Latest Updates
-
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
ജൂണ്‍ 16 മുതല്‍ 22 വരെ 7 ദിനങ്ങള്‍ സങ്കീര്‍ണം: ധനം, കരിയര്‍, വിവാഹം, ജോലി സര്‍വ്വതിലും മാറ്റങ്ങള്‍ ഇപ്രകാരം 27
വരുന്ന ആഴ്ചയില്‍ 27 നക്ഷത്രക്കാര്‍ക്കും എന്തൊക്കെ മാറ്റങ്ങളാണ് വാരഫലത്തില്‍ സംഭവിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഗുണാനുഭവങ്ങളാണോ അതോ ദോഷഫലങ്ങളാണോ കാത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും സാമ്പത്തിക സ്ഥിതിയും കരിയറും ജോലിയും എല്ലാം മാറി മറിയുന്നതിനുള്ള സാധ്യത ഈ ആഴ്ചയില്‍ കാണുന്നു. എന്നാല്‍ എല്ലാവര്‍ക്കും അത് എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം.
ജൂണ്‍ 16 മുതല്‍ 22 വരെയുള്ള 7 ദിനങ്ങളില്‍ സംഭവിക്കുന്ന മാറ്റം എത്രത്തോളം അനുകൂലമാണ് എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കണം എന്നില്ല. മാത്രമല്ല പുതിയ മാറ്റങ്ങള്‍ എത്രത്തോളം ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നു എന്നതും ശ്രദ്ധേയമാണ്. വരുന്ന ആഴ്ചയിലെ ഭാഗ്യ നിര്‍ഭാഗ്യങ്ങളെ മുന്‍കൂട്ടി അറിയാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)
മേടക്കൂറുകാര്‍ക്ക് വരുന്ന ആഴ്ചയില്‍ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ അതൃപ്തിയുണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ അത് ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ ആഴ്ചയിലുടനീളം അതിശയകരമായ ഊര്‍ജ്ജത്തെ പ്രദാനം ചെയ്യുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ നിങ്ങളുടെ ആത്മവിശ്വാസവും വര്‍ദ്ധിച്ചേക്കാം. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ് എന്ന കാര്യത്തിലും സംശയം വേണ്ട. സാമ്പത്തിക കാര്യങ്ങളിലും നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറുക്കാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങള്‍ തന്നെയാണ് കാത്തിരിക്കുന്നത്. പലപ്പോഴും നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാവാം. എന്നാല്‍ അതനുസരിച്ചുള്ള ചിലവുകളും വര്‍ദ്ധിക്കും. കൂടാതെ വരവനുസരിച്ച് ചിലവാക്കണം എന്നതാണ് പ്രധാന കാര്യം. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ അത്യാവശ്യമാണ്. അതോടൊപ്പം തന്നെ അനാവശ്യ ആശങ്കകള്‍ നിങ്ങളെ അലട്ടുന്നതിനാല്‍ കാര്യങ്ങളൊന്നും തന്നെ നിസ്സാരമാക്കി വിടരുത്. കൂടാതെ കുടുംബത്തില്‍ അനാവശ്യ തര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ട്. ഓരോ ഘട്ടത്തിലും അതിനെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കണം.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് ആരോഗ്യത്തിലും സാമ്പത്തിക കാര്യങ്ങളിലും ഗുണദോഷ സമ്മിശ്രമായിരിക്കും ഈ ആഴ്ചയില്‍ കാത്തിരിക്കുന്ന ഫലം. അതുകൊണ്ട് തന്നെ പല കോണില്‍ നിന്നും അനാവശ്യ ആശങ്കകള്‍ക്ക് സാധ്യത ഇരട്ടിയാണ്. അതോടൊപ്പം നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും സാധ്യത വളരെ കൂടുതലാണ്. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുമെങ്കിലും അത് നിങ്ങളുടെ ജീവിതത്തെ മാറ്റി മറിയ്ക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കടകക്കൂറുകാര്‍ക്ക് ഈ ആഴ്ച ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള യോഗം കാണുന്നു. കൂടാതെ സാമ്പത്തിക നേട്ടവും തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും അമിത ദേഷ്യത്തെ നിയന്ത്രിക്കേണ്ടതാണ്. എന്നാല്‍ അമിത ദേഷ്യത്തെ കൈകാര്യം ചെയ്യുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം. പലപ്പോഴും മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ സാഹചര്യം തേടി എത്തുന്നു. ജോലിയിലെ മാറ്റങ്ങള്‍ അനുകൂലമായി വരും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)
ചിങ്ങക്കൂറുകാര്‍ക്ക് ഈ ആഴ്ച പൊതുവെ മികച്ച സമയമായിരിക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായിരിക്കും. പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണാന്‍ സാധിക്കുന്ന ആഴ്ചയാണ് വരാന്‍ ഇരിക്കുന്നത്. കൂടാതെ ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അത് വഴി കാര്യങ്ങളെല്ലാം സുഗമമായി നടക്കുകയും ചെയ്യുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള അനുകൂല ഫലങ്ങളാണ് ഈ ആഴ്ചയില്‍ സംഭവിക്കുന്നത്. പലപ്പോഴും പല കാര്യങ്ങളിലും അത്ഭുതപ്പെടുത്തുന്ന സമയമായതിനാല്‍ അത് നേട്ടങ്ങളിലേക്ക് എത്തുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തുന്നു എന്നതാണ് ഈ ആഴ്ചയിലെ പ്രത്യേകത. അത് മാത്രമല്ല ലക്ഷ്യങ്ങളെല്ലാം തന്നെ നിങ്ങള്‍ നേടി എടുക്കുകയും അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്ന സമയമാണ്. ആരോഗ്യം ശ്രദ്ധിക്കണം. നിസ്സാരകാര്യങ്ങളില്‍ ദേഷ്യപ്പെടാതിരിക്കുന്നതിന് പരമാവധി ശ്രദ്ധിക്കണം.
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. കൂടാതെ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. എല്ലാ ജോലികളും കൃത്യസമയത്ത് ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ ആഴ്ചയിലെ പ്രത്യേകത. അത് കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുകയും ചെയ്യുന്നു. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതിന് യോഗം കാണുന്നു.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്‍ക്ക് ഈ ആഴ്ച അല്‍പ്പം ഉയര്‍ച്ച താഴ്ചകള്‍ തേടി എത്തുന്ന ആഴ്ചയാണ് വരാന്‍ ഇരിക്കുന്നത്. കൂടാതെ പല സാഹചര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്താം. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. കൂടാതെ ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കും. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് വഴി സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങള്‍ക്കുണ്ടാവുന്ന ദിവസമാണ് വരാന്‍ ഇരിക്കുന്നത്.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറുകാര്‍ക്ക് ഈ ആഴ്ച ഐശ്വര്യം ഇരട്ടിയാവുന്നു. അത് മാത്രമല്ല പല വിധത്തിലുള്ള സാമ്പത്തിക സ്ഥിതിയും നിങ്ങളെ തേടി എത്തുന്നു എന്നതാണ് സത്യം. കൂടാതെ നിയമസംബന്ധമായ കാര്യങ്ങളില്‍ വിജയം നിങ്ങളുടെ ഭാഗത്തായിരിക്കും. അതോടൊപ്പം തന്നെ സാമ്പത്തിക നേട്ടങ്ങളും തേടി എത്തുന്നു. കൂടാതെ ബിസിനസില്‍ സാമ്പത്തികമായി മികച്ച മാറ്റങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ജോലിയില്‍ ഉയര്‍ച്ചയും ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യം നിസ്സാരമാക്കരുത്.

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. പലപ്പോഴും സാമ്പത്തികമായി അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ച നേട്ടങ്ങളാണ് ഉണ്ടാവുന്നത്. സന്തോഷകരമായ മാറ്റങ്ങള്‍ ഫലത്തില്‍ വരുന്നതിനാല്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രതിസന്ധികള്‍ എല്ലാം തന്നെ ഇല്ലാതാവുന്നു. നേട്ടങ്ങളിലേക്ക് കുതിക്കുന്ന സമയമാണ് എന്നതിനാല്‍ ജീവിതം മികച്ചതായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത് എന്നതും ഈ സമയം ഓര്‍ക്കേണ്ടതാണ്.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന 7 ദിവസവും കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിലും വേണം. ചെയ്യുന്ന ഓരോ കാര്യത്തിലും കാരണങ്ങളുണ്ടായിരിക്കണം. നിസ്സാരമായി ഒന്നിനേയും കണക്കാക്കരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. മാനസികാരോഗ്യം പ്രതിസന്ധിയിലേക്ക് എത്തുന്നതിന് യോഗം കാണുന്നു. പലപ്പോഴും പണം കൈകാര്യം ചെയ്യുമ്പോള്‍ അതിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കുന്നതിനുള്ള യോഗം കാണുന്നു. മാനസികാരോഗ്യം പ്രധാനപ്പെട്ടതാണ്.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. പലപ്പോഴും ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ചെറിയ മാറ്റങ്ങള്‍ പോലും ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുകൂലമാണെങ്കിലും വരവനുസരിച്ച് ചിലവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications












