Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍
നവംബര്‍ 11 മുതല്‍ ധനത്തിന്റെ ഒഴുക്ക്: പുലരുന്നത് മുതല്‍ ഒരാഴ്ചക്കാലം നല്ല ദിനങ്ങള്‍
ഓരോ ആഴ്ചയിലും ഭാഗ്യ രാശിക്കാരെക്കുറിച്ച് പറയുമ്പോള്‍ മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരില്‍ പ്രതീക്ഷകള്‍ വാനോളമുയരുകയാണ്. പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ജീവിതത്തില്‍ കാത്തിരിക്കുന്നവരാണ് പലരും. നവംബര്‍ 11 മുതലുള്ള ഒരാഴ്ച്ചക്കാലം ആര്‍ക്കൊക്കെയാണ് നേട്ടങ്ങള്‍ ആര്‍ക്കൊക്കെയാണ് ഭാഗ്യം എന്ന് മുന്‍കൂട്ടി അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും.
പലപ്പോഴും അപ്രതീക്ഷിത സൗഭാഗ്യത്തിന് മധുരം ഇരട്ടിയാണ്. സാമ്പത്തികമായും ജോലിസംബന്ധമായും ദാമ്പത്യ ജീവിതത്തിലും എല്ലാം സൗഭാഗ്യം തേടിയെത്തുന്ന ചില രാശിക്കാരുണ്ട്. അവര്‍ക്ക് ഈ ആഴ്ച എപ്രകാരമാണ് ഫലങ്ങള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്താണ് കാത്തിരിക്കുന്നത് എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് അവര്‍ പോലും പ്രതീക്ഷിക്കാത്ത സൗഭാഗ്യമാണ് ഈ ആഴ്ചയില്‍ കാത്തിരിക്കുന്നത്. പലപ്പോഴും രാജയോഗങ്ങള്‍ പലതും ഈ ആഴ്ചയില്‍ ഇവരെ സ്വാധീനിക്കുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളിലൂടെയാണ് ഇവര്‍ കടന്ന് പോവുന്നത്. എല്ലാ അര്‍ത്ഥത്തിലും സന്തോഷകരമായ മാറ്റങ്ങളാണ് ഇവര്ക്കുണ്ടാവുന്നതും. കരിയറില്‍ സ്ഥിരമായ ഒരു മാറ്റത്തിനുള്ള തുടക്കമാണ് വരുന്ന ആഴ്ചയില്‍ സംഭവിക്കുന്നത്. സാമ്പത്തികമായി പല കോണില്‍ നിന്നും നിങ്ങളെ തേടി സൗഭാഗ്യങ്ങള്‍ വരുന്നു. ധനത്തിന്റെ ഒഴുക്ക് തന്നെയാണ് എന്ന് പറഞ്ഞാലും തെറ്റില്ല. അത്രയധികം മാറ്റങ്ങളാണ് മേടം രാശിക്കാര്ക്കുണ്ടാവുന്നത്.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ ഏറ്റവും സന്തോഷകരമായ ദിവസങ്ങളാണ് വരാന്‍ പോവുന്നത്.. ആഗ്രഹിച്ചത് പോലെ പങ്കാളിയോടൊപ്പം തന്നെ താമസിക്കുന്നതിന് യോഗം കാണുന്നു. പലപ്പോഴും സര്വ്വസൗഭാഗ്യമാണ് ഇവരെ കാത്തിരിക്കുന്നത്. ജീവിതത്തിലെ എല്ലാ തരത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളും നിങ്ങളെ തേടി ഈ ആഴ്ചയില്‍ എത്തുന്നു. ക്രിയേറ്റീവ് ആയി എല്ലാ കാര്യവും ചെയ്യുന്നതിനാല്‍ നിങ്ങള്‍ക്ക് സന്തോഷകരമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തും. സാമ്പത്തിക കാര്യങ്ങളില്‍ അപ്രതീക്ഷിത ധനയോഗമാണ് നിങ്ങളെ തേടി എത്തുന്നത്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയിലെ ആദ്യ ദിവസം ആരംഭിക്കുന്നത് തന്നെ സന്തോഷത്തോടെയാണ്. ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കാന്‍ സാധിക്കുന്നു. ഒരു തരത്തിലും പശ്ചാത്താപമോ സങ്കടമോ നിങ്ങളെ അലട്ടുന്നില്ല. സാമ്പത്തിക സ്ഥിതി അനുകൂലമായി വരാം. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലുള്ള നേട്ടങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. എല്ലാ തരത്തിലുള്ള പരിശ്രമങ്ങളും ഫലം കാണുന്ന സമയമാണ്. ജീവിതത്തില്‍ സര്‍വ്വസൗഭാഗ്യം തേടി വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് ഏത് പ്രതിസന്ധിയും എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിക്കുന്നു. കാലങ്ങളായി നിങ്ങളെ അലട്ടിയിരുന്ന പ്രശ്നങ്ങള്‍ക്ക് വളരെ എളുപ്പത്തിലാണ് പരിഹാരം കാണാന്‍ സാധിക്കുന്നത്. അതുകൊണ്ട് തന്നെ നല്ലൊരു സമയത്തിനുള്ള തുടക്കമാണ് വരുന്ന ആഴ്ച എന്ന് പറയുന്നതില്‍ തെറ്റില്ല. ആഗ്രഹങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും കുടുംബത്തിലുണ്ടാവുന്നു. സഹോദരന്മാര് പരസപരം സാമ്പത്തിക സഹായം ചെയ്യുകയും അതില്‍ ബിസിനസ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്യും. എല്ലാ അര്‍ത്ഥത്തിലും ഗുണഫലങ്ങള്‍ മാത്രം വരുന്ന ഒരാഴ്ചയാണ് നവംബറിലെ രണ്ടാം ആഴ്ച.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications


