Latest Updates
-
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് എന്ത്? -
രാശിഫലം: വെള്ളിയാഴ്ച ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
സിക്സ് പാക്ക് മോഹം അപകടമോ? താരങ്ങളുടെ ബോഡി ഇമേജ് സമ്മർദ്ദത്തെ തുറന്നുകാട്ടി അവിനാഷ് തിവാരി -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ രക്ഷപ്പെടാം! -
കത്തുന്ന വെയിലിൽ തളരുകയാണോ? ശരീരത്തെ തണുപ്പിക്കാൻ വീട്ടിലുണ്ടാക്കാം ഈ മാന്ത്രിക പാനീയങ്ങൾ -
ഡൽഹിയിലെ ഈ കൊടുംചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ അപകടത്തിലാക്കാതെ വർക്കൗട്ട് ചെയ്യാം ഇങ്ങനെ!
Finance Horoscope: ഒക്ടോബര്‍ 6 മുതല്‍ 12 വരെ ധനമൊഴുകിയെത്തും, നല്ലനാളുകള്‍ക്ക് തുടക്കം ഇവര്‍ക്ക്
സാമ്പത്തിക രാശിഫലത്തെക്കുറിച്ച് പറയുമ്പോള്‍ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങള്‍ സംഭവിക്കുന്നു. വരുന്ന ആഴ്ചയില്‍ 7 ദിവസം ഏതൊക്കെ രാശിയില്‍ ഗുണപ്രദമായ മാറ്റങ്ങളുണ്ടാവുന്നു എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ വരുന്ന 7 ദിവസം എത്രത്തോളം മാറ്റങ്ങള്‍ സാമ്പത്തിക രംഗത്ത് ഉണ്ടാവുന്നു എന്നത് തന്നെയാണ് ശ്രദ്ധേയം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ ആര്‍ക്കൊക്കെയാണ് വരുന്ന 7 ദിവസം സാമ്പത്തികമായി മികച്ച നേട്ടങ്ങളുണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. അനുകൂലമല്ലാത്ത പല കാര്യങ്ങളും ഉണ്ടാവുമെങ്കിലും അത് പലപ്പോഴും എപ്രകാരമാണ് നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നത് എന്നും നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം,

മേടം
മേടം രാശിക്കാര്‍ക്ക് വരുന്ന ആഴ്ച അപ്രതീക്ഷിത ചെലവുകള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ നിങ്ങളുടെ ബജറ്റ് അവലോകനം ചെയ്യുകയും അനിയന്ത്രിതമായ ചിലവുകള്‍ ഒഴിവാക്കുകയും ചെയ്യുന്നതാണ് ബുദ്ധി. സ്ഥിരത നിലനിര്‍ത്താന്‍ നിക്ഷേപങ്ങള്‍ പരിഗണിക്കാവുന്നതാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അവരുടെ വരുമാനത്തില്‍ വര്‍ദ്ധനവ് കാണാനാകും. ദീര്‍ഘകാല നിക്ഷേപങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സാഹചര്യവും അവസരവും കൃത്യമായി ഉപയോഗിക്കുക. റിയല്‍ എസ്റ്റേറ്റ് വളര്‍ച്ചയുണ്ടാവുന്നു. അനുകൂലമായ നിരവധി അവസരങ്ങള്‍ വന്ന് ചേരും.
മിഥുനം
മിഥുനം രാശിക്കാര്‍ കടങ്ങള്‍ തീര്‍ക്കുന്നതിന് സാധിക്കുന്ന ഒരാഴ്ചയാണ്. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതാക്കുന്നതിന് വായ്പകള്‍ അടയ്ക്കുന്നതിന് മുന്‍ഗണന നല്‍കുക. നിക്ഷേപം വര്‍ദ്ധിപ്പിക്കുകയും സുരക്ഷിതത്വത്തോടെ മുന്നോട്ട് പോവുകയും ചെയ്യുക.
കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് സാമ്പത്തിക പ്രതിസന്ധികള്‍ ഈ ആഴ്ച ഉണ്ടാവാം. അതുകൊണ്ട് തന്നെ ഒരു ബജറ്റില്‍ ഉറച്ചുനില്‍ക്കുകയും അനാവശ്യ ചെലവുകള്‍ ഒഴിവാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് വരുമാനം വര്‍ദ്ധിപ്പിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച പുതിയ വരുമാന സ്രോതസ്സുകള്‍ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ അധിക വരുമാനം നിക്ഷേപിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഓഹരിവിപണിയില്‍ അല്പം ശ്രദ്ധിക്കണം.
കന്നി
കന്നിരാശിക്കാര്‍ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ വീണ്ടും ഒന്ന് ശ്രദ്ധിക്കണം. വ്യക്തമായ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നത് വഴി ജീവിതത്തില്‍ അനുകൂല സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജാഗ്രതയോടെ നിക്ഷേപിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ആവശ്യമില്ലാതെ പണം ചിലവാക്കുന്നത് നല്ലതല്ല.
തുലാം
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക അവസരങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. സാമ്പത്തികമായ ലാഭകരമായ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാം. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. എങ്കിലും ശ്രദ്ധ വേണം. അനാവശ്യമായ പണച്ചിലവുകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ ഈ ആഴ്ച നിക്ഷേപങ്ങളില്‍ അതീവ ജാഗ്രത പാലിക്കണം. ഉയര്‍ന്ന നഷ്ടങ്ങളുള്ള സംരംഭങ്ങള്‍ ഒഴിവാക്കുക. അത് നിങ്ങളുടെ സാമ്പത്തിക സ്ഥിരതയെ മാറ്റി മറിക്കുന്നു. സ്ഥിരമായ വളര്‍ച്ചയ്ക്കായി ശ്രദ്ധയോടെ വേണം ഒരു രൂപ പോലും ചിലവഴിക്കുന്നതിന്.
ധനു
ധനു രാശിക്കാര്‍ക്ക് അവരുടെ നിക്ഷേപത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. ദീര്‍ഘകാല നിക്ഷേപങ്ങളാണ് ഇതില്‍ ഏറ്റവും മികച്ചതും. ഇത് വഴിയാണ് സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്ക് എത്തുന്നത്. പലപ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ക്കായി സ്ഥിര നിക്ഷേപങ്ങള്‍ പരിഗണിക്കുക.
മകരം
മകരം രാശിക്കാര്‍ക്ക് സ്ഥിരമായ സാമ്പത്തിക വളര്‍ച്ച അനുഭവപ്പെടുന്ന ഒരാഴ്ചയാണ് എന്നതാണ് സത്യം. വരുമാനത്തിന്റെ ഒരു ഭാഗം പതിവായി നീക്കിവച്ച് വേണം സാമ്പത്തിക സ്ഥിതി മനസ്സിലാക്കുന്നതിന്. വിശ്വസനീയമായ മേഖലകളില്‍ മാത്രം നിക്ഷേപിക്കുന്നതിന് ശ്രദ്ധിക്കണം.
കുംഭം
കുംഭം രാശിക്കാര്‍ ഈ ആഴ്ച പലപ്പോഴും വളരെ പെട്ടെന്ന് പണം ചിലവഴിക്കേണ്ട ആവശ്യങ്ങളുണ്ടാവുന്നു. അപ്രതീക്ഷിത ചെലവുകള്‍ക്കുള്ള സാധ്യതയുണ്ടായതിനാല്‍ അത്തരത്തിലുള്ള നിക്ഷേപങ്ങളും സുരക്ഷിതമായി വെക്കണം. സര്‍ക്കാര്‍ ഭാഗത്ത് നിന്നും സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്.
മീനം
മീനരാശിക്കാര്‍ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ട വഴികള്‍ തേടി എത്തുന്നു. ധനസമ്പാദനം പലപ്പോഴും നിങ്ങളുടെ ജീവിത സാഹചര്യങ്ങളെ മുന്നോട്ട് കൊണ്ട് പോവുന്നതിന് സഹായിക്കുന്നു. ജീവിതത്തിലെ എല്ലാ തരത്തിലുള്ള മാറ്റങ്ങള്‍ക്കും അനുകൂലമായ നേട്ടങ്ങള്‍ സാമ്പത്തിക അടിത്തറ വര്‍ദ്ധിക്കുന്നത് വഴി ഉണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications