Latest Updates
-
ശുക്ര-വ്യാഴ സംയോഗത്തില്‍ ഗജലക്ഷ്മി രാജയോഗം: സമൃദ്ധിയും ഐശ്വര്യവും 6 രാശിക്കാരില്‍ കെടാതെ നില്ക്കും -
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍
Weekly Health Horoscope: 12 രാശിയില്‍ 4 രാശിയുടെ നില അല്‍പം പരുങ്ങലില്‍, ഈ ആഴ്ച കടക്കാന്‍ പെടാപാടു പെടും
ആരോഗ്യത്തിന്റെ കാര്യത്തില്‍ ജ്യോതിഷത്തിന് ചിലത് പറയാനുണ്ട്. അത് എത്രത്തോളം നിങ്ങളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു, ഗ്രഹസ്ഥാനങ്ങള്‍ ഈ ആഴ്ചയില്‍ ആരോഗ്യത്തെക്കുറിച്ച് എന്താണ് പറയുന്നത്, ആരിലൊക്കെ ആരോഗ്യം നല്ലതാവുന്നു, ആര്‍ക്കൊക്കെ ആരോഗ്യം മോശമാവുന്നു എന്നതിനെക്കുറിച്ചെല്ലാം നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ആരോഗ്യം എത്രത്തോളം പ്രതിസന്ധികളാണ് ഈ ആഴ്ചയില്‍ ഉണ്ടാക്കുന്നത് എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്‍കുന്ന തരത്തിലേക്കാണോ കാര്യങ്ങള്‍ എത്തുന്നത് അതോ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണോ എന്നതെല്ലാം ഒറ്റനോട്ടത്തിലറിയാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ആരോഗ്യം അത്ര നല്ല ഫലങ്ങളല്ല നല്‍കുന്നത്. പലപ്പോഴും അശ്രദ്ധയോട ആരോഗ്യത്തെ കൈകാര്യം ചെയ്യുന്നത് നല്ലതല്ല. ഇത് ജോലിയിലും കരിയറിലും എല്ലാം സ്വാധീനം ചെലുത്തുന്നു. ആരോഗ്യം വഷളാവുന്നതിനുള്ള സാഹചര്യവും മേടം രാശിക്കാരിലുണ്ട്. പലപ്പോഴും ഇത് അവഗണിക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ നല്‍കുന്നു. നിങ്ങള്‍ ശ്രദ്ധയോടെ ആരോഗ്യം പരിഗണിച്ചില്ലെങ്കില്‍ അത് സമ്മര്‍ദ്ദവും ദേഷ്യവും വര്‍ദ്ധിപ്പിക്കുന്നു.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണദോഷ സമ്മിശ്രമായിരിക്കും ഫലങ്ങള്‍. നിങ്ങളുടെ പതിവ് ദിനചര്യകള്‍ പിന്തുടര്‍ന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ടെന്‍ഷനടിക്കേണ്ട ആവശ്യമില്ല. അല്ലാത്ത അവസ്ഥയില്‍ പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തുന്നു. അമിതമായ ജോലി സമ്മര്‍ദ്ദം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഈ രാശിക്കാരായ ഗര്‍ഭിണികള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച അനുകൂല ഫലങ്ങളുണ്ടാവുന്നു. ഇവര്‍ക്ക് ഒരു പോസിറ്റീവ് ഊര്‍ജ്ജം പല കാര്യങ്ങളിലും അനുഭവപ്പെടുന്നു. ആരോഗ്യത്തിന് തന്നെയാണ് ഇവര്‍ മുന്‍ഗണന നല്‍കുന്നതും. അതിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. മാനസികാരോഗ്യത്തിന്റെ കാര്യത്തിലും നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. നിങ്ങളെ അലട്ടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്ന ഒരു സമയമാണ് ഈ ആഴ്ച.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യം വരുന്ന ആഴ്ചയില്‍ മികച്ചതായിരിക്കും. ഇവര്‍ എപ്പോഴും ആരോഗ്യവാനായി തന്നെ മുന്നോട്ട് പോവുന്നു. എല്ലാ ജോലികളും മികച്ച രീതിയില്‍ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ഇതെല്ലാം നിങ്ങളില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നു. വ്യായാമങ്ങള്‍ എല്ലാം തന്നെ കൃത്യമായി ചെയ്യുന്നതിന് ശ്രദ്ധിക്കണം. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ജീവിതം പൊതുവേ സന്തോഷത്തിന്റേതായി മാറുകയും ചെയ്യുന്നു.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ആരോഗ്യം മോശമാവുന്ന ഒരു ആഴ്ചയായിരിക്കും. പലപ്പോഴും അതിന് കാരണം നിങ്ങളുടെ അശ്രദ്ധയായിരിക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരിക്കലും റിസ്‌ക് എടുക്കരുത്. ഇത് പിന്നീട് ഗുരുതരമായ അവസ്ഥകള്‍ ഉണ്ടാക്കാം. അനാവശ്യമായി ദേഷ്യപ്പെടുന്ന ശീലം ഉള്ളവരെങ്കില്‍ ഒരിക്കലും അതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങളൊന്നും തന്നെ ചെയ്യരുത്. വേദനകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍ തന്നെ അതിന് പരിഹാരം കാണണം.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നം ഉണ്ടെങ്കില്‍ ഇടന്‍ തന്നെ ഡോക്ടറെ കാണാന്‍ മടിക്കരുത്. കാരണം ഓരോ കാര്യത്തിലും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. എല്ലുകള്‍, ആമാശയം അല്ലെങ്കില്‍ കണ്ണുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ ജാഗ്രത പാലിക്കണം.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച ആരോഗ്യത്തിന്റ കാര്യത്തില്‍ പല പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണാന്‍ സാധിക്കുന്നു. ശാരീരിക മാനസിക ആരോഗ്യം മികച്ചതാക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. പല കാര്യങ്ങളിലും അനാവശ്യമായി ടെന്‍ഷനടിക്കുന്ന സ്വഭാവം പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് ഈ ആഴ്ച ആരോഗ്യത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും കഠിനമായ ഉത്കണ്ഠയും സമ്മര്‍ദ്ദവും നിങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. നിങ്ങളുടെ മനസ്സ ഈ സമയം അസ്വസ്ഥമായിരിക്കും. അതുകൊണ്ട് തന്നെ ഇതിനെ വരുതിയിലാക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷ് അത് ആരോഗ്യ പ്രശ്‌നങ്ങള്‍ വഷളാക്കും. യോഗ, മെഡിറ്റേഷന്‍,ശ്വസന വ്യായാമങ്ങള്‍ എന്നിവ ശീലമാക്കുന്നത് നല്ലതാണ്.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു മാസക്കാര്‍ക്ക് ഈ ആഴ്ച ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച ഫലം ലഭിക്കുന്നു. നിങ്ങളുടെ ദൈനം ദിനജീവിതത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ നേടാന്‍ സാധിക്കുന്നു. പഴയ രോഗങ്ങളില്‍ നിന്ന് മുക്തി നേടാന്‍ സാധിക്കുന്നു. പ്രമേഹം പോലുള്ള രോഗാവസ്ഥകള്‍ക്ക് പരിശോധിക്കുന്നത് നല്ലതാണ്. ദിനചര്യയിലെ മാറ്റം പോലും നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് അവരുട ആരോഗ്യ പ്രശ്‌നങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിച്ചില്ലെങ്കില്‍ അത് പ്രതിരോധത്തിലേക്ക് നിങ്ങളെ എത്തിക്കും. നിര്‍ജ്ജലീകരണം പോലുള്ള പ്രശ്‌നങ്ങള്‍ ആരോഗ്യത്തെ ബാധിക്കുന്നു. ഇതിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ ഭക്ഷണ ശീലങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. വറുത്തതും പൊരിച്ചതും എരിവുള്ളതുമായ ഭക്ഷണം പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ചയുടെ തുടക്കത്തില്‍ നല്ല ആരോഗ്യകരമായ ദിവസങ്ങളായിരിക്കും. എന്നാല്‍ നിങ്ങള്‍ മുഴുവന്‍ ശ്രദ്ധയും ജോലിയില്‍ നല്‍കുന്നതോടെ ആരോഗ്യം അല്‍പം പ്രശ്‌നത്തിലാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും കൃത്യസമയത്ത് ഭക്ഷണവും വെള്ളവും കുടിക്കാന്‍ സാധിക്കാത്തത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്‌നത്തിലാക്കുന്നു. ഇതെല്ലാം കൃത്യമായി ചെയ്തില്ലെങ്കില്‍ അത് ആരോഗ്യം പ്രതിസന്ധിയില്‍ ആക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ ഓരോ കാര്യത്തിലും ഉണ്ടായിരിക്കേണ്ടതാണ്.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യത്തിന് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കേണ്ടതുണ്ട്. ജോലിയോടൊപ്പം ആരോഗ്യത്തിന്റെ കാര്യത്തിലും ശ്രദ്ധിച്ചാല്‍ നല്ലതായിരിക്കും. ജോലിയില്‍ നിന്ന് ഒരു ചെറിയ ഇടവേള എടുത്ത് നടക്കാന്‍ പോവുക, മെഡിറ്റേഷന്‍ ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതെല്ലാം നിങ്ങളില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുയും അനാവശ്യമായ ആശങ്കകള്‍ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











