Latest Updates
-
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ഒക്ടോബര്‍ ആദ്യ ആഴ്ച തന്നെ ഭാഗ്യക്കുതിപ്പ് തുടരുന്ന നാളുകാര്‍: സംഭവബഹുലം 27 നാളിനും വാരഫലം
ഒക്ടോബര്‍ ആദ്യ ആഴ്ചയ്ക്ക് തുടക്കം കുറിയ്ക്കുമ്പോള്‍ അത് 27 നാളുകാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും നമ്മള് കരുതുന്നതിനേക്കാള്‍ ഗുണപരമായ മാറ്റങ്ങള്‍ക്കാണ് വരുന്ന ആഴ്ച സാക്ഷ്യം വഹിക്കുന്നത്. 27 നാളുകാര്‍ക്കും കരിയര്‍, ധനം, അവസരങ്ങള്‍, ജോലി എന്നിങ്ങനെ എല്ലാ മേഖലകളിലും എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്ന് നോക്കാം.
പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന ഉയര്‍ച്ച താഴ്ചകള്‍ ഈ ദിവസങ്ങളെ ആശ്രയിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെ അറിഞ്ഞിരിക്കണം എന്ന് നോക്കാം. 27 നാളുകാരിലും ഒക്ടോബര്‍ 5 മുതല്‍ 11 വരെയുള്ള 7 ദിവസങ്ങള്‍ എപ്രകാരം എന്നറിയാന്‍ ഈ ലേഖനം വായിക്കൂ.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വരുന്ന 7 ദിനങ്ങളും ഗുണപ്രദമായിരിക്കും. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ സ്ഥിതി മികച്ചതായിരിക്കും. സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുന്നതിന് നിങ്ങള്‍ ശ്രമിക്കും. കൂടാതെ ആരോഗ്യം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണഫലങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. വരുന്ന ഒരാഴ്ചയില്‍ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിയിലെ മാറ്റങ്ങള്‍ നിസ്സാരമാക്കരുത്. ഉയര്‍ന്ന ശമ്പളവും ജോലിയില്‍ നേട്ടങ്ങളും തേടി എത്തും. ഏത് കാര്യത്തിനും സന്തോഷത്തോടെ മുന്നിട്ടിറങ്ങുന്നു.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും വരുന്ന ആഴ്ചയിലുണ്ടാവും. കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ തേടി എത്തും. നിങ്ങള്‍ പങ്കെടുക്കുന്ന മത്സരപ്പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കും. അതോടൊപ്പം തന്നെ സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും. ബിസിനസില്‍ സാമ്പത്തിക നേട്ടങ്ങളുണ്ടാവും.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം):
കര്‍ക്കടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കാത്തിരിക്കുന്ന മാറ്റം അനുകൂലമായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമാണ് എന്നത് പോലെ തന്നേ നേട്ടങ്ങളും തേടി എത്തും. നിങ്ങളുടെ നല്ല കാലം ആരംഭിച്ചു എന്ന് പറയുന്നതില്‍ തെറ്റില്ല. കാരണം ഏര്‍പ്പെടുന്ന കാര്യങ്ങളിലെല്ലാം തന്നെ ഗുണപരമായ മാറ്റങ്ങളുണ്ടാവും. ആരോഗ്യവും മെച്ചപ്പെട്ട അവസ്ഥയിലാവും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ നേട്ടങ്ങളിലേക്കാണ് ഒക്ടോബര്‍ ആദ്യ ആഴ്ചയില്‍ കുതിയ്ക്കുന്നത്. കൂടാതെ ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമാണ്. ബിസിനസ് മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തും. നിക്ഷേപിച്ചതിന്റെ ഇരട്ടി തേടി എത്തുന്നു. അതിനെല്ലാം ഈ ആഴ്ചയില്‍ തന്നെ യോഗം കാണുന്നു.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങള്‍ തേടി എത്തുന്നു. കൂടാതെ ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നതിനാല്‍ അത് സന്തോഷം കൊണ്ട് വരുന്നു. ഗുണപരമായ മാറ്റങ്ങള്‍ നിങ്ങളില്‍ നേട്ടങ്ങളുണ്ടാക്കും.

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തികമായി അനുകൂലമായ മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ഗുണദോഷ സമ്മിശ്രമായ നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവും. കാത്തിരിക്കുന്ന നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന ആഴ്ച കൂടിയാണ് ഒക്ടോബര്‍ മാസത്തിലെ ആദ്യ ആഴ്ച.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവര്‍ക്ക്):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഒക്ടോബറിലെ ആദ്യ ആഴ്ച ഗുണഫലങ്ങള്‍ ധാരാളം നല്കുന്നു. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം കരസ്ഥമാക്കുന്നു. അശ്രദ്ധ പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തും. അസാധാരണമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും വരുന്ന ആഴ്ചയിലെ ഫലങ്ങള്യ സന്തോഷവും സമാധാനവും തേടി എത്തുന്നു. ധനയോഗത്താല്‍ നിങ്ങള്‍ അത്ഭുതപ്പെടുന്ന സമയം കൂടിയാണ്. എല്ലാ കാര്യങ്ങളേയും കൃത്യമായി മനസ്സിലാക്കി വേണം ധനനിക്ഷേപങ്ങള്‍ നടത്തുന്നതിന്. ദാമ്പത്യ ജീവിതത്തില്‍ ചെറിയ അസ്വാരസ്യങ്ങള്‍ക്ക് സാധ്യതയുണ്ട്.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവര്‍ക്ക്):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ പ്രതീക്ഷിക്കാത്ത ഭാഗ്യം തേടി എത്തും. അത് മാത്രമല്ല ജീവിതത്തിലെ നേട്ടങ്ങളില്‍ പലതും അത്ഭുതപ്പെടുത്തുന്നതാണ്. ഭാഗ്യത്തിന്റെ സൂചന പല കാര്യത്തിലും സംഭവിക്കും. ശ്രദ്ധിക്കാതെ വിടുന്ന കാര്യങ്ങളാണ് പിന്നീട് ഗുരുതരമായി വരുന്നത്. എങ്കിലും ശ്രദ്ധിച്ചാല്‍ ഗുണാനുഭവങ്ങള്‍ തേടി എത്തുന്ന ആഴ്ച തന്നെയാണ് വരുന്ന 7 ദിവസങ്ങളും.
കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ച മികച്ച സമയമാണ്. എങ്കിലും അല്പം ശ്രദ്ധ ഓരോ കാര്യത്തിലും ഉണ്ടായിരിക്കണം. സാമ്പത്തികമായി നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണഫലങ്ങള്‍ തേടി എത്തും. അനുകൂലമായ പല സാഹചര്യങ്ങളും ജീവിതത്തില്‍ നിങ്ങളെ ഉയര്‍ച്ചയിലേക്ക് എത്തിക്കുന്നു. ആശങ്കകള്‍ പലതും അവസാനിക്കുന്നു.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വരുന്ന 7 ദിവസവും അതീവ ശ്രദ്ധയോടെ നീങ്ങേണ്ടതാണ്. പലപ്പോഴും ഉയര്‍ച്ച താഴ്ചയില്‍ നിങ്ങള്‍ തളര്‍ന്ന് പോവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. സന്താനങ്ങളുടെ ആരോഗ്യവും വളരെയധികം കാര്യമായി കൈകാര്യം ചെയ്യേണ്ടതാണ്. എന്നാല്‍ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങള്‍ക്കുണ്ടാവുന്നു.



Click it and Unblock the Notifications