Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Weekly Finance Horoscope: ലക്ഷ്മിദേവി പരിവാര സമേതം പടി കയറും ഒരാഴ്ച, 12 രാശിക്കും സമ്പൂര്‍ണഫലം
സാമ്പത്തികമായി വരുന്ന ആഴ്ച എപ്രകാരമാണ് എന്നതാണ് ആദ്യം അറിഞ്ഞിരിക്കേണ്ട കാര്യം. പലപ്പോഴും നിങ്ങളുടെ വരുന്ന 7 ദിവസവും എത്രത്തോളം മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ എന്തൊക്കെയാണ് സാമ്പത്തികമായി സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
സാമ്പത്തികപരമായി നോക്കുകയാണെങ്കില്‍ അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങളാണ് ചില രാശിക്കാരില്‍ ഉണ്ടാവുന്നത്. പ്രതീക്ഷിക്കാത്ത പല വിധത്തിലുള്ള മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ് വരുന്ന ആഴ്ച. അറിയേണ്ട 12 രാശിക്കാരുടേയും സാമ്പത്തികഫലത്തെക്കുറിച്ച് നോക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് സാമ്പത്തിക നിക്ഷേപങ്ങളില്‍ മികച്ച മാറ്റങ്ങളാണ് തേടി എത്തുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി പണം ചെലവാക്കുന്നതിന് യോഗം കാണുന്നു. എന്നാല്‍ സാമ്പത്തിക കാര്യങ്ങളില്‍ എടുക്കുന്ന ആവേശകരമായ തീരുമാനങ്ങള്‍ ഒഴിവാക്കേണ്ടതാണ്. അത് സാമ്പത്തിക നഷ്ടത്തിലേക്ക് എത്തിക്കുന്നു.
ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഭാവിയില്‍ ഉണ്ടാവുന്ന സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. കൃത്യമായി ആസൂത്രണം ചെയ്യുന്നത് വഴി ജീവിതത്തില്‍ സാമ്പത്തിക സ്ഥിതി മികച്ചതായി മാറുന്നു.
മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ച അപ്രതീക്ഷിത ചെലവുകള്‍ വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തില്‍ മികച്ച് നില്ക്കുന്നു. അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കേണ്ടതാണ്.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കടക രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ മാറ്റങ്ങള്‍ ആണ് ഈ ആഴ്ചയില്‍ കാത്തിരിക്കുന്നത്. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ഏറ്റവും മികച്ച സമയമാണ്. അത് മാത്രമല്ല ഓഹരി വിപണയില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ വരുന്ന ആഴ്ചയില്‍ ചിലവുകള്‍ അല്പം ശ്രദ്ധിക്കണം. പലപ്പോഴും പണം അമിതമായി ചിലവഴിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തേണ്ട സമയമാണ് എന്നതില്‍ സംശയം വേണ്ട. സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിക്ഷേപങ്ങള്‍ അല്പം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് നഷ്ടത്തിലേക്ക് എത്തിക്കും.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് സാമ്പത്തിക രംഗത്ത് മികച്ച നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. പലപ്പോഴും വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിരവധി അവസരങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക ഉന്നമനത്തിന് എത്തിക്കുന്നു. ജോലിയിലെ അവസരങ്ങള്‍ മികച്ച് നില്ക്കുന്നതിനാല് അതും സാമ്പത്തിക അടിത്തറ മികച്ചതാക്കുന്നു.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക വെല്ലുവിളികള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. സ്ഥിതിഗതികള്‍ പോസിറ്റീവ് ആയി മാറുമെങ്കിലും അത് പലപ്പോഴും അല്പം ശ്രദ്ധിക്കേണ്ടതായി വരുന്നു. അശ്രദ്ധ നിങ്ങളുടെ സാമ്പത്തിക അടിത്തറ പ്രശ്നത്തിലാക്കുന്നു. എങ്കിലും കരുതലോടെ മുന്നോട്ട് പോയാല്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക രംഗത്ത് മികച്ച മാറ്റങ്ങളും ഉയര്‍ച്ചയും തേടി എത്തുന്നു. കടങ്ങളെല്ലാം തന്നെ തീര്‍ക്കുന്നതിനും സാമ്പത്തിക സ്ഥിതി ഉറപ്പിക്കുന്നതിനും യോഗം കാണുന്നു. പുതിയ വാഹനയോഗവും ഈ സമയം കാണുന്നു.

ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ മാറ്റങ്ങളുണ്ടാവുന്ന ആഴ്ചയാണ് വരാന്‍ ഇരിക്കുന്നത്. എല്ലാ കാര്യങ്ങളും നിങ്ങള്‍ വളരെയധികം ക്രിയേറ്റീവ് ആയി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ഘട്ടം ഘട്ടമായി പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് വരുന്ന ആഴ്ച സാമ്പത്തികമായി നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. അത് മാത്രമല്ല പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക പുരോഗതി നിങ്ങള്‍ക്ക് ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പണം കടം കൊടുക്കുന്നതിന് നിങ്ങള്‍ അല്പം ശ്രദ്ധിക്കണം.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങള്‍ ഈ ആഴ്ചയില്‍ സംഭവിക്കുന്നു. സ്റ്റോക്ക്മാര്‍ക്കറ്റിലെ നിക്ഷേപം മികച്ചതാവുന്നു. കടം വാങ്ങിയത് തിരിച്ച് കൊടുക്കുന്നതിനും നിങ്ങള്‍ക്ക് കഴിവുണ്ടാവുന്നു. അത് വഴി പലപ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ സാമ്പത്തികമായി ഏറ്റവും മികച്ച സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. ബാധ്യതകളെല്ലാം തന്നെ ഇല്ലാതാവുന്നു. കൂടാതെ സാമ്പത്തികമായി ആഗ്രഹിക്കുന്നതെല്ലാം തന്നെ തേടി എത്തുന്ന സമയമാണ്.



Click it and Unblock the Notifications
