Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സെപ്റ്റംബര്‍ അവസാന വാരം കരുതലോടെ ഇരിക്കേണ്ടവര്‍: സൂക്ഷിച്ച് മുന്നോട്ട് പോവണം
സെപ്റ്റംബര്‍ അവസാന ആഴ്ചയില്‍ വളരെയധികം മാറ്റങ്ങള്‍ പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്നു. എന്നാല്‍ അതിനെ ശ്രദ്ധിക്കാതെ വിടുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തിലും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ആരോഗ്യം എപ്രകാരമാണ് ഈ ആഴ്ചയില്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഒരു വ്യക്തിയുടെ ജീവിതം അനുകൂലമാണോ പ്രതികൂലമാണോ എന്ന് തിരിച്ചറിയുന്നതിന് നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ ഈ ആഴ്ച സ്വയം പരിചരണത്തിന് മുന്‍ഗണന നല്‍കണം. വിശ്രമത്തിനും ധ്യാനത്തിനും സമയമെടുക്കുന്നത് നിങ്ങളുടെ സമ്മര്‍ദ്ദത്തെ കുറക്കുന്നു. ക്രിയേറ്റീവ് ആയ കാര്യങ്ങള്‍ ചെയ്യുന്നത് വഴി നിങ്ങളുടെ ജീവിതം കൂടുതല്‍ ഈസിയാവും. ആരോഗ്യം ശ്രദ്ധിച്ചില്ലെങ്കില്‍ മോശഫലങ്ങള്‍ ഉണ്ടാവാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ആരോഗ്യം പ്രതിസന്ധികള്‍ നല്കുന്ന ആഴ്ചയാണ്. അതുകൊണ്ട് തന്നെ എപ്പോഴും പുറത്ത് സമയം ചെലവഴിക്കുന്നതിന് സാധിക്കുന്നു. ദിവസവും മികച്ച മാറ്റങ്ങളിലൂടെ മുന്നോട്ട് പോവുന്നതിന് വളരെയധികം ശ്രദ്ധിക്കണം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് കാഴ്ച സംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ സമ്മര്‍ദ്ദം വളരെയധികം വര്‍ദ്ധിക്കാം. അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് കൂടുതല്‍ ആശങ്കകളിലേക്ക് എത്തിക്കും. ശ്രദ്ധയോടെ ഓരോ ചുവടും മുന്നോട്ട് പോവണം.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് മാനസികാരോഗ്യം വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ്ത് കൂടുതല്‍ അപകടം നിങ്ങള്‍ക്കുണ്ടാക്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന ആരോഗ്യ മാറ്റങ്ങളുണ്ടാവും. പലപ്പോഴും വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ വര്‍ദ്ധിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ നടത്തുന്ന പല ഇടപെടലുകളും മാനസികാരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നു. ഹൃദയാരോഗ്യത്തെ അല്പം ശ്രദ്ധിക്കണം.
കന്നി
കന്നി രാശിക്കാര്‍ക്ക് രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. പലപ്പോഴും ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ ഇതിനെ പ്രതിരോധിക്കാന്‍ സാധിക്കും. യോ, ധ്യാനം എന്നിവ ശീലമാക്കുക.
തുലാം
തുലാം രാശിക്കാര്‍ക്ക് കിഡ്നി സംബന്ധമായ ചെറിയ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. പേശികളുടെ ആരോഗ്യത്തേയും പ്രശ്നത്തിലാക്കുന്ന സമയമാണ് പലപ്പോഴും ഇവര്‍ക്ക് ഈ ആഴ്ചയില്‍ ഉള്ളത്. അതുകൊണ്ട് ശ്രദ്ധിക്കണം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ശാരീരികമായ പ്രശ്നങ്ങള്‍ കൂടുതല്‍ വെല്ലുവിളികള്‍ ഈ സമയം ഉണ്ടാക്കുന്നു. വയറിന്റെ അസ്വസ്ഥത നിസ്സാരമാക്കരുത്. ഭക്ഷണത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ പാലിക്കേണ്ടതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് ആരോഗ്യം മികച്ചതായിരിക്കും ഈ ആഴ്ചയില്‍. എങ്കിലും അനാവശ്യമായ ശീലങ്ങളൊന്നും തന്നെ ശീലിക്കരുത്. അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്. വെള്ളം ധാരാളം കുടിക്കുന്നതിന് ശ്രദ്ധിക്കണം.
മകരം
മകരം രാശിക്കാര്‍ക്ക് അവരുടെ പല്ലിന്റേയും എല്ലിന്റേയും ആരോഗ്യം ഈ ആഴ്ചയില്‍ പ്രധാനമാണ്. പലപ്പോഴും ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനായി വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. മാനസികാരോഗ്യവും പ്രധാനപ്പെട്ടതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വരുന്ന ആഴ്ചയിലുണ്ടാവാം. ഇതിനെ ഒരിക്കലും നിസ്സാരമാക്കരുത്. അസ്വസ്ഥതകള്‍ എന്തെങ്കിലും തോന്നിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുകയും ചെക്കപ്പുകള്‍ നടത്തുകയും ചെയ്യണം.
മീനം
മീനം രാശിക്കാര്‍ക്ക് ആരോഗ്യപ്രതിസന്ധികള്‍ രക്തസംബന്ധമായിരിക്കം. പലപ്പോഴും ഹൃദയാരോഗ്യവും ശ്രദ്ധിക്കണം. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കണം. യോഗയും ധ്യാനവും സ്ഥിരമാക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
