Weekly Horoscope: 2025-ലെ ഏറ്റവും നല്ല 7 ദിനങ്ങള്‍ വരുന്ന ആഴ്ചയില്‍: ഒന്നിനൊന്ന് മെച്ചം 12 രാശിക്കാരും: മ്പൂര്

Weekly Horoscope: വരുന്ന ആഴ്ചയില്‍ വാരഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നു ആര്‍ക്കൊക്കെ ദോഷഫലങ്ങള്‍ നല്‍കുന്നു എന്നത് ശ്രദ്ധേയമാണ്. ജീവിതത്തിലെ ഏറ്റക്കുറച്ചിലുകള്‍ ഏത് സമയവും സംഭവിക്കാം. എന്നാല്‍ അത് രാശിപ്രകാരം ആരിലൊക്കെ ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ നല്‍കുന്നു എന്നത് ശ്രദ്ധേയമാണ്.

എന്നാല്‍ പൊതുവേ ഓഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ ആഴ്ച ഗുണാനുഭവങ്ങള്‍ കൂടുതലുള്ളതാണ്. ഇതിന്റെ ഫലമായി നിങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറി മറിയുന്നു. 12 രാശിക്കാരിലും ഓഗസ്റ്റ് 10 മുതല്‍ 16 വരെയുള്ള ദിവസങ്ങള്‍ എപ്രകാരമെന്ന് നമുക്ക് നോക്കാം. അതിലുപരി ഇത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നും നോക്കാം.

Weekly Horoscope August

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച ഏത് കാര്യത്തിലും ഗുണപരമായ തീരുമാനം എടുക്കാന്‍ സാധിക്കുന്നു. കൂടാതെ നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഈ ആഴ്ച മികച്ചതാണ്. കരിയറില്‍ ഉണ്ടാവുന്ന വളര്‍ച്ച പലപ്പോഴും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ജീവിതത്തിലെ എല്ലാ മാറ്റങ്ങളും മികച്ചതായി മാറുന്നു എന്നതാണ് ഈ ആഴ്ചയിലെ പ്രത്യേകത.

ഇടവം (ഏപ്രില്‍ 20 - മെയ് 20)
ക്ഷമ ഈ ആഴ്ച നിങ്ങളുടെ ഏറ്റവും വലിയ ശക്തിയായി മാറുന്ന ഒരാഴ്ചയാണ് വരാന്‍ പോവുന്നത്. അത് പലപ്പോഴും ജോലി കാര്യങ്ങളില്‍ ആവശ്യമായി വരും, അതേസമയം വ്യക്തിജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.

മിഥുനം (മെയ് 21 - ജൂണ്‍ 20)
നിങ്ങളുടെ ആശയവിനിമയ കഴിവുകള്‍ക്ക് ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്ന ആഴ്ചയാണ് വരാന്‍ ഇരിക്കുന്നത്. കൂടാതെ ജോലിയില്‍ മറ്റുള്ളവരോട് സഹകരിക്കുന്നിനും നിങ്ങള്‍ക്ക് താല്‍പ്പര്യം കൂടുതലായിരിക്കും. അത് പ്രശ്‌നത്തേയും വളരെ പെട്ടെന്ന് തന്നെ പരിഹരിക്കാന്‍ സാധിക്കും. എന്നാല്‍ അമിതമായി ഒരു കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നത് ഒഴിവാക്കേണ്ടതാണ്

കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്നത്. പലപ്പോഴും വൈകാരികമായ പല കാര്യങ്ങളും മികച്ച് നില്‍ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട,. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. അപകടകരമായ പല നിക്ഷേപങ്ങളും ബോധപൂര്‍വ്വം ഒഴിവാക്കേണ്ടതാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന ആഴ്ചയാണ് വരാന്‍ ഇരിക്കുന്നത്. പലപ്പോഴും ജീവിതത്തിലെ എല്ലാ വിധത്തിലുള്ള സന്തോഷവും ഇന്നത്തെ ദിവസം ഒരുമിക്കുന്നു. കാര്യങ്ങളെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ പരിഹാരം കാണാന്‍ സാധിക്കും. പ്രണയിക്കുന്നവരുടെ ജീവിതം വിവാഹത്തിലേക്ക് എത്തുന്നതിനുള്ള യോഗം കാണുന്നു.

കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് അവരുടെ മികച്ച ആഴ്ചയായി ഓഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ ആഴ്ച മാറുന്നു. പല മുന്‍ഗണനകളും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാവുന്ന സമയമാണ്. ആരോഗ്യത്തെ മികച്ചതാക്കാന്‍ സാധിക്കുന്നു. സന്തോഷകരമായ കുടുംബ ജീവിതം നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.

Weekly Horoscope August

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് സാമൂഹിക ഇടപെടലുകള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും കരിയറില്‍ ഇത് വിജയം കൊണ്ട് വരുന്നതിന് സഹായിക്കുന്നു. ആവശ്യമുള്ള എല്ലാ കാര്യത്തിലും മുന്നേറുന്നതിനും അതില്‍ നേ്ട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും സാധിക്കുന്ന ഒരാഴ്ചയാണ് വരാന്‍ ഇരിക്കുന്നത്. ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
ഈ ആഴ്ച കരിയറിലും സാമ്പത്തികമായും മികച്ച സമയമാണ് വൃശ്ചികം രാശിക്കാര്‍ക്ക് സംഭവിക്കുന്നത്. ഇവരുടെ ജീവിതം മൊത്തത്തില്‍ മാറി മറിയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങളുടെ തന്ത്രപരമായ സമീപനം ഏത് മേഖലകളിലും വിജയം കരസ്ഥമാക്കുന്നതിന് സഹായിക്കുന്നു. പരമാവധി സംഘര്‍ഷം ഒഴിവാക്കുക എന്നതാണ് ഈ ആഴ്ചയില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം.

ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
യാത്രകള്‍ ധാരാളം നടത്തുന്നതിന് അവസരം തേടി എത്തുന്നു. ഇതെല്ലാം പഠന കാര്യങ്ങളെക്കൂടി സ്വാധീനിക്കുന്ന തരത്തിലായിരിക്കും. ആരോഗ്യത്തെ മികച്ചതാക്കുന്നതിനും സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ആഢംബരങ്ങള്‍ക്ക് വേണ്ടി പണം ചിലവാക്കുന്നത് പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക.

മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് പല കോണില്‍ നിന്നും അംഗീകാരം തേടി എത്തുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിലനില്‍ക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.

കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ സാമ്പത്തിക സ്ഥിതി അനുകൂലമാവും. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈക്കുമ്പിളിലാക്കുന്നതിന് നിങ്ങള്‍ക്ക് യോഗം കാണുന്നു. മറ്റുള്ളവരുമായി സഹകരിക്കുന്നത് ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉയര്‍ച്ചയും നല്‍കും. സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമെങ്കിലും അല്‍പം ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്.

മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ അമിത ദേഷ്യത്തെ അല്‍പം നിയന്ത്രിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കുടുംബത്തിന്റെ താളം തെറ്റിക്കുകയും നിങ്ങളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കലാപരമായി ചെയ്യുന്ന കാര്യങ്ങള്‍ക്ക് അംഗീകാരം തേടി എത്തുന്നു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. രോഗാവസ്ഥകളെ അല്‍പം ശ്രദ്ധിക്കണം.

Story first published: Friday, August 8, 2025, 14:33 [IST]
X
Desktop Bottom Promotion