ഈ ആഴ്ച സാമ്പത്തികമായി മെച്ചപ്പെടുന്നത് ആരെല്ലാം? സമ്പൂര്‍ണ്ണ സാമ്പത്തിക വാരഫലം വായിക്കാം

Weekly Finance Horoscope:മാര്‍ച്ച് മാസത്തിലെ മൂന്നാം ആഴ്ചയില്‍, (മാര്‍ച്ച് 16 - മാര്‍ച്ച് 23) ശുക്രനും സൂര്യനും തമ്മിലുള്ള സംയോഗത്താല്‍ വളരെ ശുഭകരമായ ശുക്രാദിത്യ രാജയോഗം രൂപപ്പെടുന്നു. സമ്പത്തിന്റെയും സുഖസൗകര്യങ്ങളുടെയും സന്തോഷത്തിന്റെയും കാരകനായ ശുക്രനും ഊര്‍ജത്തിന്റെയും ആത്മാവിന്റെയും ശക്തിയുടെയും പ്രതീകമായ സൂര്യനും തമ്മിലുള്ള ശുഭസംയോഗം മേടം, മകരം ഉള്‍പ്പെടെ അഞ്ച് രാശികളില്‍ പെട്ട വ്യക്തികള്‍ക്ക് ബിസിനസിലും തൊഴിലവസരങ്ങളിലും ഈ ആഴ്ചയില്‍ വലിയ വിജയങ്ങള്‍ നല്‍കുമെന്നാണ്പ്രതീക്ഷിക്കുന്നത്. ഇവര്‍ക്ക് ധനലാഭത്തിനുള്ള മികച്ച സാധ്യതകള്‍ മുന്നില്‍ തെളിയും. ഇത് ഇവരുടെ സമ്പത്ത് വര്‍ദ്ധിക്കുകയും സമൂഹത്തില്‍ മാന്യതയും സ്വീകാര്യതയും വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പ്രൊഫഷണലായുള്ള പുരോഗതിക്കായി നിരവധി അവസരങ്ങള്‍ ഇവര്‍ക്ക് ലഭിരക്കും. കൂടാതെ അപ്രതീക്ഷിതമായ ധനലാഭം അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സഹായിക്കും.

finance horoscope
Photo Credit: AI Generated

ഈ ആഴ്ചയിലെ വിശദമായ സാമ്പത്തിക വാരഫലം നോക്കാം.

മേടം

അശ്വതി, ഭരണി, കാര്‍ത്തിക 1/4

മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച സാമ്പത്തികമായി നല്ല മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, നിക്ഷേപങ്ങളില്‍ നിന്ന് ലാഭം ലഭിക്കും. പരിചയസമ്പന്നനായ ഒരാളുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തോടെ സമ്പത്ത് വര്‍ദ്ധിപ്പിക്കാനാകും. കുടുംബജീവിതത്തില്‍ സന്തോഷവും സ്‌നേഹവും ഉയര്‍ന്നുവരും, കുടുംബാംഗങ്ങളില്‍ നിന്ന് പൂര്‍ണ്ണമായ ശ്രദ്ധ ലഭിക്കും. ആഴ്ചയുടെ ആരംഭത്തില്‍ യാത്രാ സംബന്ധമായ ആശങ്കകള്‍ ഉണ്ടാകാം, പക്ഷേ ആ യാത്രയില്‍ വിജയമാണ് പ്രതീക്ഷിക്കുന്നത്. ഒരു കുടുംബ യാത്രയ്ക്കുള്ള സാധ്യതയും ഉണ്ട്. ജോലിസാഹചര്യങ്ങള്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ആഴ്ചയുടെ അവസാനം ഏകാന്തത തോന്നിയേക്കാം.ഈ ആഴ്ച മേടം രാശിക്കാരുടെ ഭാഗ്യദിനങ്ങള്‍ 17-ാം തീയതിയും 21-ആം തീയതിയും ആണ്.

ഇടവം

കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2

ഈ ആഴ്ച ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ഇവര്‍ക്ക് പ്രൊഫഷണല്‍ രംഗത്ത് പുരോഗതി ഉണ്ടാകും. വിജയം നേടുന്നതിനുള്ള നിരവധി അവസരങ്ങള്‍ ലഭിക്കും. സാമ്പത്തിക കാര്യങ്ങള്‍ മെച്ചപ്പെടും. മുതിര്‍ന്ന കുടുംബാംഗത്തിന്റെ അനുഗ്രഹം സമാധാനവും സന്തോഷവും നല്‍കും. ഈ കാലയളവില്‍ യാത്ര ഒഴിവാക്കുന്നത് നല്ലതാണ്. നിക്ഷേപങ്ങള്‍ ലാഭകരമാകും. ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടും. ആഴ്ചയുടെ അവസാനത്തോടെ ചില അനുകൂല വാര്‍ത്തകള്‍ വരാന്‍ സാധ്യതയുണ്ട്. ഓഫീസ് ജോലികളില്‍ സൂക്ഷ്മതയും ശ്രദ്ധയും പാലിച്ച് നഷ്ടങ്ങള്‍ ഒഴിവാക്കുക. ആഴ്ചയിലെ 18, 20 തീയതികള്‍ ഇവര്‍ക്ക് ശുഭദിനങ്ങളാണ്.

Take a Poll

മിഥുനം

മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4

മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ ആഴ്ച സാമ്പത്തിക പുരോഗതിക്കുള്ള നിരവധി അവസരങ്ങള്‍ ലഭിച്ചേക്കും. ധന സംബന്ധമായ പ്രശ്‌നങ്ങളില്‍ ആശ്വാസം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ആരോഗ്യ നില ഭദ്രമായി തുടരാന്‍ സാധ്യതയുണ്ട. കുടുംബത്തില്‍ സന്തോഷം വര്‍ദ്ധിക്കുകയും സ്‌നേഹബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യും. പ്രിയപ്പെട്ടവരോടൊപ്പം ഒരു യാത്ര പോകാന്‍ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ മാനസികസൗഖ്യം ഉയര്‍ത്താന്‍ സഹായിക്കും. നിങ്ങളുടെ തൊഴില്‍ ജീവിതത്തില്‍ പുരോഗതി പ്രതീക്ഷിക്കാം. തൊഴിലിടത്തിലെ സഹകരണങ്ങളില്‍ നിന്ന് പോസിറ്റീവ് ഫലങ്ങള്‍ ലഭിക്കും. ചെലവുകള്‍ വര്‍ദ്ധിച്ചേക്കാമെങ്കിലും, മതിയായ വരുമാനം സാമ്പത്തിക സന്തുുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കും. ഈ രാശിക്കാര്‍ ഈ ആഴ്ച നിക്ഷേപങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ആഴ്ച സുഖകരമായി അവസാനിക്കും, സ്‌നേഹം തുടര്‍ന്നും വളരും. ഇവരുടെ ഭാഗ്യദിനങ്ങള്‍ 21-ാം തീയതിയും 23-ാം തീയതിയും ആയിരിക്കും.

കര്‍ക്കിടകം

പുണര്‍തം 1/4, പൂയ്യം, ആയില്യം

ഈ ആഴ്ച കര്‍ക്കിടകം രാശിക്കാര്‍ക്ക് ധനപരമായി ആശ്വാസമുള്ള സമയം പ്രതീക്ഷിക്കാം. ജോലിയില്‍ പുരോഗതി പ്രതീക്ഷിക്കാ. ചെയ്തിരുന്ന ദൗത്യത്തില്‍ വിജയമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇവരുടെ ധനകാര്യ ഭാവി അനുകൂലമായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുമുണ്ട്. ജോലിസംബന്ധ യാത്രയിലൂടെ വിജയം, സാമ്പത്തിക നേട്ടങ്ങള്‍ എന്നിവ ലഭിക്കാം. എന്നാല്‍ യാത്ര ചെയ്യാതിരിക്കാന്‍ തീരുമാനിച്ചാല്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ല. കുടുംബവുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ നിങ്ങളുടെ ഉള്‍വിളികളെയും തോന്നലുകളെയും വിശ്വസിക്കുന്നത് ഉചിതമാണ്. ആഴ്ചയുടെ അവസാനം നിങ്ങള്‍ക്ക് സമാധാനം ലഭിക്കും, എന്നാല്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിച്ചേക്കാം. ഈ മാസത്തിലെ 17-ാം തീയതിയും 19-ാം തീയതിയും കര്‍ക്കിടകം രാശിക്കാര്‍ക്ക് ശുഭദിനങ്ങളാണ്.

ചിങ്ങം

മകം, പൂരം, ഉത്രം 1/4

ചിങ്ങം രാശിയില്‍ ജനിച്ച വ്യക്തികള്‍ക്ക് ഈ ആഴ്ച കരിയറില്‍ പുരോഗതി പ്രതീക്ഷിക്കാം. ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയും. കുടുംബ ജീവിതം സമാധാനപരവും സന്തോഷകരവുമാകും. യാത്രകള്‍ നല്ല ഫലങ്ങളും സമൃദ്ധിയും നല്‍കും. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനവും മാന്യതയും വര്‍ദ്ധിക്കുകയും അത് നിങ്ങളുടെ കുടുംബത്തിന് സന്തോഷം നല്‍കുകയും ചെയ്യും. ജോലിയില്‍ ശ്രദ്ധാപൂര്‍വമുള്ള പരിശ്രമങ്ങള്‍ ശ്രദ്ധേയമായ നേട്ടങ്ങളിലേക്ക് നയിക്കും. പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പ്രധാനരേഖകളിലോ കരാറുകളിലോ ഒപ്പിടുന്നതിന് മുമ്പ് സൂക്ഷ്മമായി പരിശോധിക്കുന്നത് ഉചിതമാണ്. ആഴ്ചയുടെ അവസാനത്തോടെ സമൃദ്ധിയുടെ സൂചനകള്‍ ജീവിതത്തില്‍ പ്രത്യക്ഷപ്പെടും. കിട്ടാന്‍ വൈകിയിരുന്ന ധനം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. 21, 22 തീയതികള്‍ ഇവര്‍ക്ക് ശുഭദിനങ്ങളാണ്.

കന്നി

ഉത്രം 3/4, അത്തം, ചിത്ര 1/2

കന്നി രാശിക്കാര്‍ ഈ ആഴ്ച അവരുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ പുരോഗതി കൈവരിച്ച് ലക്ഷ്യങ്ങള്‍ നേടാന്‍ പോകുകയാണ്. അവരവരുടെ തോന്നലുകളില്‍ വിശ്വസിച്ച് സാമ്പത്തിക നിക്ഷേപങ്ങള്‍ നടത്തുന്നതിലൂടെ, അനുകൂലമായ ഫലങ്ങള്‍ പ്രതീക്ഷിക്കാം. പോസിറ്റീവ് ഫലങ്ങളും സാമ്പത്തിക നേട്ടങ്ങളും തൊട്ടടുത്തുണ്ട്. ആരോഗ്യ നില സ്ഥിരമായിരിക്കും, എന്നാല്‍ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മറ്റുള്ളവരുടെ അഭിപ്രായം പരിഗണിക്കുന്നത് നല്ലതാണ്. ഈ കാലയളവില്‍ യാത്ര ഒഴിവാക്കുന്നത് ഉചിതമാണ്. കുടുംബത്തില്‍ മേല്‍ക്കോയ്മയുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നത് പ്രധാനമാണ്. ആഴ്ചയുടെ അവസാനത്തോടെയുള്ള ഒരു പുതിയ തുടക്കം സന്തോഷം നല്‍കും. കന്നി രാശിക്കാര്‍ക്ക് മുന്നിലുള്ള ദിവസങ്ങള്‍ പുരോഗതിയാല്‍ നിറഞ്ഞിരിക്കും. 22, 23 തീയതികള്‍ ശുഭകരമാണ്.

തുലാം

ചിത്ര 1/2 ചോതി, വിശാഖം 3/4

തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ ആഴ്ച സാമ്പത്തിക നേട്ടങ്ങളും നിക്ഷേപങ്ങളില്‍ നിന്ന് ലാഭവും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ പരിജ്ഞാനമുള്ള ഒരാളില്‍ നിന്ന് പണം ലഭിക്കാനുള്ള സാധ്യതയുമുണ്ട്. കുടുംബത്തില്‍ നല്ല വാര്‍ത്തകള്‍ ഉണ്ടാകാം. കൂടാതെ കുട്ടികളോടൊപ്പം ഗുണമേന്മയുള്ള സമയം ചെലവഴിക്കാനാകും. ഈ ആഴ്ചയില്‍ പദ്ധതിയിട്ട യാത്ര ആസ്വാദ്യകരമായിരിക്കും. അത് നല്ല വാര്‍ത്തകള്‍ കൊണ്ടുവരാം. ജോലിയില്‍ ചില അനുകൂല സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആഴ്ചയുടെ അവസാനം അശ്രദ്ധ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നത് നല്ലതാണ്. നിങ്ങളുടെ ജോലിയിലേക്ക് പൂര്‍ണ്ണശ്രദ്ധ കേന്ദ്രീകരിക്കുന്നത് ലാഭകരമാകും. നിങ്ങളുടെ ഭാഗ്യദിനങ്ങള്‍ 21, 23 തീയതികള്‍ ആണ്.

വൃശ്ചികം

വിശാഖം 1/4, അനിഴം, തൃക്കേട്ട

വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ ആഴ്ച സാമ്പത്തിക നേട്ടങ്ങളും പുരോഗതിയും പ്രതീക്ഷിക്കാം. ഈ കാലയളവില്‍ യാത്രകള്‍ക്ക് അനുകൂല ഫലങ്ങള്‍ ലഭിക്കാനിടയുണ്ട്. പ്രതീക്ഷിക്കാത്ത ഒരു ഉറവിടത്തില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ മനോഹരമായ ഒരു സ്ഥലത്തേക്ക് യാത്രാ പദ്ധതിയിടാനും സാധ്യതയുണ്ട്. എങ്കിലും, ജോലിയില്‍ വെല്ലുവിളികള്‍ ഉയര്‍ന്നേക്കാം. അതിനാല്‍ ഈ ആഴ്ച ജോലിസംബന്ധമായ വലിയ തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ബാഹ്യ ഇടപെടലുകള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ അനാവശ്യ ചെലവ് ഒഴിവാക്കുക, കാരണം കുടുംബത്തിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട്. ആഴ്ചയുടെ അവസാനം, ഒരു യുവാവിനെക്കുറിച്ചുള്ള ആശങ്കകള്‍ ചില വിഷമങ്ങള്‍ ഉണ്ടാക്കാം. 19-ആം തീയതിയും 22-ആം തീയതിയും ഇവര്‍ക്ക് ശുഭദിനങ്ങളായി കണക്കാക്കപ്പെടുന്നു.

ധനു

മൂലം, പൂരാടം, ഉത്രാടം 1/4

ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാം, ധനലാഭത്തിനുള്ള സൂചനകളുണ്ട്. ഒരു സ്ത്രീയുടെ സഹായം സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ കാരണമാകാം. പഴയ ഓര്‍മ്മകള്‍ മനസ്സില്‍ നിറയും. ജോലിയില്‍ പുരോഗതി ഉണ്ടാകും. കൂടാതെ ജോലിസ്ഥലത്തും സമൂഹത്തിലും ബഹുമാനവും ആദരവും വര്‍ദ്ധിക്കും. യാത്രാ പദ്ധതികള്‍ക്ക് വിജയമുണ്ടാകാം. ആഴ്ചയുടെ അവസാനം യാത്രയോ പുതിയ തുടക്കമോ സംബന്ധിച്ച് ആശങ്കയോ അസ്വസ്ഥതയോ ഉണ്ടാകാം. അതിനാല്‍ ഇത്തരം പദ്ധതികള്‍ മാറ്റിവയ്ക്കുന്നത് നല്ലതാണ്. ഈ ആഴ്ച പൊതുവെ സമ്പത്ത് വര്‍ദ്ധനവ് സൂചിപ്പിക്കുന്നു. 21-ാം തീയതിയും 23-ാം തീയതിയും ശുഭദിനങ്ങളാണ്.

മകരം

ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2

ഈ ആഴ്ച, മകരം രാശിക്കാര്‍ക്ക് അവരുടെ തൊഴില്‍ ജീവിതത്തില്‍ പുരോഗതി അനുഭവപ്പെടുകയും സഹകരണങ്ങളില്‍ നിന്ന് അനുകൂല ഫലങ്ങള്‍ ലഭിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. ഈ ആഴ്ചയില്‍ നിങ്ങളുടെ ആരോഗ്യത്തിനോ നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യത്തിനോ ശ്രദ്ധ നല്‍കുന്നത് പ്രധാനമാണ്. സാമ്പത്തികമായി, ചെലവുകള്‍ പ്രതീക്ഷകളെ മറികടക്കാനും ഒരു പുതിയ നിക്ഷേപം ആശങ്കകള്‍ക്ക് കാരണമാകാനും സാധ്യതയുണ്ട്. കുടുംബത്തില്‍ ഒരു പുതിയ തുടക്കം സംബന്ധിച്ച് ചില നിരാശ ഉണ്ടാകാം. ഈ കാലയളവില്‍ യാത്ര ഒഴിവാക്കുന്നത് ഉചിതമാണ്. ആഴ്ചയുടെ അവസാനം, സന്താനങ്ങളെ സംബന്ധിച്ചുള്ള അനാവശ്യ വാര്‍ത്തകള്‍ അല്ലെങ്കില്‍ ആശങ്കകള്‍ ഉണ്ടാകാം. എന്നിരുന്നാലും, സാമ്പത്തികമായി നിങ്ങള്‍ സമ്പത്ത് നേടുകയും ബഹുമാനം നേടുകയും ചെയ്യും. 21-ാം തീയതിയും 22-ാം തീയതിയും നിങ്ങള്‍ക്ക് ശുഭദിനങ്ങളാണ്.

കുംഭം

അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4

കുംഭരാശിക്കാര്‍ക്ക് ഈ ആഴ്ച സാമ്പത്തിക നേട്ടങ്ങള്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ധനലാഭത്തിനുള്ള നിരവധി അവസരങ്ങള്‍ ഇവരെ കാത്തിരിക്കുന്നു. പുതിയ സംരംഭങ്ങളിലെ നിക്ഷേപം ഭാവിയില്‍ ഫലപ്രദമാകാം. ജോലിയില്‍ പ്രായോഗികമായ തീരുമാനങ്ങള്‍ എടുക്കുന്നത് ഉചിതമാണ്. ഈ കാലയളവില്‍ നടത്തുന്ന യാത്രകള്‍ നല്ല ഫലങ്ങള്‍ നല്‍കാന്‍ സാധ്യതയുണ്ട്. എന്നാല്‍ കുടുംബത്തില്‍ പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ചില സംശയങ്ങള്‍ ഉണ്ടാകാം. അതിനാല്‍ ഈ ആഴ്ച മാറ്റങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ആഴ്ചയുടെ അവസാനത്തില്‍ അശാന്തിയും മാനസിക അസ്വസ്ഥതയും അനുഭവപ്പെടാം. 17-ാം തീയതി, 19-ാം തീയതി ശുഭദിനങ്ങളാണ്.

മീനം

പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി

മീനം രാശിക്കാര്‍ക്ക് ഈ ആഴ്ച സാമ്പത്തിക സാധ്യതകള്‍ ഉണ്ടാകും. ആഴ്ചയുടെ തുടക്കത്തില്‍ തന്നെ ധനലാഭത്തിനുള്ള അവസരങ്ങള്‍ പ്രത്യക്ഷപ്പെടും. എന്നാല്‍, ജോലിയില്‍ പ്രചോദനത്തിന്റെ അഭാവം ചില വെല്ലുവിളികള്‍ സൃഷ്ടിച്ചേക്കാം. കുടുംബത്തോടൊപ്പം ഗുണമേന്മയുള്ള സമയം ചെലവഴിക്കുന്നതില്‍ സന്തോഷവും ആനന്ദവും ലഭിക്കും. യാത്ര വിജയകരമാകാനുള്ള സാധ്യതയുണ്ട്. സ്ത്രീകളില്‍ നിന്ന് പിന്തുണ ലഭിക്കാനും സാധ്യതയുണ്ട്. ക്ഷമയും സൗമ്യമായ പെരുമാറ്റവും കൊണ്ട് വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും. സാമ്പത്തികവും സ്ഥാനവുമായി ബന്ധപ്പെട്ടതുമായ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. 18-ാം തീയതിയും 23-ാം തീയതിയും ശുഭദിനങ്ങളാണ്.

Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്‌സ്‌കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

Story first published: Monday, March 17, 2025, 11:45 [IST]
X
Desktop Bottom Promotion