Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
Finance Horoscope: ധനവരവില്‍ മതിമറക്കാം, പുത്തന്മാസത്തില് സമ്പാദ്യം ഇരട്ടി; സമ്പൂര്‍ണ വാരഫലം
വരുന്ന ഒരാഴ്ചയില്‍ ജീവിതത്തില്‍ സാമ്പത്തികപരമായി എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെ അറിഞ്ഞിരിക്കണം എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. പലപ്പോഴും നിങ്ങളുടെ പുത്തന്മാസത്തില് സാമ്പത്തികമായി കൂടുതല്‍ ജാഗ്രത പാലിക്കേണ്ടവര്‍ ആരൊക്കെയെന്നും ആരിലൊക്കെയാണ് വരുന്ന ദിനം അതിഗംഭീര നേട്ടങ്ങള്‍ കാത്തിരിക്കുന്നത് എന്നും നമുക്ക് നോക്കാം.
ജീവിതം മാറി മറിയുന്ന ഇത്തരം കാര്യങ്ങളില്‍ നമ്മള് അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയെന്നും എന്താണ് ശ്രദ്ധിക്കേണ്ടത് എന്നും നിസ്സാരമാക്കരുത്. നിങ്ങളുടെ വരുന്ന 7 ദിവസങ്ങള്‍ എപ്രകാരമാണ് ജീവിതത്തെ മാറ്റി മറിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് കൃത്യമായി മനസ്സിലാക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച, ദീര്‍ഘകാല നിക്ഷേപങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. പെട്ടെന്നുള്ള വരുമാനം അനുകൂലമായ മാറ്റങ്ങളല്ല നല്‍കുന്നത്. പലപ്പോഴും ഏത് കാര്യത്തിനും ക്ഷമ വളരെ പ്രധാനപ്പെട്ടതാണ്. നിക്ഷേപങ്ങളുടെ കാര്യത്തിലും ഇതേ ക്ഷമ പാലിക്കാന്‍ ശ്രദ്ധിക്കണം.
ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവാം. പലപ്പോഴും റിയല്‍ എസ്റ്റേറ്റിലോ ആസ്തികളിലോ നിരവധി അവസരങ്ങള്‍ ഉണ്ടാവുന്നതിന് സാധ്യതയുണ്ട്. കൂടാതെ ആര്‍ക്കെങ്കിലും പണം കടം നല്‍കുന്നതിന് മുന്‍പായി കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയിരിക്കണം.
മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുന രാശിക്കാര്‍ ഊഹക്കച്ചവടങ്ങളില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശമുണ്ട്. അത് കൂടാതെ നിലവിലുള്ള നിക്ഷേപങ്ങള്‍ അവലോകനം ചെയ്യുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതിനും അനുയോജ്യമായ സമയമാണ്. ഒരു തരത്തിലും ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല എന്നതും സാമ്പത്തികപരമായി മികച്ചതാണ്.
കര്‍ക്കടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കടക രാശിക്കാര്‍ക്ക് ഈ ആഴ്ച സാമ്പത്തിക വിദഗ്ധരുമായി ആലോചിച്ചതിന് ശേഷം മാത്രം നിക്ഷേപിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. കൂട്ടായ ശ്രമങ്ങള്‍ ലാഭകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പ്രത്യേകിച്ച് ഒരുമിച്ച് സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരില്‍.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പലപ്പോഴും സാങ്കേതികവിദ്യ പോലുള്ള നൂതന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ മാര്‍ക്കറ്റ് ട്രെന്‍ഡുകളെക്കുറിച്ച് അറിഞ്ഞിരിക്കണം. അത് കൂടാതെ നിങ്ങളുടെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന പുതിയ അവസരങ്ങള്‍ ഏതാണെന്ന് കൃത്യമായി മനസ്സിലാക്കി വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നിരാശിക്കാര്‍ യാഥാസ്ഥിതിക നിക്ഷേപങ്ങളില്‍ വിജയം കണ്ടെത്തുന്നതിന് ശ്രമിക്കേണ്ടതാണ്. കൂടാതെ ഉയര്‍ന്ന അപകടസാധ്യതയുള്ള മേഖലകളില്‍ നിക്ഷേപിക്കാതിരിക്കുന്നതിനുള്ള ബുദ്ധി കാണിക്കണം. അതോടൊപ്പം തന്നെ പല കാര്യങ്ങളിലും മുന്‍ഗണന നല്‍കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക വളര്‍ച്ചയ്ക്കായി ബോണ്ടുകളോ സ്ഥിര നിക്ഷേപങ്ങളോ പരിഗണിക്കാവുന്നതാണ്.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് പലപ്പോഴും അവരുടെ സാമ്പത്തിക അടിത്തറ മികച്ചതാവുന്നതിനുള്ള ഒരു ആഴ്ചയാണ്. ഭൂമി സംബന്ധമായ കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കുന്നതിനും അതിന് വേണ്ടി സമയം കണ്ടെത്തുന്നതിനും സാധിക്കുന്നു. പലപ്പോഴും വിപണയിലെ ഏറ്റക്കുറച്ചിലുകള്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നു.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
ഈ ആഴ്ച, വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക തീരുമാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. കൂടാതെ നിക്ഷേപങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. എല്ലാ കാര്യത്തിലും കൂടുതല്‍ പണം ചിലവാക്കേണ്ടതായി വരും.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാ്മ്പത്തിക നേട്ടങ്ങള്‍ അനുകൂലമായിരിക്കും.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തീകരിക്കാന്‍ സാധികക്കുന്നു. ജീവിതം തന്നെമാറി മറിയുന്ന അവസ്ഥകള്‍ നിങ്ങള്‍ക്കുണ്ടാവും. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ കര്‍മ്മരംഗത്തും മാറ്റങ്ങള്‍ വരുത്തും.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭ രാശിക്കാര്‍ ഈ ആഴ്ച സ്ഥിര നിക്ഷേപങ്ങള്‍ പരിഗണിക്കണം. നല്ല മികച്ച ലാഭം നിങ്ങളെ തേടി എത്തുന്നു. ജീവിതത്തില്‍ എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ്. അനുകൂലമായ എല്ലാ നേട്ടങ്ങള്‍ക്കും കാരണം സാമ്പത്തികാടിത്തറ മികച്ചതാവുന്നതാണ്.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് ഇന്ന് കൂടുതല്‍ നിക്ഷേപ തന്ത്രങ്ങള്‍ പയറ്റി നോക്കേണ്ടതായി വരുന്നു. പാരമ്പര്യമായി കൂടുതല്‍ പണം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. മികച്ച നിക്ഷേപ തീരുമാനങ്ങള്‍ക്കായി പ്രായോഗിക സാമ്പത്തിക ഉപദേശങ്ങള്‍ സ്വീകരിക്കാവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
