Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
Finance Horoscope: ഭാഗ്യദേവത കനിയും, കണ്ണടച്ച് തുറക്കുമ്പോഴേക്കും ധനലാഭം
ജൂണ്‍ മാസത്തിലെ രണ്ടാമത്തെ ആഴ്ചയ്ക്ക് തുടക്കമായി. ജ്യോതിഷപരമായി വളരെ പ്രാധാന്യമുള്ള ആഴ്ചയാണിത്. പ്രധാനപ്പെട്ട ചില വ്രത ദിനങ്ങളും ഗ്രഹചലനങ്ങളുമെല്ലാം ഈ ആഴ്ച വരുന്നുണ്ട്. ജൂണ്‍ 14ന് ഗ്രഹങ്ങളുടെ അധിപനായ സൂര്യന് മിഥുനം രാശിയില്‍ സംക്രമിക്കും. അന്നുതന്നെ ബുധനും മിഥുന രാശിയിലേക്ക് പ്രവേശിക്കും.
ജൂണ്‍ 12ന് ശുക്രനും മിഥുന രാശിയിലെത്തും. ജാതകം അനുസരിച്ച് ഈ ആഴ്ച എല്ലാ രാശിക്കാര്‍ക്കും പ്രാധാന്യമുള്ളതായിരിക്കും. ഈ ആഴ്ച ചില രാശിക്കാര്‍ക്ക് സാമ്പത്തിക മേഖലയില്‍ നേട്ടങ്ങള്‍ ലഭിക്കും. ചില രാശിക്കാര്‍ക്ക് സാമ്പത്തികമായി അല്പം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. ഈ ആഴ്ച ജൂണ്‍ 9 മുതല്‍ 15 വരെ സാമ്പത്തിക കാര്യത്തില്‍ സ്ഥിതി എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ സാമ്പത്തിക വാരഫലം വായിക്കൂ.(Weekly Finance Horoscope)

മേടം
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച സാമ്പത്തിക സ്ഥിതിയില്‍ ചില നല്ല സംഭവവികാസങ്ങള്‍ വന്നേക്കാം. നിങ്ങളുടെ പണം കൈകാര്യം ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസവും വ്യക്തതയും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഈ സമയം ധനനേട്ടങ്ങള്ക്കും സാധ്യതയുണ്ട്.
ഇടവം
ഇടവം രാശിക്കാര്‍ക്ക ഈ ആഴ്ചത്തെ സാമ്പത്തിക ജാതകം സൂചിപ്പിക്കുന്നത് ഈ ആഴ്ച നിങ്ങളുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായ ചില സാമ്പത്തിക അവസരങ്ങള്‍ കൈവന്നേക്കാം എന്നാണ്. ശ്രദ്ധയോടെ നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുകയും മുന്നേറുകയും ചെയ്യുക.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ധനകാര്യ ജാതകം സൂചിപ്പിക്കുന്നത് നിങ്ങളുടെ സാമ്പത്തിക രംഗത്ത് ചില നല്ല മാറ്റങ്ങള്‍ വന്നേക്കാം എന്നാണ്. നിങ്ങള്‍ ഈ സമയം പല ആഢംബര വസ്തുക്കളും കൈക്കലാക്കും. ഷോപ്പിംഗിനും മറ്റുമായി ധാരാളം പണം ചെലവഴിക്കാനും സാധ്യതയുണ്ട്.
കര്‍ക്കടകം
ഈ ആഴ്ച നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കേണ്ടതായി വന്നേക്കാം. വളര്‍ച്ചയ്ക്കോ പുതിയ നിക്ഷേപങ്ങള്‍ക്കോ ചില അവസരങ്ങള്‍ ഉണ്ടെങ്കിലും, ഏതെങ്കിലും പ്രധാന സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ശ്രദ്ധാപൂര്‍വ്വം പഠിക്കുകയും അപകടസാധ്യതകള്‍ വിലയിരുത്തുകയും ചെയ്യുക.
ചിങ്ങം
നിങ്ങളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യാനും ഭാവി ആസൂത്രണം ചെയ്യാനും ഇത് നല്ല സമയമാണ്. ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം അപ്രതീക്ഷിതമായ വരുമാനമോ സാമ്പത്തിക നേട്ടമോ ഉണ്ടായേക്കാം. എന്നാല്‍ നിങ്ങളുടെ ചെലവുകള്‍ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിരതയെ അപകടത്തിലാക്കുന്ന തരത്തിലുള്ള ഒരു കാര്യവും ചെയ്യാതിരിക്കുക.
കന്നി
ഈ ആഴ്ച, കന്നിരാശിക്കാര്‍ അവരുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യാനും ചില മാറ്റങ്ങള്‍ വരുത്താനും ആഗ്രഹിച്ചേക്കാം. സാമ്പത്തിക കാര്യങ്ങളില്‍ സജീവമായിരിക്കാന്‍ ഇത് നല്ല സമയമാണ്.
തുലാം
ഈ സമയം നിങ്ങളുടെ സാമ്പത്തിക രംഗത്ത് ചില ഉയര്‍ച്ച താഴ്ചകള്‍ അനുഭവപ്പെടാം. അപ്രതീക്ഷിതമായ ചിലവുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍, നിങ്ങളുടെ ബജറ്റ് സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതാണ്. അമിതമായി ചെലവഴിക്കുകയോ അനാവശ്യ റിസ്ക് എടുക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക.
വൃശ്ചികം
ഈ ആഴ്ച നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ബജറ്റിനെ അസന്തുലിതമാക്കുന്ന ചില അപ്രതീക്ഷിത ചെലവുകള്‍ ഉണ്ടായേക്കാം. നിങ്ങളുടെ ചെലവുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുക. അനാവശ്യ ചെലവോ അപകടസാധ്യതയുള്ള നിക്ഷേപങ്ങളോ ഒഴിവാക്കുക.
ധനു
ധനു രാശിക്കാരുടെ പ്രതിവാര സാമ്പത്തിക ജാതകം പ്രകാരം ഈ സമയം നിങ്ങള്‍ക്ക് ചില അപ്രതീക്ഷിത ചെലവുകളോ സാമ്പത്തിക പ്രശ്നങ്ങളോ ഉണ്ടാക്കിയേക്കാമെന്നാണ്. അതിനാല്‍ നിങ്ങളുടെ ബജറ്റിനെയും ചെലവിനെയും കുറിച്ച് ജാഗ്രത പാലിക്കേണ്ടതാണ്.
മകരം
ഈ സമയം നിങ്ങളുടെ വരുമാനത്തില്‍ വര്‍ദ്ധനവുണ്ടായേക്കാം. എന്നാല്‍ അപ്രതീക്ഷിത ചെലവുകള്‍ നിങ്ങളുടെ ബജറ്റിനെ അസന്തുലിതമാക്കും. ചെലവും വരവും തമ്മില്‍ ഒരു സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നത് നന്നായിരിക്കും.
കുംഭം
ഈ ആഴ്ച നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതായി വന്നേക്കാം. പുതിയ സാമ്പത്തിക റിസ്കുകള്‍ എടുക്കാന്‍ നിങ്ങള്‍ പ്രചോദിതരായിരിക്കാം. എന്നിരുന്നാലും, നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുക.
മീനം
ഈ ആഴ്ച നിങ്ങളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യേണ്ടതായി വരും. നിങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി നിങ്ങള്‍ പരിശ്രമിക്കേണ്ടതുണ്ട്. നിങ്ങളുടെ ചെലവ് വിലയിരുത്താനും നിങ്ങളുടെ ബജറ്റില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്താനും ഇത് നല്ല സമയമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
