Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Weekly Finance Horoscope: നാള്‍ക്കുനാള്‍ നേട്ടങ്ങള്‍, ലക്ഷ്മി നാരായണ യോഗത്താല്‍ ഈ രാശിക്കാര്‍ക്ക് ധനനേട്ടം
ഈ വാരം ലക്ഷ്മി നാരായണ യോഗം രൂപപ്പെടുകയാണ്. അതിനാല്‍, ഏപ്രില്‍ അവസാന വാരത്തോടെ ചില രാശിക്കാരില്‍ ധനനേട്ടം ഉണ്ടാകുന്നതാണ്. സാമ്പത്തിക ഉയര്‍ച്ച സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നതാണ്. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാനും, എല്ലാം ധനപരമായി സൗഭാഗ്യങ്ങളായി മാറ്റാനും ചില രാശിക്കാര്‍ക്ക് സാധിക്കും.

ഏതെല്ലാം രാശിക്കാര്‍ക്കാണ് ഈ വാരം സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാന്‍ പോകുന്നത് എന്നറിയാം. അറിയാം 12 രാശികളുടെയും ഈ ആഴ്ചയിലെ സാമ്പത്തികഫലം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സാധിക്കുമെങ്കിലും ചില പ്രശ്‌നങ്ങള്‍ ഈ രാശിക്കാരം തേടി എത്തുന്നതാണ്. പലപ്പോഴും ശരിയായ വിധത്തില്‍ പല കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയും ഇവരില്‍ ഉണ്ടാകുന്നതാണ്. പണത്തെക്കുറിച്ച് ആലോചിച്ച് ടെന്‍ഷന്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. അനാവശ്യ കാര്യങ്ങള്‍ക്കായി പണം അമിതമായി ചിലവഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് സമ്മിശ്രഫലമായിരിക്കും ലഭിക്കാന്‍ പോകുന്നത്. കാര്യവിജയം ലഭിക്കാന്‍ കുറച്ച് കാലതാമസമെടുക്കുന്നതാണ്. കടങ്ങള്‍ വാങ്ങാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക. പണം കടം നല്‍കിയാല്‍ തിരികെ ലഭിക്കാന്‍ ബുദ്ധിമുട്ടുന്നതായിരിക്കും.
തുലാം
തുലാം രാശിക്കാരില്‍ ബാധ്യതകള്‍ കുറയുമെങ്കിലും തൊഴില്‍ രംഗത്ത് അനവധി പ്രതിസന്ധികള്‍ നേരിടാനുള്ള സാധ്യത കൂടുതലാണ്. പലപ്പോഴും വിചാരിച്ച രീതിയില്‍ കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായേക്കാം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് നേട്ടങ്ങളും സൗഭാഗ്യങ്ങളും വര്‍ദ്ധിക്കുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ സാധിക്കും. പണം കയ്യില്‍ വന്നു ചേരുന്നതാണ്. പലരെയും സാമ്പത്തികമായി സഹായിക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സില്‍ നിന്നും ലാഭം ഉണ്ടായിരിക്കുന്നതാണ്. മാനസിക സന്തോഷം അനുഭവിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പൂര്‍വ്വിക സ്വത്തില്‍ നിന്നും ലാഭം കയ്യില്‍ വന്നെത്തുന്നതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് ബിസിനസ്സില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. കയ്യില്‍ ധാരാളം പണം വന്നെത്തുന്നതാണ്. ജീവിത ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുന്നതാണ്. നേട്ടങ്ങളും സൗഭാഗ്യങ്ങളും വര്‍ദ്ധിക്കുന്നതാണ്. സന്തോഷകരമായ ജീവിതം മുന്നോട്ട് നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. മക്കളുടെ പഠനാവശ്യത്തിന് പണം ചിലവഴിക്കുന്നതാണ്. മക്കള്‍ വഴി നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കും.
മകരം
മകരം രാശിക്കാരില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. സ്‌നേഹവും വിശ്വാസവും ഇവരില്‍ വര്‍ദ്ധിക്കും. സഹോദരങ്ങളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതാണ്. പുതിയ വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങാനും ഉപയോഗിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കഷ്ടകാലം ഇവരില്‍ നിന്നും അഖലുന്നതാണ്. പ്രയാസങ്ങള്‍ അകലുന്നതാണ്. സാമ്പത്തിക വളര്‍ച്ച സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
കുംഭം
കുംഭം രാശിക്കാരില്‍ ചില സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. നേട്ടങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തികം ഭദ്രമായിരിക്കും. ഉഷ്ടപ്പെട്ട വസ്തുക്കള്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കും. കഷ്ടപ്പാട് ഇവരില്‍ നിന്നും അകലുന്നതാണ്.
മീനം
മീനം രാശിക്കാര്‍ക്ക് സമ്മിശ്രഫലമായിരിക്കും ലഭിക്കുക. മറ്റുള്ളവരില്‍ നിന്നും കടം വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. പണം സൂക്ഷിച്ച് ചിലവഴിക്കുക. അമിതമായി അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. നേട്ടങ്ങളും സൗഭാഗ്യങ്ങളും ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്.
മേടം
മേടം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ ശോഭിക്കും. സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ സാധിക്കും. ജീവിതത്തിലെ പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ആഗ്രഹിച്ചതിനേക്കാള്‍ ഉയര്‍ച്ചയില്‍ എത്തിപ്പെടാന്‍ സാധിക്കുന്നതാണ്. സ്വര്‍ണ്ണം വാങ്ങാനും ഉപയോഗിക്കാനും യോഗം രൂപപ്പെടുന്നതാണ്.
ഇടവം
പണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. സ്വര്‍ണ്ണം പണയം വെയ്ക്കുമ്പോള്‍ സൂക്ഷിക്കുക. മറ്റുള്ളവരുടെ വാക്കുകള്‍ കേട്ട് പുതിയ നിക്ഷേപങ്ങളില്‍ പണം നിക്ഷേപിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ച് ചെയ്യാന്‍ ശ്രമിക്കുക.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തികസ്ഥിരത കൈവരിക്കാന്‍ സാധിക്കുന്നതാണ.് പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ച്ചയില്‍ എത്തിച്ചേരാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പുതിയ തൊഴില്‍ അവസരങ്ങള്‍ ഇവരില്‍ വന്നെത്തുന്നതാണ്. ഉയര്‍ന്ന ശമ്പളത്തോടെ പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ബിസിനസ്സില്‍ നിന്നും നേട്ടങ്ങളും സൗഭാഗ്യങ്ങളും വന്നു ചേരുന്നതാണ്. കഷ്ടപ്പാട് കുറയുന്നതാണ്. കടം വാങ്ങാതെ ജീവിക്കാന്‍ അവസരം ലഭിക്കുന്നതാണ്. പുതിയ സമ്പാദ്യ പദ്ധതികളുടെ ഭാഗമാകാന്‍ അവസരം ലഭിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications