്കണം.

Story first published: Friday, August 1, 2025, 15:01 [IST]
X
Desktop Bottom Promotion