Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
Finance Horoscope: പുതിയ മാസം പുതിയ തുടക്കം: കരിയര്‍, ധനം, ബിസിനസ്: 7 ദിനങ്ങള്‍ ശുക്രനുദിക്കുന്നവര്
സാമ്പത്തികമായി വരുന്ന ആഴ്ച എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് ആരൊക്കെ നഷ്ടത്തിലേക്ക് കടക്കുന്നു എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വ്യക്തമായി വായിക്കാം. 12 രാശിക്കാരില്‍ മേടം മുതല്‍ മീനം വരെയുള്ളവരെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
സാമ്പത്തികപരമായി നോക്കുകയാണെങ്കില്‍ അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങളാണ് ചില രാശിക്കാരെ ഈ വരുന്ന ആഴ്ചയില്‍ കാത്തിരിക്കുന്നത്. പ്രതീക്ഷിക്കാത്ത മാറ്റങ്ങളും ജീവിത സാഹചര്യങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് നോക്കി കണക്കു കൂട്ടലുകള്‍ ആരംഭിക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് സാമ്പത്തിക നിക്ഷേപങ്ങളില്‍ പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. കൂടാതെ എല്ലാ കാര്യങ്ങളിലും ജാഗ്രത പാലിക്കണം. പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ എടുക്കുന്ന ആവേശകരമായ തീരുമാനങ്ങള്‍ ഒഴിവാക്കുകയും വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് ഉപദേശം തേടുകയും ചെയ്യുക. ഇത് അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്ന ആഴ്ചയാണ്. പലപ്പോഴും സാമ്പത്തിക സ്ഥിരത നിങ്ങളെ തേടി എത്തുന്നു. ഭാവിയില്‍ എന്തൊക്കെ മാറ്റങ്ങള്‍ സാമ്പത്തിക കാര്യങ്ങളില്‍ ഉണ്ടാവുന്നു എന്നതിനെക്കുറിച്ച് കൃത്യമായി ആസൂത്രണം ചെയ്യുന്നതിന് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ച അപ്രതീക്ഷിത ചെലവുകള്‍ ഉണ്ടായേക്കാം. അത് മാത്രമല്ല നിങ്ങളുടെ ചിലവുകള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയിലേക്കും കാര്യങ്ങള്‍ എത്തുന്നു. അവശ്യ ചെലവുകള്‍ക്ക് എപ്പോഴും മുന്‍ഗണന നല്‍കേണ്ടതാണ്. കൂടാതെ ബാലന്‍സ് നിലനിര്‍ത്താന്‍ അനാവശ്യമായി പണം ചിലവാക്കുന്നത് ഒഴിവാക്കുക.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കടക രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. പലപ്പോഴും സുസ്ഥിരമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ദീര്‍ഘകാല നിക്ഷേപങ്ങളും സാമ്പത്തിക പദ്ധതികളും മികച്ചതായിരിക്കും. ഓഹരിവിപണിയില്‍ നിക്ഷേപിച്ചവര്‍ക്ക് അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ പണം അമിതമായി ചിലവഴിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തേണ്ട സമയമാണ്. ഈ കാലയളവില്‍ സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. ഉയര്‍ന്ന അപകടസാധ്യതയുള്ള നിക്ഷേപങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് സാമ്പത്തിക രംഗത്ത് മികച്ച നേട്ടങ്ങള്‍ കൊണ്ട് വരുന്ന സമയമാണ്. വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ ഉണ്ടാവുന്നുണ്ട്.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക വെല്ലുവിളികള്‍ക്കുള്ള സാധ്യതയുണ്ട്. സ്ഥിതിഗതികള്‍ പോസിറ്റീവ് ആയി മാറുന്നതിനും അത് മികച്ച നേട്ടങ്ങള്‍ക്കും എത്തിക്കുന്നു. സാമ്പത്തികമായുണ്ടാവുന്ന നഷ്ടങ്ങളെ നേട്ടങ്ങളാക്കി മാറ്റുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക രംഗത്ത് ഉയര്‍ച്ച പ്രതീക്ഷിക്കാം. കടങ്ങള്‍ തീര്‍ക്കാനും നിങ്ങളുടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താനും ഈ സമയം നിങ്ങള്‍ക്ക ്സാധിക്കുന്നു. അതിന് ഏറ്റവും അനുയോജ്യമായ ഒരു സമയമാണ് ഈ വരുന്ന ആഴ്ച.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. പലപ്പോഴും ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നതിനും അത് വഴി മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനും സാധിക്കുന്നു. ഘട്ടം ഘട്ടമായി ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതയുണ്ട്.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ അവരുടെ സാമ്പത്തിക കാര്യങ്ങളില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. സ്ഥിരമായ സാമ്പത്തിക പുരോഗതി നിങ്ങള്‍ക്ക് ജീവിതത്തില്‍ കാണുന്നതിന് സാധിക്കുന്നു. മികച്ച സാമ്പത്തിക തന്ത്രങ്ങള്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന് സാധിക്കും.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക കാര്യങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും സ്റ്റോക്ക്മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നു. കടം വാങ്ങിയത് തിരിച്ച് കൊടുക്കുന്നതിനും പിന്നീട് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക ബാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഈ ആഴ്ചയിലെ വരുന്ന ഏഴ് ദിവസവും നിങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ സാമ്പത്തിക നേട്ടങ്ങളുണ്ടാവും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
