Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
സമ്പൂര്‍ണ വാരഫലം: മേടം - മീനം വരെ 12 രാശിക്കാര്‍ക്കും കൃത്യമായ ജ്യോതിഷഫലം, വന്‍മുന്നേറ്റത്തില്‍ ഇവര്‍
ഈ ആഴ്ചയിലെ സമ്പൂര്‍ണ വാരഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. അത് നിങ്ങളില്‍ നേട്ടങ്ങളും അതുപോലെ തന്നെ മാറ്റങ്ങളും കൊണ്ട് വരുന്നു. നവംബര്‍ 24 മുതല്‍ 30 വരെയുള്ള 7 ദിവസങ്ങളില്‍ എത്രത്തോളം നിങ്ങളുടെ ജീവിതം മാറി മറിയുന്നു എന്ന കാര്യം അറിഞ്ഞിരിക്കാം. അതില്‍ ഗുണഫലങ്ങളാണോ ദോഷഫലങ്ങളാണോ കാത്തിരിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.
വരുന്ന 7 ദിവസത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതെല്ലാമാണ്. കരിയര്‍, ധനം, ദാമ്പത്യം, സന്തോഷം, കുടുംബം എന്നിങ്ങനെ എല്ലാ മേഖലകളിലും എപ്രകാരമാണ് മാറ്റങ്ങള്‍ കാത്തിരിക്കുന്നത് എന്ന് നോക്കാം. നിങ്ങളുടെ വരുന്ന ആഴ്ചയില്‍ മാറ്റങ്ങള്‍ ഇപ്രകാരം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ആത്മവിശ്വാസം ഉയരും. പല കാര്യത്തിലും അനുകൂല സാഹചര്യങ്ങള്‍ തേടി എത്തുന്നു. കൂടാതെ ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആരോഗ്യം ശരാശരി.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പല പ്രശ്നങ്ങളും കുടുംബത്തിലുണ്ടാവും. എന്നാല്‍ കുടുംബപ്രശ്നങ്ങള്‍ എല്ലാം തന്നെ പരിഹരിക്കപ്പെടുന്ന ഒരു ആഴ്ചയാണ് സംഭവിക്കുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത വളരെ അനിവാര്യമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയിലെ സമ്മര്‍ദ്ദം കുറയും എന്ന കാര്യത്തില്‍ സംശയം വേണ്ട.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പലപ്പോഴും സുഹൃത്തുക്കളുടേയും സഹപ്രവര്‍ത്തകരുടേയും പിന്തുണ ലഭിക്കും. യാത്രകള്‍ക്ക് നല്ല സമയമാണ് എന്നതും ശ്രദ്ധേയമായ കാര്യമാണ്. അത് കൂടാതെ ആരോഗ്യപരമായി ചെറിയ ക്ഷീണം തോന്നുന്നതിനുള്ള സാധ്യതയുണ്ട്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ വളര്‍ച്ചയ്ക്ക് അവസരം ലഭിക്കും. കുടുംബത്തില്‍ സന്തോഷവാര്‍ത്തകള്‍ തേടി എത്തുന്നു. കൂടാതെ സാമ്പത്തികമായി നല്ല മുന്നേറ്റം നിങ്ങളെ തേടി എത്തും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ജോലിയില്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയാണ്. പലപ്പോഴും വൈകുന്നേരങ്ങളില്‍ കൂടുതല്‍ സമയം കുടുംബത്തോടൊപ്പം ചിലവഴിക്കണം. മനസിന് സമാധാനം നല്കുന്ന പല സാഹചര്യങ്ങളും ഉണ്ടായേക്കാം. ആരോഗ്യം മികച്ചതായിരിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് വരുന്ന 7 ദിവസങ്ങളും പുതിയ പഠനങ്ങള്‍ക്കും കോഴ്സുകള്‍ക്കും അനുകൂലം. ജോലി മേഖലയില്‍ ചെറിയ വെല്ലുവിളികള്‍ക്ക് സാധ്യതയുണ്ട്. എങ്കിലുംൃ സാമ്പത്തികമായി നല്ല ആഴ്ചയാണ് വരാന്‍ ഇരിക്കുന്നത്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പലപ്പോഴും ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. കൂടാതെ ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ പങ്കാളിയുടെ പിന്തുണ ലഭിക്കും. പണമിടപാടുകളില്‍ ജാഗ്രത വേണം. അല്ലെങ്കില്‍ നഷ്ടം സംഭവിക്കാം.
വൃശ്ചികം രാശി
വരുന്ന ആഴ്ചയില്‍ വൃശ്ചികം രാശിക്കാര്‍ക്ക് പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കുന്ന സമയമാണ്. അത് കൂടാതെ ജോലിയില്‍ നേട്ടങ്ങള്‍ പലപ്പോഴും തേടി എത്തുന്നു. ആരോഗ്യപരമായി നല്ല പുരോഗതി നിങ്ങള്‍ക്കുണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും വിജയ സാധ്യത തേടി എത്തുന്നു. പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്ക്കും. കൂടാതെ പല കാര്യങ്ങളിലും സാമ്പത്തികമായി സ്ഥിരത നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ കുടുംബവും ജോലിയും തമ്മില്‍ ബാലന്‍സ് ആവശ്യമാണ്. ചെലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അത് കൂടാതെ നിങ്ങളുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും.
കുംഭം രാശി
നിങ്ങള്‍ക്ക് ഈ ആഴ്ചയില്‍ ജോലിയില്‍ പുതിയ അവസരങ്ങള്‍ വരും. ദീര്‍ഘകാല പദ്ധതികള്‍ക്ക് തുടക്കമിടാന്‍ നല്ല സമയമാണ് വരുന്നത്. അത് മാത്രമല്ല പലപ്പോഴും ബന്ധങ്ങളില്‍ വളര്‍ച്ച തേടി എത്തും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് പല വിധത്തിലും നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ്. അത് കൂടാതെ ക്രിയേറ്റീവ് ആയി ചെയ്യുന്ന ജോലികള്‍ക്കു നേട്ടം തേടി എത്തുന്നു. കൂടാതെ മന:സമാധാനം ലഭിക്കും. സാമ്പത്തികമായി ശരാശരി നേട്ടങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.



Click it and Unblock the Notifications