Latest Updates
-
ഉഷ്ണതരംഗം വരുന്നു; ഗർഭിണികളും പിസിഒഎസ് ഉള്ളവരും സൂക്ഷിക്കണം! -
രാശിഫലം: ഈ 3 രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ കുതിച്ചുചാട്ടം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ധനയോഗം; നിങ്ങളുടെ രാശിഫലം അറിയാം -
രാശിഫലം: മേടസംക്രാന്തിയിൽ ജീവിതം മാറ്റിമറിക്കാൻ ഈ 12 രാശിക്കാർക്ക് സാധിക്കുമോ? -
വിഷു പുലരിയിൽ ഭാഗ്യം തെളിയുമോ? ഈ നക്ഷത്രക്കാർക്ക് വരുന്നത് വൻ മാറ്റങ്ങൾ -
വിഷുഫലം 2026: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം; 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം -
രാശിഫലം: ഏപ്രിൽ 13-ന് ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ചുമ മരുന്ന് വേണ്ട; കുഞ്ഞുങ്ങളുടെ മൂക്കടപ്പിന് ഈ വഴികൾ പരീക്ഷിക്കൂ -
വെയ് പ്രോട്ടീൻ വാങ്ങുമ്പോൾ സൂക്ഷിക്കുക, വ്യാജനെ തിരിച്ചറിയാം ഇങ്ങനെ!
അശ്വതി - രേവതി വരുന്ന 7 ദിനങ്ങള്‍ 27 നക്ഷത്രക്കാര്‍ക്കും ഇപ്രകാരം: കരിയര്‍, ധനം, ദാമ്പത്യം, സുരക്ഷിതമോ?
പുതിയ ആഴ്ചയില്‍ 27 നാളുകാര്‍ക്കും പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. അതില്‍ ഗുണാനുഭവങ്ങളും ദോഷഫലങ്ങളും ഉണ്ടായിരിക്കും. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന പല മാറ്റങ്ങള്‍ക്കും ഈ ആഴ്ച ഒരു നിമിത്തമായിരിക്കും. സാമ്പത്തിക സ്ഥിതി അനുസരിച്ചും കരിയറിലെ മാറ്റങ്ങളും ദാമ്പത്യത്തിലെ ഗുണാനുഭവങ്ങളും എല്ലാം 27 നാളുകാരേയും എപ്രകാരമാണ് സഹായിക്കുന്നത് എന്ന് നമുക്ക് നോക്കാം.
ഗുണദോഷ സമ്മിശ്രമായ ആഴ്ചയാണ് എന്നത് കൊണ്ട് തന്നെ പല വിധത്തിലുള്ള മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. സന്തോഷകരമായ പല കാര്യങ്ങളും ഈ സമയം സംഭവിക്കുന്നു. ധനുമാസത്തിലേക്ക് എത്തുന്നതോടെ പല ഗ്രഹമാറ്റങ്ങളും ഗുണകരമായി വരുന്നു. അത് മാത്രമല്ല ജീവിതത്തില്‍ അനുയോജ്യമായ പല കാര്യങ്ങളും സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വരുന്ന ആഴ്ച 27 നാളുകാര്‍ക്കും ഫലങ്ങള്‍ എപ്രകാരം എന്ന് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വരുന്ന ആഴ്ചയില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. അതോടൊപ്പം തന്നെ സാമ്പത്തികമായ പല മാറ്റങ്ങളും സംഭവിക്കുന്നു. കൂടാതെ ജോലിയിലും ഉയര്‍ച്ചയും നേട്ടവും സംഭവിക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. അതോടൊപ്പം നിങ്ങളുടെ ആരോഗ്യം മികച്ചതാണ് എന്നതും ഓര്‍ക്കേണ്ടതാണ്. പലപ്പോഴും സന്തോഷകരമായ പല കാര്യങ്ങളും ഈ സമയം സംഭവിക്കും.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രായ ആഴ്ചയാണ് വരുന്നത്. അത് മാത്രമല്ല നിങ്ങള്‍ ബാക്കി വെച്ച പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായതിനാല്‍ അത് ഗുണാനുഭവങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്നു. ജോലിയിലെ മാറ്റങ്ങള്‍ ഒരിക്കലും നിസ്സാരമല്ല എന്നത് മനസ്സിലാക്കി വേണം മുന്നോട്ട് പോവുന്നതിന്. അതനുസരിച്ച് പലപ്പോഴും ശമ്പളത്തില്‍ വര്‍ദ്ധനവും ജോലിയില്‍ ഉയര്‍ച്ചയും തേടി എത്തും.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ആഴ്ചയാണ് സംഭവിക്കുന്നത്. അത് കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ മാത്രം അല്പം ശ്രദ്ധിക്കണം. മത്സരപ്പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നിങ്ങളെ തേടി എത്തും. അത് കൂടാതെബിസിനസില് സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കണം.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം):
കര്‍ക്കടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച ഏറ്റവും അനുകൂലമായ മാറ്റങ്ങള്‍ക്ക് തുടക്കമാവും. കൂടാതെ നിങ്ങളുടെ നല്ല കാലം ആരംഭിച്ചു എന്ന് പറയുന്നതിലും തെറ്റില്ല. അത് കൂടാതെ നിങ്ങളില്‍ പലപ്പോഴും സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു. വരുന്ന 7 ദിനവും ആരോഗ്യം മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്തുന്നു. വരുന്ന ആഴ്ചയില്‍ സന്തോഷവും സമാധാനവും നിങ്ങളുടെ കുടുംബത്തില്‍ നിലനില്ക്കുന്നു.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ധാരാളം അനുകൂല നേട്ടങ്ങള്‍ ഉണ്ടാവുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. ബിസിനസിന്റെ കാര്യത്തിലും സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ സംഭവിക്കുന്നതിനാല്‍ അത് മാറ്റങ്ങളിലേക്ക് എത്തിക്കും.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ മികച്ച് നില്ക്കുന്ന സമയമാണ് വരുന്നത്. കൂടാതെ സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കുന്നതാണ് എന്നതും ഏറ്റവും മികച്ച കാര്യമാണ്. പലപ്പോഴും സാമ്പത്തികപരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. അത് മാത്രമല്ല ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്ന സമയം കൂടിയാണ് എന്നതാണ് ഏറ്റവും മികച്ച കാര്യം.

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ വരുന്ന ആഴ്ച ഗുണദോഷ സമ്മിശ്രമായിരിക്കും ഫലങ്ങളെല്ലാം. അത് കൂടാതെ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. നേട്ടങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും എന്നതാണ് ഏറ്റവും മികച്ച കാര്യം. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്ന ആഴ്ച കൂടിയാണ് കാത്തിരിക്കുന്നത്. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവര്‍ക്ക്):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വരുന്ന ആഴ്ചയില്‍ കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. പല കാര്യത്തിലും അതീവ ശ്രദ്ധ വേണം. പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അത് മാത്രമല്ല അസാധാരണമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ കാത്തിരിക്കുന്നു ഈ ആഴ്ചയില്‍.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഈ ആഴ്ചയിലെ ഫലങ്ങള്‍. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നതിനാല്‍ ജീവിതം സന്തോഷകരമായിരിക്കും. കൂടാതെ വാഹനത്തിന്റെ ഉപയോഗത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ഭൂമി വാങ്ങുന്നതിനും വാഹനം സ്വന്തമാക്കുന്നതിനും യോഗം കാണുന്നു. അത് കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവര്‍ക്ക്):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ ഈ ആഴ്ച ഭാഗ്യ ഫലങ്ങള്‍ തേടി എത്തുന്ന സമയമാണ്. അത് മാത്രമല്ല ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് വരുന്ന ആഴ്ചയില്‍ കാത്തിരിക്കുന്നത്. അതോടൊപ്പം തന്നെ സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന ദിവസം കൂടിയാണ്. നിങ്ങള്‍ക്കുണ്ടാവുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. ആരോഗ്യം നിസ്സാരമല്ല.
കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ച അനുകൂലമായ കാര്യങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്നത്. അത് കൂടാതെ ശ്രദ്ധ മുന്നോട്ടുള്ള ഓരോ ചുവടിലും ഉണ്ടായിരിക്കണം എന്നതാണ് പ്രധാനപ്പെട്ട കാര്യം. ജോലിയിലെ പല കാര്യത്തിലും പൂര്‍ണ പിന്തുണ തേടി എത്തും. അത് കൂടാതെ നിങ്ങളെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന പല ആശങ്കകള്‍ക്കും അവസാനമാവുന്ന സമയം കൂടിയാണ് കാത്തിരിക്കുന്നത്.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വരുന്ന ആഴ്ചയില്‍ നേട്ടങ്ങളുണ്ടാവുന്നു. എങ്കിലും പലപ്പോഴും ഗുണദോഷ സമ്മിശ്രമായ കാര്യങ്ങളാണ് നിങ്ങളില്‍ സംഭവിക്കുന്നതും. ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടി വരുന്ന അവസ്ഥയുണ്ടാവുന്നു. അത് മാത്രമല്ല നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുന്നതിന് യോഗം കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications











