Latest Updates
-
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
Career Horoscope: പ്രവചനാതീതം വരുന്ന 7 ദിവസങ്ങള്‍: കരിയര്‍, ജോലി, വരുമാനം എല്ലാം തീരുമാനമാവും
ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ കാര്യങ്ങളും പലപ്പോഴും പ്രവചനാതീതമായിരിക്കും. എന്നാല്‍ ജ്യോതിഷമാറ്റങ്ങള്‍ പലപ്പോഴും നിങ്ങളുടെ വരാന്‍ പോവുന്ന കാര്യങ്ങളും അതിന്റെ ഏറ്റക്കുറച്ചിലുകളും പറയുന്നു. വരുന്ന ആഴ്ചയില്‍ എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നുള്ളത് തിരിച്ചറിയേണ്ടതാണ്. കരിയര്‍ പലപ്പോഴും പ്രവചനാതീതമായിരിക്കും. ചെറിയ മാറ്റങ്ങള്‍ പോലും നിങ്ങളില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.
വരുന്ന ആഴ്ചയില്‍ എന്തൊക്കെയാണ് ഇത്തരത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെ അറിഞ്ഞിരിക്കണം എന്നത് ശ്രദ്ധേയമാണ്. പ്രമോഷനും ശമ്പള വര്‍ദ്ധനവും എത്രത്തോളം ജീവിതത്തെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

മേടം: മാര്‍ച്ച് 21 - ഏപ്രില്‍ 19
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച കര്‍മ്മരംഗത്ത് ഉയര്‍ച്ചയുണ്ടാവും. കൂടാതെ നിങ്ങളുടെ നേതൃത്വപരമായ കഴിവുകള്‍ തിളങ്ങും, സഹപ്രവര്‍ത്തകര്‍ നിങ്ങളെ വളരെയധികം സഹായിക്കുന്നു. നിങ്ങള്‍ മുന്‍കൈ എടുത്ത് പല പദ്ധതികളുടെയും ചുമതല ഏറ്റെടുക്കേണ്ടതായി വരുന്നു. നിങ്ങളുടെ ആത്മവിശ്വാസം മറ്റുള്ളവര്‍ക്ക് പ്രചോദനമാകും.
ഇടവം: ഏപ്രില്‍ 20 - മെയ് 20
ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ച ഏത് മേഖലയിലാണെങ്കിലും ക്ഷമ പ്രധാനമാണ്. ജോലിയില്‍ നിങ്ങള്‍ക്ക് ചില കാലതാമസങ്ങളോ തടസ്സങ്ങളോ നേരിടേണ്ടി വന്നേക്കാം. എങ്കിലും ക്ഷമയോടെ കാത്തിരിക്കണം. നിങ്ങളുടെ കഠിനാധ്വാനം ഒടുവില്‍ ഫലം നല്‍കും. പെട്ടെന്നുള്ള ഫലങ്ങളേക്കാള്‍ വൈകി വരുന്ന ഫലങ്ങളാണ് മികച്ചത്.
മിഥുനം: മെയ് 21 - ജൂണ്‍ 20
മിഥുനം രാശിക്കാര്‍ക്ക് അവരുടെ ആശയവിനിമയം മികച്ചതായിരിക്കും. എങ്കിലും ജോലിയില്‍ ചെറിയ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. ജോലിസ്ഥലത്തെ പൊരുത്തക്കേടുകള്‍ പരിഹരിക്കുന്നതിന് നിങ്ങള്‍ തന്നെ മുന്‍കൈ എടുക്കണം. പലപ്പോഴും ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല മാറ്റങ്ങളുണ്ടാവും.
കര്‍ക്കടകം: ജൂണ്‍ 21 - ജൂലൈ 22
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍, നിങ്ങള്‍ അതിനെ ധൈര്യപൂര്‍വ്വം നേരിടേണ്ടി വരും. നിങ്ങളുടെ കരിയര്‍ തീരുമാനങ്ങളെ സ്വാധീനിക്കുന്ന വിലപ്പെട്ട മാറ്റങ്ങളുണ്ടാവുന്നു.
ചിങ്ങം: ജൂലൈ 23 - ഓഗസ്റ്റ് 22
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ സര്‍ഗ്ഗാത്മകമായ കാര്യങ്ങള്‍ ജോലിയില്‍ പ്രയോഗിക്കാന്‍ സാധിക്കുന്നു. മീറ്റിംഗുകളില്‍ നൂതന ആശയങ്ങള്‍ നിര്‍ദ്ദേശിക്കുകയും അത് നടപ്പിലാക്കാന്‍ മുന്‍കൈ എടുക്കുകയും ചെയ്യും. അഭിപ്രായങ്ങള്‍ എ്‌പ്പോഴും വിലമതിക്കപ്പെടുന്നു. കൂടാതെ മികച്ച അതിശയകരമായ അവസരങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
കന്നി: ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22
കന്നി രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. കര്‍മ്മരംഗത്ത് പക്ഷേ ഈ ആഴ്ച നിര്‍ണായകമാണ്. നിങ്ങളുടെ ജോലി തുടങ്ങുന്നതിന് മുന്‍പായി എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നത് ക്രോസ്‌ചെക്ക് ചെയ്യേണ്ടതാണ്. ഇത്തരം പുന:പരിശോധന നിങ്ങളെ പലപ്പോഴും വലിയ അപകടത്തില്‍ നിന്ന് സംരക്ഷിക്കുന്നു.
തുലാം: സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22
തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടായേക്കാം. കൂടാതെ സഹകരണ മനോഭാവത്തോടെ ജോലി ചെയ്യുന്നതിന് സാധിക്കുന്നു. പൊതുവായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഇത് സഹായിക്കുന്നു. ഗ്രൂപ്പിനുള്ളില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിങ്ങള്‍ മുന്‍കൈ എടുക്കേണ്ടതായി വരും.
വൃശ്ചികം: ഒക്ടോബര്‍ 23 - നവംബര്‍ 21
വൃശ്ചികം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങളുണ്ടാവുന്നു. തന്ത്രപരമായി എല്ലാ കാര്യങ്ങളും പ്ലാന്‍ ചെയ്യുക. വ്യക്തമായ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുകയും അവ നേടുന്നതിന് ഒരു പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്യുക. നിങ്ങളുടെ നിശ്ചയദാര്‍ഢ്യം ഏത് ലക്ഷ്യത്തേയും നേടി എടുക്കുന്നതിന് സഹായിക്കുന്നു.
ധനു: നവംബര്‍ 22 - ഡിസംബര്‍ 21
ധനു രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. പുതിയ പഠനകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുകയും ചെയ്യുന്നു. പരിചയസമ്പന്നരായ പ്രൊഫഷണലുകളില്‍ നിന്ന് ഉപദേശം തേടുക. നിങ്ങളുടെ അറിവ് വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നതോടൊപ്പം തന്നെ ജോലിയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു.
മകരം: ഡിസംബര്‍ 22 - ജനുവരി 19
മകരം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ആഴ്ചയാണ് വരാന്‍ പോവുന്നത്. കൂടാതെ ഈ ആഴ്ചയില്‍ നിങ്ങള്‍ക്ക് ഒരു കാര്യത്തിലും സ്ഥിരമായി നില്‍ക്കാന്‍ സാധിക്കുകയില്ല. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതിനും ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു. പലപ്പോഴും കര്‍മ്മരംഗത്തെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.
കുംഭം: ജനുവരി 20 - ഫെബ്രുവരി 18
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. പ്രത്യേകിച്ച് ജോലിയിലും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തുന്നു. നിങ്ങളുടെ മുന്നോട്ടുള്ള ചിന്താഗതി പലപ്പോഴും ജീവിതത്തില്‍ അപ്രതീക്ഷിതമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
മീനം: ഫെബ്രുവരി 19 - മാര്‍ച്ച് 20
മീനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പ്രൊഫഷണല്‍ ജീവിതത്തില്‍ സഹാനുഭൂതി ഒരു പ്രധാന പങ്ക് വഹിക്കുന്നു. സഹപ്രവര്‍ത്തകരുടെ ആശങ്കകളെക്കുറിച്ച് സംസാരിക്കുകയും അതിന് പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്യുന്നു. പലപ്പോഴും ജോലിസ്ഥലത്ത് ശക്തമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











