Latest Updates
-
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
പണം പോവുന്ന വഴിയറിയില്ല: ആശുപത്രി വാസത്തില്‍ ഉഴലും 3 രാശിക്കാര്‍: സമ്പൂര്‍ണ വാരഫലം
Weekly Health Horoscope: വരുന്ന ഏഴ് ദിവസങ്ങളില്‍ ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും നിങ്ങളുടെ ആരോഗ്യ എപ്രകാരമായിരിക്കണം, എന്തൊക്കെയാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്നത് എന്ന് അറിയാന്‍ ആഗ്രഹമുണ്ടോ? എന്നാല്‍ നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ ആരോഗ്യത്തെക്കുറിച്ച് എന്താണ് പറയുന്നത് എന്ന് നോക്കാം.
വരുന്ന ഏഴ് ദിവസവും നിങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വരുന്ന ദിവസങ്ങള്‍ എപ്രകാരം ബാധിക്കുന്നു, എന്തൊക്കെയാണ് എടുക്കേണ്ട മുന്‍കരുതലുകള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം അറിയാം.

മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും ജോലിയുടെ സമ്മര്‍ദ്ദം മാനസികാരോഗ്യത്തേയും ബാധിക്കുന്നു. ശാരീരിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് മാനസികാരോഗ്യത്തേയും ബാധിക്കും. യോഗയും ധ്യാനവും സ്ഥിരം ചെയ്യുന്നതിനും ശ്രദ്ധിക്കണം.
ഇടവം രാശി (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് അവരുടെ ജീവിത ശൈലിയില്‍ പ്രതികൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. അതിനെല്ലാ കാരണം പലപ്പോഴും നിങ്ങളുട ജീവിത ശൈലിയിലെ മാറ്റങ്ങള്‍ തന്നെയാണ്. ഇത് രോഗപ്രതിരോധ ശേഷി കുറക്കുന്നു. അത് കൂടാതെ ആരോഗ്യപ്രതിസന്ധികളും വര്‍ദ്ധിക്കും. ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്.
മിഥുനം രാശി (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യ മുന്‍ഗണനാ ക്രമത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന് പുരോഗതി സംഭവിക്കകുന്നു. വീട്ടില്‍ വ്യായാമം തുടങ്ങുന്നത് വഴി ആരോഗ്യം മികച്ചതാവുന്നു. ഭക്ഷണശീലങ്ങളില്‍ കൃത്യത പാലിക്കേണ്ടതാണ്.
കര്‍ക്കടകം രാശി (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകരാശിക്കാര്‍ക്ക് ആ ഈഴ്ച വളരെ മികച്ചതായിരിക്കും. പലപ്പോഴും നിങ്ങളുടെ ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയുണ്ടാവുന്നു. മാനസികാരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. പോസിറ്റീവ് എനര്‍ജി നിറയുന്നതിനാല്‍ ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയുണ്ടാവും.
ചിങ്ങം രാശി (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവാം. പലപ്പോഴും ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും അതിന് പരിഹാരം കാണാന്‍ ശ്രദ്ധിക്കണം. ദേഷ്യം തോന്നുന്ന സമയമാണെങ്കില്‍ അതിന് വളരെയധികം ശ്രദ്ധിക്കണം. ജോലിയില്‍ ശരിയായി ശ്രദ്ധകേന്ദ്രികരിക്കാന്‍ സാധിക്കാത്ത തരത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവും.
കന്നി രാശി (22 ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാരില്‍ പലപ്പോഴും അശ്രദ്ധ മൂലം ബലഹീനതകള്‍ വര്‍ദ്ധിക്കുന്നു. ഈ സമയത്ത് അലസതയും മടിയും അല്‍പം കൂടുതലാണ്. എല്ലാ ദിവസവും അതിരാവിലെ എഴുന്നേറ്റ് നടക്കാന്‍ പോവുന്നത് ശീലമാക്കണം. അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ ഉണ്ടാക്കാം.
തുലാം രാശി (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പ്രതിസന്ധികള്‍ ആരോഗ്യത്തേയും ബാധിക്കുന്നു. തിരക്കേറിയ ദിനചര്യകള്‍ മൂലം നിങ്ങളുടെ ആരോഗ്യം പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് എത്തുന്നു. എല്ലാ ആശങ്കകളും ഇല്ലാതാവുന്നത് വഴി പലപ്പോഴും ആരോഗ്യത്തേയും അത് ബാധിക്കും.
വൃശ്ചികം രാശി (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ആരോഗ്യം മെച്ചപ്പെടുന്ന സമയമാണ്. എങ്കിലും അശ്രദ്ധ പലപ്പോഴും കൂടുതലാവുന്നത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. രോഗങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിന് വേണ്ടി അല്‍പം കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുന്നു. ഉണര്‍ന്നിരിക്കുന്ന സാഹചര്യങ്ങളില്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നത് ഒഴിവാക്കുക.
ധനു രാശി (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് അവരുടെ ശരീരഭാരം വര്‍ദ്ധിക്കുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും ഇത് നിയന്ത്രിക്കുന്നതിന് ശ്രമിക്കാവുന്നതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കും. ഈ കാലയളവില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.
മകരം രാശി (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. സ്വയം തന്നെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം. പലപ്പോഴും അലര്‍ജിയോ അണുബാധയോ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയേയും ഇതെല്ലാം ബാധിക്കുന്നു. നിങ്ങളുടെ ആരോഗ്യത്തെ ഒരിക്കലും അവഗണിക്കരുത്. ഇത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു.
കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാരില്‍ ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. പലപ്പോഴും ശരാശരി പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്ന സമയം കൂടിയാണ്. തെറ്റായ ഭക്ഷണം കഴിക്കുന്നത് വഴി വയറിന് അസ്വസ്ഥതകള്‍ വര്‍ദ്ധിക്കാം. ഇത്തരം ശീലങ്ങളില്‍ നിന്നും പൂര്‍ണമായും വിട്ട് നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കും.
മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. നിങ്ങളുടെ ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ജോലി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിലൂടെ ആരോഗ്യം തിരിച്ച് പിടിക്കാന്‍ ശ്രദ്ധിക്കാം. പലപ്പോഴും മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം പുറകിലോട്ടായിരിക്കും. എങ്കിലും പോസിറ്റീവ് മാറ്റങ്ങളുണ്ടാവുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











