Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
മാര്‍ച്ച് 9 മുതല്‍ 15 വരെ ഇവര്‍ക്ക് ധനയോഗം; വ്യാഴം ഇവരില്‍ ശുഭസ്ഥാനത്ത്, സമ്പാദിക്കാനും യോഗം
weekly finance horoscope: വ്യാഴം, സൂര്യന്‍, ചന്ദ്രന്‍, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ സ്ഥാനം അനുസരിച്ചാണ് ഓരോ രാശിക്കാരിലും ധനയോഗം രൂപപ്പെടുന്നത്. ഓരോ ഗ്രഹങ്ങള്‍ ഏതെല്ലാം രാശികളില്‍ ശുഭകരമായി നില്‍ക്കുന്നുവോ അതിനനുസരിച്ച് 12 രാശികളിലെയും സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നതാണ്. നിലവില്‍ ഓരോ ഗ്രഹങ്ങളുടെയും രാശിമാറ്റവും, നക്ഷത്രമാറ്റവും പരിശോധിച്ചാല്‍ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്നും, സാമ്പത്തകി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്നും മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. ഈ സ്ഥാനങ്ങള്‍ പ്രകാരം, ഈ ആഴ്ചയിലെ ഓരോ രാശിക്കാരുടെയും സാമ്പത്തികം എപ്രകാരം ആയിരിക്കും എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ കുറച്ച് ശ്രദ്ധിച്ചാല്‍ ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. അതുപോലെ തൊഴില്‍ രംഗത്തും ഇവര്‍ക്ക് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. ബിസിനസ്സില്‍ പുതിയ തന്ത്രങ്ങള്‍ മെനയാന്‍ ശ്രദ്ധിക്കുക. പങ്കാളിത്ത ബിസിനസ്സിലേയ്ക്ക് തിരിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക സ്രോതസ്സ് വര്‍ദ്ധിപ്പിക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. സ്ഥലകച്ചവടവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍, കുറച്ചധികം ശ്രദ്ധിക്കുന്നത് നല്ലതാണ്. ചിലപ്പോള്‍ പങ്കാളികളില്‍ നിന്നും ചതിയുണ്ടാകാന്‍ സാധ്യത കൂടുതലാണ്. വരുമാനം വര്‍ദ്ധിക്കുന്നതാണ്. കുടുംബ കാര്യങ്ങള്‍ ശരിയായ വിധത്തില്‍ തീര്‍പ്പാക്കാന്‍ സാധിക്കും.
ഇടവം
ഇടവം രാശിക്കാരില്‍ നേട്ടങ്ങള്‍ അനവധി ഉണ്ടായരിക്കുന്നതാണ്. ബിസിനസ്സില്‍ നിന്നും ആഗ്രഹിച്ച രീതിയില്‍ പണം ഉണ്ടാക്കിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്. ഓരോ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച് ചെയ്യാന്‍ ശ്രമിക്കുക. ഇത് നേട്ടങ്ങള്‍ നല്‍കുന്നതാണ്. പ്രത്യേകിച്ച്, തൊഴില്‍ രംഗത്തും, ബിസിനസ്സ് രംഗത്തും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ ശീലം നിങ്ങളെ സഹായിക്കുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. പുതിയ വരുമാന സ്രോതസ്സ് കണ്ടെത്താന്‍ ബന്ധുക്കള്‍ വഴി സാധിക്കുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാരില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്. സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. സാമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ പല മാര്‍ഗ്ഗങ്ങളും മുന്നില്‍ തെളിയുന്നതാണ്. ശരിയായ വിധത്തില്‍ കഷ്ടപ്പാടുകള്‍ അകറ്റിയെടുക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ അകറ്റാനുള്ള മാര്‍ഗ്ഗങ്ങള്‍ തെളിയുന്നതാണ്. കാഴ്ചപ്പാട് മാറുന്നതാണ്. പുതിയ ബിസിനസ്സ് ആരംഭിക്കാനുള്ള പണം കണ്ടെത്തുന്നതാണ്. പുതിയ തൊഴില്‍ അന്േഷിക്കുന്നവര്‍ക്കും ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കും. സാമ്പത്തിക പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരില്‍ ചെറിയ രീതിയില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടാം. പലപ്പോഴും ആഗ്രഹിച്ച രീതിയില്‍ പണം കയ്യില്‍ നിലനില്‍ക്കാത്ത അവസ്ഥയും ഉണ്ടായേക്കാം. കഷ്ടപപാട് ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ സന്തോഷം നല്‍കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നതാണ്. കടം വാങ്ങാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനും ഇവര്‍ക്ക് സാധിക്കുന്നതാണ്. മറ്റുള്ളവരെ അമിതമായി വിശ്വസിച്ച് പണം നല്‍കാതിരിക്കുക. സ്വന്തം ആവശ്യങ്ങള്‍ക്ക് അമിതമായി പ്രാധാന്യം നല്‍കുന്നതും സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സഹായിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് വരവിനേക്കാള്‍ അധികം ചിലവ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച്, യാത്രകള്‍ക്കും, വസ്ത്രങ്ങള്‍ക്കും മറ്റുമായി അമിതമായി പണം ചിലവഴിക്കാന്‍ സാധ്യത കൂടുതലാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും അകലാന്‍ കുറച്ച് കഷ്ടപ്പെടേണ്ടതായി വന്നേക്കാം. ചിലരുടെ ഉപദേശത്തോടെ നടത്തുന്ന സാമ്പത്തിക നിക്ഷേപങ്ങള്‍ നഷ്ടത്തിലാകാനുള്ള സാധ്യത കൂടുതലാണ്. ശ്രദ്ധയോടെ, മാര്‍ക്കറ്റ് പഠിച്ച് അതിനുശേഷം ബിസിനസ്സ് ആരംഭിക്കാന്‍ ശ്രമിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്നതാണ്.
കന്നി
കന്നി രാശിക്കാരിലും നേട്ടങ്ങള്‍ അനവധിയാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. കഷ്ടകാലം ഇവരില്‍ നിന്നും അകലുന്നതാണ്. ചിലവ് നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ്. ചിലവ് കഴിച്ച് സമ്പാദിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. നേട്ടങ്ങള്‍ സ്വപ്‌നങ്ങളാക്കി മാറ്റിയെടുക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള ശരിയായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതായിരിക്കും. സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപം നടത്തുന്നത് നേട്ടങ്ങളില്‍ ചെന്നെത്തിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ഉയര്‍ന്ന ശമ്പളത്തോടെ പുതിയ തൊഴില്‍ കണ്ടെത്താന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് ചില സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതായിരിക്കും. ആഗ്രഹിച്ച രീതിയില്‍ പണം കയ്യില്‍ നില്‍ക്കാത്ത അവസ്ഥ ഇവര്‍ക്ക് ഉണ്ടായേക്കാം. പലപ്പോഴും കാശിന് ആവശ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കാം. വീട്ടിലെ ആവശ്യങ്ങള്‍ക്ക് പണം കടം വാങ്ങേണ്ട അവസ്ഥ പല രാശിക്കാരിലും ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുന്നത് കുടുംബ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കാരണമായേക്കാം. ബിസിനസ്സ് ചെയ്യുന്നവര്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ അവസരം ലഭിക്കുന്നതാണ്. വിദേശത്ത് ബിസിനസ്സ് ആരംഭിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ധനപരമായി പുരോഗതി കൈവരിക്കും. നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കും. സമ്പാദ്യം വര്‍ദ്ധിക്കും. കടങ്ങള്‍ വീട്ടാന്‍ സാധിക്കും. വിവാഹം ഗംഭീരമായി നടത്താന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ സാധിക്കുന്നതാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ അധികം നേട്ടങ്ങള്‍ ഈ രാശിക്കാരെ കാത്തിരിക്കുന്നു. കടം വീട്ടാന്‍ സാധിക്കും. ഈ രാശിക്കാരില്‍ നിന്നും പണം കടം വാങ്ങിയവര്‍ തിരികെ നല്‍കുന്നതാണ്. വിലപിടിപ്പുള്ള പല വസ്തുക്കളും സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
ധനു
സാമ്പത്തിക നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും കുറയുന്നതാണ്. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. കടം വാങ്ങാതെ ജീവിക്കാന്‍ സാധിക്കും. വാഹനം വാങ്ങാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
മകരം
മകരം രാശിക്കാര്‍ കുറച്ചധികം സൂക്ഷിക്കുക. അനാവശ്യ ചിലവുകള്‍ ധന നഷ്ടത്തിലേയ്ക്ക് ഈ രാശിക്കാരെ നയിക്കാം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇവരില്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. വരവിനേക്കാളധികം ചിലവ് ഈ രാശിക്കാരില്‍ ഉണ്ടാകാം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് സമ്മിശ്രഫലമായിരിക്കും ഉണ്ടായിരിക്കുക. പണം വരുന്നതില്‍ സ്ഥിരത ഉണ്ടായിരിക്കുന്നതല്ല. പലപ്പോഴും പലരില്‍ നിന്നായി കടം വാങ്ങേണ്ട അവസ്ഥ ഈ രാശിക്കാര്‍ക്ക് ഉണ്ടായേക്കാം. സാമ്പത്തിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കുറച്ച് കഷ്ടപ്പെടുന്നതായിരിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സാധിക്കുന്നതാണ്. തൊഴില്‍ രംഗത്ത് നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പുതിയ തൊഴില്‍ കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











