Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
വിഷുവിന് മുന്നോടിയായി ഇവരില്‍ സാമ്പത്തികം ഭദ്രം; വരും ആഴ്ചയില്‍ 12 രാശിക്കാര്‍ക്കും വരുമാനം ഇപ്രകാരം
Weekly finance horoscope: വിഷുവിന് മുന്നോടിയായി സാമ്പത്തികം ഭ്രമാക്കാന് സാധിക്കുന്ന ചില രാശിക്കാരുണ്ട്. ശുക്രന്റെയും, വ്യാഴത്തിന്റെയും, ബുധന്റെയും സ്ഥാനങ്ങള്‍ അനുസരിച്ച് ഈ വാരം 12 രാശികളുടെയും സാമ്പത്തികസ്ഥി താഴെ പറയുന്നത് പ്രകാരമായിരിക്കും. ഏതെല്ലാം രാശികള്‍ക്ക് എന്തെല്ലാം സാമ്പത്തിക നേട്ടങ്ങളാണ് ലഭിക്കുക എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് കരിയറില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിലേയ്ക്ക് തിരിച്ച് കയറാന്‍ യോഗം കൈവരിക്കുന്നതാണ്. ഉയര്‍ന്ന ശമ്പളത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തില്‍ പ്രയാസങ്ങള്‍ അകലുന്നതാണ്. സാമ്പത്തിക നേട്ടം കൈവരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇവര്‍ക്ക് മുന്പില് തെളിയുന്നതാണ്. ബിസിനസ്സില്‍ ലാഭം ഉണ്ടായിരിക്കുന്നതാണ്. പുതിയ ബിസിനസ്സ് തന്ത്രങ്ങള്‍ ഫലം ചെയ്യുന്നതായിരിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് തൊഴില്‍ നിന്നും വരുമാനം വര്‍ദ്ധിക്കുന്നതാണ്. നിലവില്‍ ചെയ്യുന്ന തൊഴില്‍ കൂടാതെ, പാര്‍ടൈം ജോലികള്‍ ചെയ്യാനുള്ള അവസരം ലഭിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ അകലാന്‍ ആരംഭിക്കുന്നതാണ്. കടബാധ്യതകള്‍ കുറയ്ക്കുന്നതാണ്. സമാധാനപരമായ ജീവിതം നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ ജോലി നോക്കുന്നവര്‍ക്ക് ഉയര്‍ന്ന ശമ്പളത്തോടെ ജോലി ലഭിക്കാനും യോഗം ഉണ്ടായിരിക്കുന്നതാണ്. കുടുംബക്കാര്‍ക്ക് വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങി നല്‍കാനും യോഗം ഉണ്ടായിരിക്കുന്നതാണ്.
മിഥുനം
മിഥുനം രാശിക്കര്‍ക്ക് കടബാധ്യതകള്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. കയ്യില്‍ ആവശ്യങ്ങള്‍ക്കായി പണം നിലനിര്‍ത്താന്‍ സാധിക്കും. അനാവശ്യ ചിലവുകള്‍ ഒഴിവാക്കുന്നതായിരിക്കും. സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ സാധിക്കും. പുതിയ സമ്പാധ്യ പദ്ധതികളുടെ ഭാഗമാകുന്നത് നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ്. വീട്ടിലെ ആവശ്യങ്ങള്‍ക്കായി പണം വിനിയോഗിക്കുന്നതാണ്. വിവാഹ ആലോചനകള്‍ വരുന്നതായിരിക്കും. ചിലവ്, വരവിനനുസരിച്ച് നിയന്ത്രിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ നിന്നും ചെറിയ രീതിയില്‍ നഷ്ടങ്ങള്‍ നേരിട്ടേക്കാം. എന്നിരുന്നാലും അവ കൈകാര്യം ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. തൊഴില്‍ രംഗത്ത് സാമ്പത്തിക പ്രതിസന്ധി അകലുന്നതാണ്. നേട്ടങ്ങള്‍ അനുഭവിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പണം കയ്യില്‍ ഇല്ലാത്ത ദിവസങ്ങള്‍ ഈ രാശിക്കാരില്‍ കുറവായിരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാരുടെ സാമ്പത്തികസ്ഥിതിയില്‍ വലിയ രീതിയില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നതായിരിക്കും. പലപ്പോഴും ആഗ്രഹിച്ച രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. പണം കയ്യില്‍ ലഭിച്ചാലും വീട്ടാവശ്യങ്ങള്‍ക്കായി അമിതമായി ചിലവാക്കപ്പെട്ടേക്കാം. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നല്ലൊരു തുക ചിലവാകുന്നതാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് സമ്മിശ്രഫലമായിരിക്കും ലഭിക്കാന്‍ പോകുന്നത്. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുമെങ്കിലും, ശരിയായ വിധത്തില്‍ വിനിയോഗിക്കാത്തത് പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നതാണ്. പ്രകോപിതരായി ജോലി രാജി വെയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പുതിയ ജോലി ലഭിക്കാന്‍ കാലതാമസം എടുക്കാം. സാമ്പത്തികസ്ഥിതി വഷളാകാനും ഇവ കാരണമാകാം. ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുന്നത് മാനസിക വിഷമം വര്‍ദ്ധിപ്പിക്കുന്നതിലേയ്ക്കും, മറ്റു ആരോഗ്യ പ്രശ്നങ്ങളിലേയ്ക്കും നയിക്കാം.
തുലാം
പണം ശരിയായ വിധത്തില്‍ വിനിയോഗിക്കാന്‍ ശ്രദ്ധിക്കുക. ആഢംബര വസ്തുക്കള്‍ക്കായി പണം ചിലവഴിക്കുന്നത് പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. പലപ്പോഴും അത്യാവശ്യ സാധനങ്ങള്‍ക്ക് പണം കയ്യില്‍ ഇല്ലാത്ത അവസ്ഥ നേരിടാം. മറ്റുള്ളവരെ അമിതമായി ആശഅരയിക്കേണ്ട അവസ്ഥ ഉണ്ടായേക്കാം. പണം കടം വാങ്ങാനും യോഗം ഉണ്ടായിരിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സഹോദരങ്ങളുമായി ചേര്‍ന്ന് നടത്തുന്ന ബിസിനസ്സില്‍ നിന്നും ലാഭം പ്രതീക്ഷിക്കാം. പുതിയതായി ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല അവസരങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. പല വഴിക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. കുടുംബ പ്രശ്നങ്ങള്‍ ഒഴിയുന്നതാണ്. ആഘോഷങ്ങള്‍ വീട്ടില്‍ നടക്കുന്നതാണ്. മനസ്സില്‍ സന്തോഷം നല്കുന്ന സമ്മാനങ്ങള്‍ മറ്റുള്ളവരില്‍ നിന്നും ലഭിക്കുന്നതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് സമ്മിശ്രഫലമായിരിക്കും ലഭിക്കാന്‍ പോകുന്നത്. പല കാര്യങ്ങളും പ്രതീക്ഷിച്ച രീതിയില്‍ ചെയ്യാന്‍ സാധിക്കുന്നതല്ല. കയ്യില്‍ പണം പലവഴിയ്ക്ക് വരുന്നതാണ്. അതിനനുസരിച്ച് ചിലവ് വര്‍ദ്ധിക്കുന്നതാണ്. അനാവശ്യ ചിലവുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. നേട്ടങ്ങള്‍ അനവധി ഈ രാശിക്കാരെ തേടി എത്തുന്നതാണ്. ജീവിതത്തില്‍ പ്രയാസങ്ങള്‍ അകലുന്നതാണ്. മാനസിക പ്രയാസങ്ങള്‍ അഖലുന്നതാണ്. കടങ്ങള്‍ തിരിച്ചടയ്ക്കാന്‍ സാധിക്കുന്നതാണ്. ജോലിയില്‍ സംതൃപ്തി കണ്ടെത്താന്‍ സാധിക്കുന്നതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതായിരിക്കും. കടബാധ്യതകള്‍ കുറയുന്നതാണ്. ഈ രാശിക്കാരില്‍ നിന്നും പണം കടം വാങ്ങിയവര്‍ അത് തിരികെ നല്‍കുന്നതായിരിക്കും. സാമ്പത്തിക പ്രയാസങ്ങള്‍ അകറ്റാനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്പില് തെളിയുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച രീതിയില്‍ ഒരു വളര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. നേട്ടങ്ങളിലേയ്ക്ക് നയിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കും. മാതാപിതാക്കളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കാം. അനാവശ്യ കാര്യങ്ങള്‍ക്കായി പണം അമിതമായി കയ്യില്‍ നിന്നും ചിലവാകുന്ന അവസ്ഥ ഉണ്ടായേക്കാം. എത്ര ശ്രമിച്ചാലും കടങ്ങള്‍ വീട്ടാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. തൊഴിലിടത്തെ പ്രശ്നങ്ങള്‍ ജോലി നഷ്ടമാകുന്നതിലേയ്ക്ക് വരെ നയിക്കാം. സ്ഥലകച്ചവടങ്ങള് നടത്താതിരിക്കാന്‍ ശ്രദ്ധിക്കുക. നഷ്ടം സംഭവിക്കാം. പുതിയ ബിസിനസ്സ് ആരംഭിക്കാനും സമയം ശുഭകരമല്ല. പണം സൂക്ഷിച്ച് കൈകാര്യം ചെയ്യുന്നത് നല്ലതായിരിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നത്. അതുപോലെ, സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ജീവിതത്തില്‍ ആഗ്രഹിച്ചതിനേക്കാളധികം സൗഭാഗ്യങ്ങള്‍ ലഭിക്കും. തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സഹപ്രവര്‍ത്തകരില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായേക്കാം. ഇവ നിങ്ങളുടെ ജോലിയെ ബാധിക്കാനും സാധ്യത കൂടുതലാണ്. പണം സൂക്ഷിച്ച് കൈകാര്യം ചെയ്യുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications