Latest Updates
-
കഠിനമായ വേനൽച്ചൂട്; തളരാതെ പിടിച്ചുനിൽക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടിച്ചെടുത്തത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു! ഗർഭിണികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ് -
തടി കുറയ്ക്കാൻ ജിം സപ്ലിമെന്റുകൾ വാങ്ങുന്നവരാണോ? ഈ ചതിക്കുഴിയിൽ വീഴരുത്! -
കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് എന്ത്?
Finance Horoscope: നാളെ ഉദയം മുതല്‍ കീശയില്‍ പണം നിറയുന്നവര്‍: സര്‍വ്വത്ര ദോഷവും മാറ്റും 7 ദിനം
വരുന്ന 7 ദിനം അതായത് വരുന്ന ഒരാഴ്ചയില്‍ നിങ്ങള്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ചില രാശിക്കാരുണ്ട്. സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. പലപ്പോഴും ജീവിതത്തില്‍ സുരക്ഷിതമായിരിക്കുന്നതിന് സാമ്പത്തിക അഭിവൃദ്ധി വളരെ മികച്ചതാണ്. സാമ്പത്തിക നേട്ടങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
വരുന്ന ആഴ്ചയില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. സൂര്യ രാശിപ്രകാരം നിങ്ങള്‍ക്കുണ്ടാവുന്ന എല്ലാ തരത്തിലുള്ള മാറ്റങ്ങളും സാമ്പത്തികമായി എത്രത്തോളം അനുകൂലവും പ്രതികൂലവുമാണ് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരാഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. ബജറ്റില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. വെറുതെ പണം ചിലവാക്കുന്നത് ഒഴിവാക്കുക. ഭാവിയില്‍ പണം നിക്ഷേപിക്കുന്നതിന് വേണ്ടി പണം കൃത്യമായി ആസൂത്രണം ചെയ്യേണ്ടതാണ്. അതിനെല്ലാം തന്നെ കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതാണ്.
ഇടവം രാശി (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് പലപ്പോഴും നിങ്ങളുടെ സമ്പാദ്യം അവലോകനം ചെയ്യാനുള്ള സമയമാണ് ഈ വരുന്ന ഒരാഴ്ച. പലപ്പോഴും ദീര്‍ഘകാല നിക്ഷേപങ്ങള്ക്ക ്വേണ്ടി ശ്രമിക്കുക. അത് മാത്രമല്ല അനാവശ്യ ചെലവുകള്‍ ഒഴിവാക്കുകയും ചെയ്യുക. എപ്പോഴും ഒരു സ്ഥിരവരുമാനത്തിന് വേണ്ടി പ്രയത്നിക്കുക.
മിഥുനം രാശി (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ ആശയവിനിമയം നിര്‍ണായകമാണ്. വിശ്വസ്തരായ ആളുകളുമായി മാത്രം സാമ്പത്തിക പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തിക ലാഭം ഇവരെ തേടി എത്തുന്നു.
കര്‍ക്കിടകം രാശി (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കടകം രാശിക്കാര്‍ക്ക് വീട് സംബന്ധമായ കാര്യങ്ങളില്‍ ശ്രദ്ധ കൂടുതല്‍ കേന്ദ്രീകരിക്കുന്നതിന് സാധിക്കുന്നു. ഗൃഹ സംബന്ധമായ ചെലവുകളില്‍ കൂടുതല്‍ വരാം. പലപ്പോഴും വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കോ നവീകരണത്തിനോ പണം ചിലവാക്കേണ്ടതായി വരുന്നു. സമതുലിതമായ സമീപനം സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതായിരിക്കും.
ചിങ്ങം രാശി (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയമാണ്. പലപ്പോഴും നിങ്ങളുടെ ആഗ്രഹങ്ങളുമായു പൊരുത്തപ്പെടുന്ന പ്രോജക്റ്റുകളില്‍ പണം നിക്ഷേപിക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റി മറിച്ചേക്കാം. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നതില് പണം അനിവാര്യമായ പങ്ക് വഹിക്കുന്നു.
കന്നി രാശി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ പലപ്പോഴും അവരുടെ ഓരോ സാമ്പത്തിക കാര്യങ്ങളും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ഇത് കൂടാതെ കരാറുകളില്‍ ഒപ്പു വെക്കുമ്പോള്‍ അതില്‍ സാമ്പത്തിക നഷ്ടം സംഭവിക്കാനുള്ള സാധ്യതയെക്കുറിച്ച് മനസ്സിലാക്കണം. സാമ്പത്തിക സംരക്ഷണത്തിനായി എളുപ്പത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഒഴിവാക്കുക.
തുലാം രാശി (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് ബിസിനസില്‍ സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. പലപ്പോഴും ബിസിനസ് ചെയ്യുന്നവരില്‍ പാര്‍ട്ണര്‍ഷിപ്പ് വളരെയധികം ഗുണം ചെയ്യുന്നു. പരസ്പരം വിശ്വാസത്തോടെ വേണം ബിസിനസ് ചെയ്യുന്നതിന്. സാമ്പത്തിക നില മെച്ചപ്പെടുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട.
വൃശ്ചികം രാശി (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് പലപ്പോഴും കടബാധ്യതകള്‍ വര്‍ദ്ധിക്കുന്നു. അതുകൊണ്ട് തന്നെ അതില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. ഉയര്‍ന്ന പലിശയുള്ള വായ്പകള്‍ അടയ്ക്കുന്നതിന് നിങ്ങള്‍ക്ക് സാധ്യതയുണ്ട്. പലപ്പോഴും സാമ്പത്തിക സ്വാതന്ത്ര്യം എന്നത് വളരെ പ്രധാനപ്പെട്ടതാണ്.
ധനു രാശി (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് പലപ്പോഴും പുതിയ വരുമാനങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. വരുമാന സ്രോതസ്സുകള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറക്കുന്നവയായിരിക്കും. സാമ്പത്തിക സ്ഥിരത വളരെയധികം മികച്ചതായിരിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്.
മകരം രാശി (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക പുരോഗതി വളരെയധികം സാധ്യമാണ്. പലപ്പോഴും വരുമാനം ഉയരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. പ്രൊഫഷണല്‍ രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജോലി നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുന്നു. സമ്പാദിക്കുന്നതിനുള്ള അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു.
കുംഭം രാശി (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെയധികം പ്രധാനപ്പെട്ടതാണ്. വരുമാനം വര്‍ദ്ധിക്കുകയും പണം ലാഭിക്കുകയും ചെയ്യുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ് ഈ വരുന്ന ഒരാഴ്ച. പലപ്പോഴും പാരമ്പര്യ സ്വത്തുക്കള്‍ കൈവന്ന് ചേരുന്നതിന് യോഗം കാണുന്നു.
മീനം രാശി (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരാഴ്ചയാണ്. പലപ്പോഴും ലാഭകരമായ പല തീരുമാനങ്ങളും നിങ്ങള്‍ എടുക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കും വരുന്ന ഒരാഴ്ച.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications