Latest Updates
-
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും
Finance Horoscope: ഇവര്‍ സാമ്പത്തികം ഭദ്രമാക്കും, പ്രാരാബ്ധങ്ങള്‍ക്ക് അറുതി വരും 12 രാശികളുടെയും ഫലം ഇതാ
Weekly finance horoscope: മാര്‍ച്ച് മാസം അവസാന വാരം ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യം നല്കുന്ന വാരമാണ്. കാരണം, മാര്‍ച്ച് 29ന് സൂര്യഗ്രഹണം നടക്കും. മാര്‍ച്ച് 30ന് ശുഭഗ്രഹങ്ങളായ സൂര്യന്, ശുക്രന്, ചന്ദ്രന്, ബുധന്‍ എന്നിവര്‍ മീനത്തില്‍ ഒന്നിക്കും. രാജയോഗങ്ങള്‍ രൂപപ്പെടും. എല്ലാംകൊണ്ടും നേട്ടങ്ങള്‍ വാരിക്കോരി നല്കപ്പെടുന്ന വാരം കൂടിയാണ് മുന്നിലുള്ളത്.

ഈ നേട്ടങ്ങളില്‍ ജീവിതത്തില്‍ ഉന്നതി കൈവരിക്കുന്ന ചില രാശിക്കാരുണ്ട്. സാമ്പത്തിക നേട്ടങ്ങളാല്‍ ജീവിതം ഭദ്രമാക്കാന്‍ സാധിക്കുന്നവരും ഉണ്ട്. തൊട്ടതെല്ലാം സാമ്പത്തികപരമായി നേട്ടത്തിലെത്തിക്കാന്‍ ചില രാശിക്കാര്‍ക്ക് സാധിക്കും. എന്നാല്‍, ചില രാശിക്കാര്‍ ശനിയുടെ സ്വാധീനത്താല്‍ കഷ്ടപ്പാട് അനുഭവിക്കുന്നതും ആയിരിക്കും. അറിയാം 12 രാശികളുടെയും ഈ ആഴ്ചത്തെ സാമ്പത്തിക വാരഫലം.
മേടം
മേടം രാശിക്കാര്‍ക്ക് പ്രതിസന്ധികള്‍ കുറയുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ജീവിതത്തില്‍ പ്രയാസങ്ങള്‍ കുറയുന്നതിനുള്ള വഴികള്‍ കണ്മുന്നില് തെളിയുന്നതാണ്. പല രാജയോഗങ്ങളും അനുഭവിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. അതിനാല്‍, സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതാണ്. തൊഴില്‍ അവസരങ്ങള്‍ പലതും സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കും. പുതിയ ജോലിയിലൂടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. കടം വാങ്ങിയവര്‍ പണം തിരികെ നല്‍കുന്നതാണ്. സമ്പാദ്യ പദ്ധതികളിൽ നിന്നും പണം കയ്യിലേയ്ക്ക് എത്തുന്നതാണ്.
ഇടവം
ഇടവം രാശിക്കാരില്‍ ചില സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവപ്പെടുമെങ്കിലും ഈ വാരം അവസാനിക്കുന്നതോടെ നേട്ടങ്ങളിലേയ്ക്ക് ഇവര്‍ ചെന്നെത്തുന്നതാണ്. സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. രാജയോഗങ്ങള്‍ അനുഭവിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സഹായിക്കുന്ന പല വഴികളും ഇവര്‍ക്ക് മുന്പില് തെളിയുന്നതാണ്. തൊഴില്‍ അവസരങ്ങള്‍ ഇവരിലേയ്ക്ക് വന്നെത്തുന്നതാണ്. കടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. മാറ്റങ്ങള്‍ പലതും നേരിട്ട് കൊണ്ടുവരാന്‍ ഇവര്‍ക്ക് സാധിക്കും. ആഗ്രഹിച്ച കാര്യങ്ങള്‍ നടപ്പിലാക്കും. ബിസിനസ്സില്‍ വിജയം കൈവരിക്കും. വരവിനനുസരിച്ച് പണം ചിലവഴിക്കാന്‍ ഇവര്‍ക്ക് സാധിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. സൂക്ഷിച്ച് പണം ചിലവഴിച്ചില്ലെങ്കില്‍ കടങ്ങള്‍ പെരുകാന്‍ സാധ്യത. പലപ്പോഴും അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കുന്നത് ആപത്ത് ക്ഷണിച്ച് വരുത്തുന്നതാണ്. വീട്ടില്‍ ശുഭകരമായ കാര്യങ്ങള്‍ നടക്കുന്നതാണ്. ഇതിനുവേണ്ടി പണം അനാവശ്യമായി ചിലവഴിക്കേണ്ടി വരുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ പല കാര്യങ്ങളും നടത്തിയെടുക്കാന്‍ ഇവര്‍ക്ക് സാധിച്ചെന്ന് വരില്ല.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. രാജയോഗങ്ങള്‍ അനുഭവിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. പണം സമ്പാദിക്കാനുള്ള വഴികള്‍ ഇവര്‍ക്ക് മുന്പില് തുറക്കുന്നതായിരിക്കും. പ്രാരാബ്ധങ്ങള്‍ ഇവരില്‍ കുറയുന്നതാണ്. ആഢംബരത്തിനായി പണം അമിതനായി ചിലവഴിക്കാന്‍ സാധ്യത. പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നതാണ്. സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സമ്മിശ്രഫലങ്ങളായിരിക്കും ലഭിക്കുക. ആഗ്രഹിച്ച രീതിയില്‍ പണം കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ ഇവര്‍ക്ക് ഉണ്ടായേക്കാം. അനാവശ്യ ചിലവുകള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. കയ്യില്‍ പണം വന്നാലും, അതിനനുസരിച്ച് ചിലവുകള്‍ വര്‍ദ്ധിക്കാം. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. ബിസിനസ്സില്‍ ലാഭ-നഷ്ടങ്ങള്‍ ഉണ്ടാകാനും സാധ്യത. ബിസിനസ്സിലേക്കായി പണം അമിതമായി ചിലവഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അറിയാത്തവരുടെ ഉപദേശം സ്വീകരിച്ച് പണം നിക്ഷേപങ്ങൾ നടത്താതിരിക്കാൻ ശ്രമിക്കുക.
കന്നി
കന്നി രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. അതിന്റെ ഒപ്പം ചിലവുകള്‍ ഉണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ പണം കയ്യില്‍ വന്ന് ചേരുന്നതാണ്. മക്കളുടെ വിദ്യാഭ്യാസത്തിനായി പണം കണ്ടെത്താന്‍ സാധിക്കുന്നതാണ്. പല മത്സരങ്ങളിലും വിജയിച്ച് പണം സമ്മാനമായി നേടാന്‍ സാധിക്കുന്നതാണ്. പ്രതീക്ഷിക്കാതെ പണം കയ്യില്‍ വന്ന് ചേരാനും ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുന്നതാണ്. പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. നേട്ടങ്ങളിലേയ്ക്ക് എത്തിപ്പെടാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ കുറയുന്നതാണ്. ആവശ്യത്തിന് കയ്യില്‍ പണം സ്വരൂപിച്ച് വെയ്ക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്ഷിപ്പികുകള് ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. തൊഴില്‍ രംഗത്ത് സ്ഥാനകയറ്റം ലഭിക്കാനും, ശമ്പള വര്‍ദ്ധനവ് ഉണ്ടാകാനും യോഗം ഉണ്ടായിരിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് രാജയോഗം അനുഭവിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. പണം ആവശ്യത്തിലധികം കയ്യില്‍ വന്ന് ചേരുന്നതാണ്. മുന്‍പ് നടത്തിയ നിക്ഷേപങ്ങളില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. വിദേശത്ത് ബിസിനസ്സ് ആരംഭിക്കാനും പദ്ധതി ആരംഭിക്കുന്നതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് സാമ്പത്തിക പരമായി നേട്ടങ്ങള്‍ സ്വന്തനാക്കാന് സാധിക്കുന്നതല്ല. എന്നിരുന്നാലും, ഭാവിയിലേയ്ക്കായി പല സമ്പാദ്യ പദ്ധതികളുടെയും ഭാഗമാകാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പ്രതീക്ഷിച്ചതിനേക്കാളധികം നേട്ടങ്ങള്‍ പലരൂപത്തില്‍ ഇവരില്‍ വന്നെത്തുന്നതാണ്. പണം ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യാന്‍ ശീലിക്കുന്നത് നല്ലതായിരിക്കും. പണം ലഭിച്ചാലും വളരെ വേഗത്തില്‍ തീരുന്ന അവസ്ഥയും ഇവര്‍ക്ക് ഉണ്ടായേക്കാം.
മകരം
മകരം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക ഉയര്‍ച്ച സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. നേട്ടങ്ങള്‍ അനുഭവിക്കാന്‍ സാധിക്കും. സ്ഥലകച്ചവടത്തില്‍ നിന്നും ലാഭം ഉണ്ടാകുന്നതാണ്. വീട് വാങ്ങാന്‍ പദ്ധതിയിടുന്നതാണ്. കഷ്ടപ്പാടകറ്റാനുള്ള വരുമാനം ഇവരില്‍ വന്നു ചേരുന്നതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ ബിസിനസ്സ് തന്ത്രങ്ങള്‍ വിജയം കൈവരിക്കുന്നതാണ്. പേരും പ്രശസ്തിയും നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ അകറ്റാന്‍ സാധിക്കുന്നതാണ്. തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ കുറവായിരിക്കും.
മീനം
മീനം രാശിക്കാരില്‍ ശനിയുടെ ശക്തി മൂലം ചില പ്രതിസന്ധികള്‍ ഉണ്ടാകുമെങ്കിലും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. പണം ശരിയായ വിധത്തില്‍ വിനിയോഗിക്കാന്‍ ശ്രദ്ധിക്കുക. സമ്പാദ്യങ്ങള്‍ ശരിയായ വിധത്തില്‍ സൂക്ഷിക്കാന്‍ ശ്രമിക്കുക. സ്വര്‍ണ്ണം വാങ്ങാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











