Latest Updates
-
ചൊവ്വ ഇടവം രാശിയിലേക്ക്: സാമ്പത്തിക നേട്ടത്തിനായി ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഇന്ന് വൈകുന്നേരം മുതൽ രവി യോഗം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ മാറ്റങ്ങൾ, ഈ സമയം നഷ്ടപ്പെടുത്തരുത്! -
2026 ജൂൺ 17-23: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ വൻ കുതിപ്പ്; ശുഭസമയങ്ങൾ ഇതാ! -
പുണർതം മുതൽ പൂയം വരെ: ഇന്നത്തെ നക്ഷത്രമാറ്റം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിലും കരിയറിലും വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തെല്ലാം? -
12 രാശിക്കാർക്കും നിർണ്ണായക ചൊവ്വാഴ്ച: സാമ്പത്തിക നേട്ടവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; യോഗാ ദിനത്തിൽ തുടങ്ങാം ഈ 10 മിനിറ്റ് വർക്കൗട്ട്! -
2026 ജൂൺ 17-ന് ഗജകേസരി യോഗം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കൂ! -
ചുമ മരുന്നുകൾക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം; വീട്ടിലെ ഈ വിദ്യകൾ പരീക്ഷിക്കൂ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ: പുരുഷന്മാരുടെ ടെസ്റ്റോസ്റ്റിറോൺ അളവിൽ അത്ഭുതകരമായ മാറ്റം! -
ഡൽഹിയിൽ കനത്ത മഴ: ഗർഭിണികൾ ഇന്ന് രാത്രി അതീവ ജാഗ്രത പാലിക്കണം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!
Weekly Horoscope: മാര്‍ച്ച് 31 മുതല്‍ നല്ലകാലം വരും നാളുകാര്‍: ധനലാഭം, തൊഴില്‍ നേട്ടം, വിവാഹം ശുഭഫലങ്ങള്‍
പുതിയ ആഴ്ചക്ക് തുടക്കം കുറിക്കുമ്പോള്‍ ജ്യോതിഷ പ്രകാരം അനുകൂല പ്രതികൂല മാറ്റങ്ങള്‍ക്ക് തുടക്കമിടുന്ന ഒരു ആഴ്ച കൂടിയായിരിക്കും എന്നതാണ്. മാര്‍ച്ച് 31 ഞായറാഴ്ച മുതല്‍ ഏപ്രില്‍ 6 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ ഫലമാണ് വാരഫലത്തില്‍ പറയുന്നത്. ഇതില്‍ ചില നക്ഷത്രക്കാര്‍ക്ക് അനുകൂല ഭാഗ്യഫലങ്ങള്‍ അല്പം കൂടുതലായിരിക്കും. ശനി കുംഭം രാശിയില്‍ ഇപ്പോളും ചതയം നക്ഷത്രത്തില്‍ തന്നെ തുടരുകയാണ്. എന്നാല്‍ ഏപ്രില്‍ 6-ന് ഈ ആഴ്ച അവസാനിക്കുന്ന സമയം ശനി പൂരുരുട്ടാതി നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നു. ഇത് കൂടാതെ മാര്‍ച്ച് 31-ന് ശുക്രന് കുംഭത്തില്‍ നിന്ന് മീനത്തിലേക്കും സംക്രമിക്കുന്നു. അതിന്റെയെല്ലാം ഫലം ഓരോ നക്ഷത്രക്കാരിലും മാറ്റങ്ങള്‍ വരുത്തുന്നു.
മുകളില്‍ വ്യക്തമാക്കിയ ഗ്രഹനിലയുടെ അടിസ്ഥാനത്തില്‍ ചില നക്ഷത്രക്കാരില്‍ കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി മാറുന്നു. മാത്രമല്ല ഓരോ ആഴ്ചയിലും ഉണ്ടാവുന്ന അനുകൂല പ്രതികൂല മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതുമായിരിക്കും. അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രക്കാരില്‍ ഈ ആഴ്ച അനുകൂല ഫലങ്ങള്‍ വരുന്ന അല്ലെങ്കില്‍ മഹാഭാഗ്യമുദിക്കുന്ന ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് ഗുണകരമായ സമയമാണ് ഈ വരുന്ന ഒരാഴ്ചയുണ്ടാവുന്നത്. നിങ്ങള്‍ക്ക് സമൂഹത്തില്‍ ആദരവും സ്നേഹവും ലഭിക്കുന്നു. പല കാര്യത്തിനും മറ്റുള്ളവരുടെ പിന്തുണ പ്രതീക്ഷിക്കാവുന്നതാണ്. യാത്രകള്‍ ധാരാളം നടത്തുകയും ചെയ്യുന്നു. ബിസിനസ് അതിഗംഭീര നേട്ടങ്ങള്‍ നല്കുന്നു. പല കാര്യങ്ങളിലും നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ നേട്ടങ്ങളുണ്ടാവുന്നു. ബുധനാഴ്ച മുതല്‍ കൂടുതല്‍ അനുകൂല ഫലങ്ങളുണ്ടാവുന്നു.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് ഗുണഫലങ്ങള്‍ മാത്രം നല്കുന്ന ഒരു ആഴ്ചയാണ് വരുന്ന ആഴ്ച. സാമ്പത്തികമായ പല കാര്യങ്ങള്‍ക്കും നിങ്ങള്‍ പ്രാധാന്യം നല്കുന്നു. കൂട്ടത്തില്‍ അനുകൂല ഭാവങ്ങള്‍ ഉണ്ടാവുന്ന സമയം കൂടിയാണ്. സാമ്പത്തികമായി നിങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാവും. ജോലിയില്‍ ഉയര്‍ച്ചയും അത് വഴി സാമ്പത്തിക മാറ്റങ്ങളും ഉണ്ടാവുന്നു. ആഴ്ചയിലെ രണ്ട് ദിവസം അല്പം പ്രയാസകരമായതായിരിക്കും. കര്‍മ്മരംഗത്തെ ഉയര്‍ച്ച നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് വരാന്‍ പോവുന്ന ഏഴ് ദിവസവും മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. സഹപ്രവര്‍ത്തകര്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഏല്‍പ്പിക്കപ്പെട്ട ദൗത്യമെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. സഹപ്രവര്‍ത്തകരുമായി ചെറിയ രീതിയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാവുമെന്നതിനാല്‍ അതിനെ ഒഴിവാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. സുഹൃത്തുക്കള്‍ തമ്മില്‍ അതിതീവ്ര ബന്ധമായിരിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരാഴ്ചയായിരിക്കും.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് ബുധന്റെ സ്ഥാനമാണ് ഈ ആഴ്ച അനുകൂല മാറ്റങ്ങള്‍ നല്‍കുന്നത്. കര്‍മ്മരംഗത്ത് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. സ്ഥാനമാനങ്ങള്‍ നിങ്ങളെ തേടി വരും. സാമ്പത്തിക രംഗത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ക്കെല്ലാം പരിഹാരം നല്‍കുകയും ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ ധനപരമായി ഉണ്ടാവുകയും ചെയ്യുന്നു. സമൂഹ മാധ്യമങ്ങളില്‍ പിന്തുണ വര്‍ദ്ധിക്കുന്നു. കലാകായിക മത്സരങ്ങളില്‍ നിങ്ങളെ തേടി വിജയം വരുന്നു. ചുറ്റുപാടുമുള്ളവര്‍ക്ക് നിങ്ങളെ പറ്റി മതിപ്പുണ്ടാവുന്നു.
പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. ഉദ്യോഗസ്ഥരുടെ ജീവിതം മാറി മറിയുന്ന ഗുണാനുഭവങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. വീട് പണി പുനരാരംഭിക്കുന്നതിനും അത് വഴി ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നതിനും ഉള്ള സാധ്യതയുണ്ട്. .മക്കളുടെ വിദാഭ്യാസത്തിന്റെ ഫലമായി ഗുണാനുഭവങ്ങളും അഭിമാന നിമിഷങ്ങളും നിങ്ങളെ തേടി എത്തുന്നു. സമയ ബന്ധിതമായ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് വിജയം കണ്ടെത്താന്‍ കഴിയും. സാമ്പത്തിക നിലഅതിശക്തമായി തുടരുന്നു.
പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഇവര്‍ക്ക് സമൂഹം അംഗീകരിക്കുന്ന വ്യക്തികളുടെ പിന്തുണ പല കാര്യങ്ങളിലും ലഭിക്കുന്നു. കലാകായിക രംഗത്ത് മികച്ച നേട്ടങ്ങളും അംഗീകാരങ്ങളും നിങ്ങളെ തേടി എത്തുന്നു. കടം വാങ്ങിയ തുക മടക്കി നല്‍കുന്നതിനും സാമ്പത്തിക സ്ഥിതി ശക്തമാക്കുന്നതിനും സാധിക്കുന്നു. കഴിവുകള്‍ മിനുക്കിയെടുത്ത് അതില്‍ തിളങ്ങുന്നത് വഴി അംഗീകാരം നിങ്ങളെ തേടി എത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications