അഭിവൃദ്ധി വരിക്ക് വരി അരികില്‍: ഏപ്രില്‍ 13 വിഷുത്തലേന്ന് മുതലങ്ങോട്ട് സൗഭാഗ്യകാലം: സമ്പൂര്‍ണവാരഫലം

Weekly Horoscope : ഈ ആഴ്ചയില്‍ ജ്യോതിഷപരമായി വളരെയധികം ഭാഗ്യം തേടി എത്തുന്ന സമയമാണ് ചില രാശിക്കാര്‍ക്ക്. വിഷു ആഴ്ച കൂടിയായതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ ഈ ആഴ്ചയില്‍ 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. ജീവിതത്തില്‍ കരിയര്‍, ധനം, ദാമ്പത്യം,സന്തോഷം, ജോലി എന്നിവയില്‍ എപ്രകാരമാണ് ഫലങ്ങള്‍ ഈ ആഴ്ചയില്‍ എന്ന് നമുക്ക് നോക്കാം.

വിഷുക്കാലമായത് കൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പലപ്പോഴും ഗ്രഹ-രാശി മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ അതുപോലെ തന്നെ ദോഷകരമായ കാര്യങ്ങളും സംഭവിക്കുന്നു. എന്നാല്‍ ഈ ആഴ്ചയില്‍ 12 രാശിക്കാരില്‍ എത്രത്തോളം മാറ്റങ്ങള്‍ ഈ ആഴ്ചയില്‍ ഉണ്ടാവുന്നു എന്ന് നോക്കാം.

Weekly Horoscope

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19):
മേടം രാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. അതിന് കാരണമാകുന്നത് എന്തുകൊണ്ടും മേടത്തില്‍ സംഭവിക്കുന്ന സൂര്യന്റെ സംക്രമണം കൂടിയാണ്. മേടത്തിലേക്ക് സൂര്യന്‍ മാറുന്നു. പലപ്പോഴും ഇത് ഗുണാനുഭവങ്ങള്‍ നിങ്ങളില്‍ എത്തുന്നു. ധനനേട്ടത്തിനും ഗുണഫലത്തിനും മികച്ച ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. അനാരോഗ്യകരമായ മാറ്റങ്ങളെ അല്‍പം ശ്രദ്ധിക്കണം.

ഇടവം (ഏപ്രില്‍ 20 - മെയ് 20):
ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ ആഴ്ചയാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല സാമ്പത്തിക നേട്ടങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. എങ്കിലും വരുമാനം വര്‍ദ്ധിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിസ്സാരമല്ല എന്നത് മനസ്സിലാക്കേണ്ടതാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ആരോഗ്യകരമായ നേട്ടങ്ങള്‍ തേടി എത്തുന്നു.

മിഥുനം (മെയ് 21 - ജൂണ്‍ 20):
മിഥുനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ഗുണപ്രദമായ മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധ വേണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. ദാമ്പത്യജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവും.

കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22):
കര്‍ക്കിടകം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ കൂടുതല്‍ ശ്രദ്ധ വേണം. നിസ്സാര കാര്യങ്ങള്‍ പോലും ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ അല്‍പം കൂടുതല്‍ കരുതല്‍ വേണം. ആരോഗ്യം നിസ്സാരമാക്കരുത്. ഗുണപ്രദമായ മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തും. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ മികച്ചതായിരിക്കും ഈ ആഴ്ച എന്നതില്‍ സംശയം വേണ്ട. ഗുണദോഷ സമ്മിശ്രമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22):
ചിങ്ങം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ നേട്ടങ്ങളുണ്ടാവും. സാമ്പത്തികമായി മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് തുടക്കം തന്നെ നല്ലതായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുന്നതില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ചേര്‍ത്ത് നിര്‍ത്തുന്നതിന് സാധിക്കുന്നു.

കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22):
കന്നി രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. വിഷുവിന് മുന്നോടിയായുള്ള ദിവസങ്ങള്‍ ആയതിനാല്‍ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ നേട്ടങ്ങളുണ്ടാവാം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കണം. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക നേട്ടങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങളെ അതിന്റേതായ രീതിയില്‍ തന്നെ കണക്കാക്കേണ്ടതാണ്.

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. പലപ്പോഴും സാമ്പത്തികമായി നേട്ടങ്ങളിലേക്ക് കുതിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക അനുകൂലം നിങ്ങള്‍ക്കുണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. കോടീശ്വരയോഗമാണ് ഇവര്‍ക്കുണ്ടാവുന്നത് ഈ ആഴ്ചയില്‍. അതിനെ അല്‍പം കൂടുതല്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യേണ്ടതാണ്.

വൃശ്ചികം (ഒക്ടോബര്‍ 23- നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ഗുണ ദോഷസമ്മിശ്രമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. വരുന്ന ഒരാഴ്ചയില്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് യോഗം കാണുന്നു. ആരോഗ്യ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുമെങ്കിലും അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ കാര്യങ്ങള്‍ മികച്ച് നില്‍ക്കുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമാക്കരുത്. എല്ലാ അര്‍ത്ഥത്തിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.

ധനു (നവംബര്‍ 22 - ഡിസംബര്‍ 21):
ധനു രാശിക്കാര്‍ക്ക് ഈ വരുന്ന 7 ദിവസങ്ങള്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. എങ്കിലും ഗുണാനുഭവങ്ങളും അതിനോടൊപ്പം ഉണ്ടാവാം. ജീവിതത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. സാമ്പത്തിക സുരക്ഷിതത്വം കൂടുതല്‍ മികച്ചതായിരിക്കണം. സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് വേണ്ടി അല്‍പം ശ്രദ്ധിക്കണം. ആരോഗ്യം നിസ്സാരമാക്കരുത്. ചെറിയ അസ്വസ്ഥതകള്‍ പോലും വേണ്ടത്ര ശ്രദ്ധ നല്‍കേണ്ടതാണ്.

മകരം (ഡിസംബര്‍ 22 - ജനുവരി 19):
മകരം രാശിക്കാര്‍ക്ക്, ഈ ആഴ്ചയില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. പല വിധത്തില്‍ ആശങ്കകള്‍ നിലനില്‍ക്കുമെങ്കിലും അതിനെ പ്രതിരോധിക്കുന്നതിന് സാധിക്കേണ്ടതാണ്. എങ്കിലും വിഷുക്കാലത്തോടെ കൂടുതല്‍ അനുകൂലമായ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. സാമ്പത്തിക ചിലവുകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

കുംഭം (ജനുവരി 20 - ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്ന ഒരാഴ്ചയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. കരുതലോടെ വേണം നിങ്ങള്‍ കൂടുതല്‍ മുന്നോട്ട് പോവുന്നതിന്. ചെറിയ മാറ്റങ്ങള്‍ പോലും ജീവിതത്തില്‍ പ്രതിഫലിക്കുന്നു. നിസ്സാര കാര്യങ്ങളിലും വളരെയധികം ശ്രദ്ധിക്കണം.

മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20):
ഈ ആഴ്ച, മീനം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എങ്കിലും വരവനുസരിച്ച് ചിലവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ജീവിതത്തിലെ എല്ലാ മാറ്റങ്ങളും ഈ ആഴ്ചയിലാണ് സംഭവിക്കുന്നത്. ഏ്റ്റവും മികച്ച സന്തോഷത്തോടെ മുന്നോട്ട് പോവുന്ന ഒരാഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Saturday, April 12, 2025, 12:30 [IST]
X
Desktop Bottom Promotion