Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Career Horoscope: എല്ലാ വഴിയും അടഞ്ഞാലും അവസാനം വെളിച്ചം കാണുന്നവര്‍, ജോലിയും കരിയറും ഭദ്രം
ജ്യോതിഷപ്രകാരം കരിയര്‍ മാറ്റങ്ങള്‍ പല വിധത്തിലാണ് ജീവിതത്തെ സ്വാധീനിക്കുന്നത്. പലപ്പോഴും എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത് തന്നെ ജ്യോതിഷപ്രകാരം ഉണ്ടാവുന്ന മാറ്റങ്ങളിലൂടെയാണ്. വരുന്ന ഒരാഴ്ചയില്‍ കരിയര്‍ ജാതക പ്രകാരം ആര്‍ക്കൊക്കെ ഉയര്‍ച്ചയുണ്ടാവുന്നു, ആര്‍ക്കെല്ലാം ദോഷഫലങ്ങളുണ്ടാവുന്നു എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ കൃത്യമായി വായിക്കാവുന്നതാണ്.
ഓരോ രാശിചിഹ്നവും അവരുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ വ്യത്യസ്തമായിരിക്കും. ഇത്തരത്തില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങളെ മനസ്സിലാക്കുന്നതിനും അതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും കരുതിയിരിക്കുന്നതിനും വേണ്ടി കരിയര്‍ ജാതകം വായിക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടംരാശിക്കാര്‍ക്ക് ഈ ആഴ്ച കരിയര്‍ മാറ്റങ്ങള്‍ വളരെ അനുകൂലമായിരിക്കും. മാത്രമല്ല ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവാത്ത ഒരു സമയം കൂടിയായിരിക്കും എന്നതാണ് സത്യം, മറ്റുള്ളവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് കാര്യമായ ജോലിയില്‍ മെച്ചമുണ്ടാക്കും. കൂടാതെ പുതിയ ആശയങ്ങള്‍ക്കായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു.
ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് പലപ്പോഴും അവരുടെ സാമ്പത്തിക ആസൂത്രണങ്ങള്‍ വളരെ കൂടുതലായിരിക്കും. അത് ജോലിയില്‍ നിന്നുള്ള മാറ്റങ്ങള്‍ വര്‍ദ്ധിപ്പിക്കും. കൂടാതെ നിങ്ങളുടെ ബജറ്റ് അവലോകനം ചെയ്യാനും ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്താനുമുള്ള ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് കരിയറിന്റെ കാര്യത്തില്‍ മികച്ച നേട്ടങ്ങളുണ്ടാവുന്നു. പലപ്പോഴും സഹപ്രവര്‍ത്തകരോടൊപ്പം എല്ലാ കാര്യങ്ങളും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. കൂടാതെ നിങ്ങളുടെ ലക്ഷ്യങ്ങളെയും പ്രതീക്ഷകളെയും കുറിച്ച് സുതാര്യത പുലര്‍ത്തുക.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ അവരുടെ കരിയര്‍ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പലപ്പോഴും സ്വയം പ്രതിഫലിപ്പിക്കാന്‍ സമയം എടുക്കുന്നു. തീരുമാനങ്ങള്‍ എല്ലാം തന്നെ ആലോചിച്ച് എടുക്കുന്നതിന് ശ്രദ്ധിക്കണം. എല്ലാ കാര്യങ്ങളും കൃത്യമായി കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തരുത്.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് എല്ലാ കാര്യത്തിലും നേതൃത്വം വഹിക്കുന്നതിനുള്ള അവസരങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ കഴിവുകളില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും പദ്ധതികളുടെ ചുമതല ഏറ്റെടുക്കുകയും ചെയ്യുക. നിങ്ങളുടെ നേട്ടങ്ങള്‍ മറ്റുള്ളവരേയും പ്രചോദിപ്പിപ്പിക്കും.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. കരിയര്‍ പലപ്പോഴും നിങ്ങളെ അത്ഭുതപ്പെടുത്തും. എന്നാല്‍ ചെയ്യുന്ന കാര്യങ്ങളിലെ കൃത്യത ഉറപ്പിക്കുന്നതിന് വേണ്ടി രണ്ട് പ്രാവശ്യം കാര്യങ്ങള്‍ ആലോചിച്ച് ചെയ്യുക.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പ്രൊഫഷണല്‍ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. ജോലിയും വ്യക്തിഗത മാറ്റങ്ങളും എല്ലാം കൊണ്ട് നിങ്ങളുടെ ജീവിതം മാറി മറിയുന്നു.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാരിലും ജോലിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ തന്നെ ജീവിതം മാറുന്നു. എങ്കിലും കരിയര്‍ നേട്ടങ്ങളില്‍ അല്പം ശ്രദ്ധവേണം. അല്ലാത്ത പക്ഷം ഒരു പരാജയത്തിനുള്ള സാധ്യതയുണ്ട്.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാരുടെ ജീവിതത്തിലും സന്തോഷം നിറയുന്നതിനുള്ള ഏഴ് ദിവസങ്ങളാണ് വരാന്‍ പോവുന്നത്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറുന്നു. വ്യത്യസ്തമായ കാഴ്സുകളില് ചേരുകയും അത് വഴി കരിയര്‍ മാറ്റങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ ഈ ആഴ്ച സ്ഥിരോത്സാഹികളായിരിക്കും. ജീവിതത്തില്‍ പല തടസ്സങ്ങളും ഇവരെ കാത്തിരിക്കുന്നു. എങ്കിലും അതിനെയെല്ലാം തരണം ചെയ്ത് മുന്നേറുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യം ശ്രദ്ധിക്കണം.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കുന്നു. പലപ്പോഴും എന്താണ് ചിന്തിക്കുന്നത് അത് തന്നെ പ്രവര്‍ത്തിക്കുന്നതിന് സാധിക്കും. ജോലിസ്ഥലത്ത് ക്രിയാത്മകമായ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശി, പ്രൊഫഷണല്‍ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നെറ്റ്വര്‍ക്കിംഗിന് പുതിയ അവസരങ്ങളിലേക്കുള്ള വാതിലുകള്‍ തുറക്കുന്നതിന് സഹായിക്കും. കൂടാതെ സമപ്രായക്കാരുമായി ക്രിയാത്മകമായി ഇടപെടുകയും അതിന് വേണ്ടി പ്രയത്നിക്കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
