Finance Horoscope: വരുന്ന 7 ദിനം പ്രതീക്ഷിക്കാതെ നേടുന്നവര്‍, ഓഗസ്റ്റ് 18-24 സമ്പൂര്‍ണ വാരഫലം

Weekly Finance Horoscope: ഓഗസ്റ്റ് മാസത്തില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് വരുന്ന ഒരാഴ്ച മുന്നോട്ട് പോവുന്നത് എന്ന് നമുക്ക് നോക്കാം. പ്രത്യേകിച്ച് സാമ്പത്തികപരമായി നോക്കുകയാണെങ്കില്‍ എന്തൊക്കെ മാറ്റങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്നത്, പണത്തിന്റെ കാര്യത്തില്‍ ആരെല്ലാം കരുതിയിരിക്കണം ആരൊക്കെ ശ്രദ്ധിക്കണം എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും നിങ്ങളുടെ ജീവിചം വളരെയധികം മാറ്റങ്ങളിലേക്ക ്‌നിങ്ങളഎ എത്തിക്കും.

ജീവിതം തന്നെ മാറി മറിയുന്ന നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നത് കൊണ്ട് തന്നെ സാമ്പത്തിക അടിത്തറ എത്രത്തോളം നിങ്ങളെ കാത്തിരിക്കുന്നു അത് എത്രത്തോളെ മികച്ചതാണ് എന്ന കാര്യവും നോക്കാം. വരുന്ന ഒരാഴ്ചക്കാലം നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങള്‍ എപ്രകാരമെന്ന് നോക്കാം.

weekly finance horoscope

മേടം രാശി
മേടം രാശിക്കാര്‍ വരുന്ന ആഴ്ചയില്‍ അവരുടെ ചെലവ് ശീലങ്ങളില്‍ ശ്രദ്ധിക്കണം. അനാവശ്യമായി സാധനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കുകയും ബജറ്റ് കൃത്യമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. ഇത് നിങ്ങളുടെ സാമ്പത്തികം മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനും ഭാവി ആവശ്യങ്ങള്‍ക്കായി പണം സൂക്ഷിച്ച് വെക്കുന്നതിനും സഹായിക്കുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ച പുതിയ നിക്ഷേപത്തിനുള്ള സാധ്യതയുണ്ട്. പണം കടം കൊടുക്കുന്നത് മാത്രം അല്‍പം ശ്രദ്ധിച്ച് വേണം. പൊതുവേ നേട്ടങ്ങള്‍ ഉണ്ടാക്കുന്ന ഒരു സമയമാണ്. എന്നാല്‍ എന്തെങ്കിലും ഫണ്ടുകള്‍ നല്‍കുന്നതിന് മുമ്പ് നിങ്ങള്‍ അതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയിരിക്കണം. ആവശ്യമെങ്കില്‍ സാമ്പത്തിക വിദഗ്ധരുടെ ഉപദേശം തേടുക.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ ഈ ആഴ്ച സുഹൃത്തുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ പണം കടം കൊടുക്കേണ്ടി വരുന്നു. എന്നാല്‍ ഇത്തരത്തില്‍ നല്‍കുമ്പോള്‍ ജാഗ്രത പാലിക്കണം. കൃത്യസമയത്ത് അത് തിരികെ ലഭിക്കാതിരിക്കുന്നതിനുള്ള ഒരു സാധ്യതയുണ്ട്. അത് നിങ്ങളുടെ സാമ്പത്തിക സ്ഥിരതയെ ബാധിച്ചേക്കാം. ആദ്യം നിങ്ങളുടെ സ്വന്തം ആവശ്യങ്ങള്‍ക്ക് മുന്‍ഗണന കൊടുത്ത ശേഷം ഇത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ച വരുമാനത്തില്‍ വര്‍ദ്ധനവ് അനുഭവപ്പെടാം. നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള കടങ്ങള്‍ ഉണ്ടെങ്കില്‍ അത് വീട്ടുന്നതിന് സാധിക്കുന്നു. കൂടാതെ ദീര്‍ഘകാല സേവിംഗ്‌സ് പ്ലാനുകളില്‍ നിക്ഷേപിക്കുന്നതിനുള്ള അവസരം ലഭിക്കും. അത്യാവശ്യമല്ലാതെ സാധനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കുക.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങളുടെ നിലവിലെ നിക്ഷേപങ്ങള്‍ അവലോകനം ചെയ്ത് വേണം എപ്പോഴും മുന്നോട്ട് പോവുന്നതിന്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച വരുമാനം നേടാന്‍ ഇത് നിങ്ങളെ സഹായിക്കും. സാമ്പത്തിക നിക്ഷേപങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കും.

കന്നിരാശി
കന്നി രാശിയ്ക്ക് ഈ ആഴ്ച അപ്രതീക്ഷിത ചെലവുകള്‍ നേരിടേണ്ടി വന്നേക്കാം. പലപ്പോഴും നിങ്ങളുടെ ബജറ്റില്‍ മികച്ച മാറ്റങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. എങ്കിലും അതിനെ ബാധിക്കാതെ ഈ ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കണം. സാമ്പത്തിക സ്ഥിതിയില്‍ പലപ്പോഴും തകര്‍ച്ചകള്‍ സംഭവിക്കുന്ന ഒരാഴ്ചയായിരിക്കും ഇത്.

തുലാം രാശി
തുലാം രാശിക്കാര്‍ ജോലിയില്‍ ഉയര്‍ച്ചയോ സ്ഥാനക്കയറ്റമോ ചര്‍ച്ച ചെയ്യാനുള്ള ഒരു സമയമായിരിക്കാം. നിങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ ഈ അവസരം പ്രയോജനപ്പെടുത്തുക. സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ആത്മവിശ്വാസത്തോടെ അതിനെ നേരിടുന്നതിന് ശ്രദ്ധിക്കണം.

വൃശ്ചികം രാശി
വൃശ്ചിക രാശിക്കാര്‍ ഈ ആഴ്ച സാമ്പത്തിക കാര്യങ്ങൡ റിസ്‌ക് എടുക്കുന്നത് ഒഴിവാക്കണം. നിങ്ങളുടെ സ്വത്ത് സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും തേടണം. കൂടാതെ സുരക്ഷിതവുമായ നിക്ഷേപ ഓപ്ഷനുകളില്‍ ഉറച്ചുനില്‍ക്കുക. ഊഹക്കച്ചവടങ്ങള്‍ക്ക് പറ്റിയ സമയമല്ല എന്നത് ഓര്‍മ്മയില്‍ ഉണ്ടായിരിക്കണം.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായേക്കാം. പലപ്പോഴും എന്ത്കാര്യത്തിലും ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. ചില നിര്‍ദ്ദേശങ്ങള്‍ നിങ്ങളുടെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതാണെങ്കില്‍ അതിനെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് ശ്രദ്ധിക്കുക.

മകരം രാശി
മകരം രാശിക്കാര്‍ ഈ ആഴ്ച ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നു. കാര്യമായ സമ്പാദ്യം ആവശ്യമുള്ള മറ്റ് പ്രധാന സമയത്ത് നിങ്ങള്‍ക്ക് അതിനായി പണം മാറ്റി വെക്കാന്‍ സാധിക്കുന്നു. നിക്ഷേപങ്ങള്‍ നല്ല രീതിയിലെങ്കില്‍ അത് നേട്ടങ്ങള്‍ ധാരാളം നല്‍കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കാന്‍ ശ്രദ്ധിക്കണം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ച അധിക വരുമാന മാര്‍ഗ്ഗങ്ങള്‍ക്കുള്ള അവസരങ്ങള്‍ തേടി എത്താം. പലപ്പോഴും നിങ്ങളെ കൂടുതല്‍ കഷ്ടപ്പെടുത്താതെ തെവരുമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന ഫ്രീലാന്‍സ് ജോലിയോ പാര്‍ട്ട് ടൈം ജോലിയോ ചെയ്യാവുന്നതാണ്. ജീവിതത്തില്‍ സന്തോഷകരമായ പല നിമിഷങ്ങളും സാമ്പത്തികപരമായി ഉണ്ടാവാം.

മീനം രാശി
മീനം രാശിക്കാര്‍ അവരുടെ നിലവിലെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുന്നതിന്റെ ഫലമായി മികച്ച മാറ്റങ്ങള്‍ വരുത്തേണ്ടതാണ്. അച്ചടക്കത്തോടെയുള്ള സമീപനം അനിവാര്യമാണ്. എന്നാല്‍ അത് നിങ്ങള്‍ക്ക് ദീര്‍ഘകാല ഗുണങ്ങള്‍ നല്‍കുന്നു. പലപ്പോഴും സാമ്പത്തിക അച്ചടക്കം പാലിക്കുന്നവര്‍ക്ക് ഈ ആഴ്ച ഗുണകരമായിരിക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Sunday, August 18, 2024, 8:28 [IST]
X
Desktop Bottom Promotion