Latest Updates
-
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം!
Career Horoscope: ആഗ്രഹിക്കും സമയം സംഭവിക്കേണ്ടതെല്ലാം സംഭവിക്കും: ശത്രുക്കള്‍ സ്തബ്ധരാവും
കരിയര്‍ എല്ലാവരുടേയും വ്യത്യസ്തമാണ്. അതിന് പല വിധത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ പല സമയത്തായി സംഭവിക്കുന്നു. അതുകൊണ്ട് തന്നെ ജ്യോതിഷത്തിന് ഇതില്‍ വളരെയധികം പ്രാധാന്യം ഉണ്ട്. ഓരോ ആഴ്ചയിലും ഉണ്ടാവുന്ന കരിയര്‍ മാറ്റങ്ങള്‍ ഏതൊക്കെ തരത്തിലാണ ്ജീവിതത്തെ സ്വാധീനിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. വരുന്ന ആഴ്ചയില്‍ അതായത് ഒക്ടോബര്‍ അവസാന ആഴ്ചയില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എന്തൊക്കെ കരിയര്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നത് നമുക്ക് നോക്കാം.
ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും സംഭവിക്കുന്നു. അതില്‍ കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ സംഭവിക്കുമ്പോള്‍ 12 രാശിക്കാരിലും എപ്രകാരമാണ് അതെല്ലാം ബാധിക്കുന്നത്, എത്രത്തോളമാണ് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത് എന്നത് തിരിച്ചറിയണം. കൂടുതല്‍ അറിയാനും നിങ്ങളുടെ ഈ ആഴ്ചയിലെ കരിയര്‍ രാശിഫലം വായിക്കുന്നതിനും തയ്യാറാവൂ.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് അവരുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഈ ആഴ്ച സാധിക്കുന്നു. മാത്രമല്ല സഹപ്രവര്‍ത്തകരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് പുതിയ അവസരങ്ങള്‍ ഉണ്ടാവും. കൂടാതെഎല്ലാ ജോലിയോടും പൊരുത്തപ്പെടാന്‍ തയ്യാറാകുകയും ചെയ്യും.
ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ച ക്ഷമ വളരെ പ്രധാനപ്പെട്ടതാണ്. തിടുക്കത്തിലുള്ള തീരുമാനങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ നിങ്ങളുടെ ഓപ്ഷനുകള്‍ വിലയിരുത്താന്‍ സമയമെടുത്ത് ആലോചിക്കണം. കൃത്യമായ കണക്ക് കൂട്ടലുകള്‍ കരിയറില്‍ ആവശ്യമാണ്. ശത്രുക്കള്‍ വരെ നിഷ്പ്രഭരാവും.
മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ കരിയറില്‍ ആശയവിനിമയം നിര്‍ണായക പങ്ക് വഹിക്കുന്നു. നിങ്ങളുടെ ആശയങ്ങള്‍ വ്യക്തമായി പ്രകടിപ്പിക്കുകയും മറ്റുള്ളവരെ അത് പറഞ്ഞ് മനസ്സിലാക്കുന്നതിനും സാധിക്കും. ജോലിയില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ കൊണ്ടുവരും.
കര്‍ക്കടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കടകം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ജോലിയില്‍ വ്യക്തിഗത വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. കൂടാതെ പഠന അവസരങ്ങള്‍ തേടുകയും നിങ്ങളുടെ വഴിയില്‍ വരുന്ന വെല്ലുവിളികള്‍ പ്രതിരോധിക്കുന്നതിനും സാധിക്കും. നിങ്ങളുടെ ശ്രമങ്ങള്‍ വിജയത്തിലെത്തുക തന്നെ ചെയ്യും.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ നേതൃപാടവങ്ങള്‍ ഈ ആഴ്ച എടുത്തുകാണിക്കപ്പെടുന്നു. കൂടാതെ പ്രോജക്ടുകളുടെ ചുമതല ഏറ്റെടുക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. നിങ്ങളുടെ ചുറ്റുമുള്ളവരെ പ്രചോദിപ്പിക്കുന്നതിന് സാധിക്കും. ലക്ഷ്യങ്ങള്‍ നേടാന്‍ ആത്മവിശ്വാസം സഹായിക്കും.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് ഏത് കാര്യത്തിനും ധാരാളം സമയം അനിവാര്യമാണ്. മാത്രമല്ല നിങ്ങളുടെ ജോലി രണ്ടുതവണ പരിശോധിച്ച് എല്ലാം ക്രമത്തിലാണെന്ന് ഉറപ്പാക്കുക. നിങ്ങളുടെ സൂക്ഷ്മമായ സ്വഭാവത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം, രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിയില്‍ ബാലന്‍സ് പ്രധാനമാണ്. ജോലിക്കും വ്യക്തിഗത ജീവിതത്തിനുമിടയില്‍ ഒരു തരത്തിലും മറ്റ് കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കരുത്. കൂടാതെ സമയം ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടതാണ്. ഏത് കാര്യത്തിനും ഐക്യം നിങ്ങള്‍ക്കുണ്ടാവുന്നു.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് അഭിനിവേശമാണ് കരിയറില്‍ നിങ്ങളെ മുന്നോട്ട് നയിക്കുന്നത്. നിങ്ങളെ ആവേശം കൊള്ളിക്കുന്ന പ്രോജക്റ്റുകളിലേക്ക് നിങ്ങള്‍ എത്തിപ്പെടുന്നു. അതില്‍ വിജയം കണ്ടെത്തുന്നതിനും സാധിക്കുന്നു.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് പലപ്പോഴും പല കാര്യങ്ങളോടും പൊരുത്തപ്പെടാന്‍ ഈ ആഴ്ചയില്‍ സാധിക്കണം എന്നില്ല. എങ്കിലും മാറ്റങ്ങള്‍ക്കായി തുറന്ന് പ്രവര്‍ത്തിക്കുകയും ജോലിയില്‍ പുതിയ രീതികള്‍ സ്വീകരിക്കുകയും ചെയ്യുക. ഇത് നിങ്ങളെ വിജയത്തിലേക്ക് എ്ത്തിക്കുന്നു.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് അവരുടെ സ്ഥിരോത്സാഹത്തിന് പ്രതിഫലം ലഭിക്കുന്നു. എത്ര വലിയ തടസ്സങ്ങള്‍ക്കിടയിലും നിങ്ങളുടെ ലക്ഷ്യത്തിലേക്ക് മുന്നേറുന്നതിന് സാധിക്കും. കൂടാതെ ജോലിയോടുള്ള നിങ്ങളുടെ സമര്‍പ്പണം നല്ല ഫലങ്ങള്‍ നല്കുന്നു.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചിന്തിക്കേണ്ടതായി വരുന്നു. മാത്രമല്ല ജോലിസ്ഥലത്ത് ക്രിയാത്മകമായ പരിഹാരങ്ങള്‍ നിര്ദ്ദേശിക്കുന്നകിന് സാധിക്കുന്ന ഒരു സമയമാണ്. നിങ്ങളുടെ കാഴ്ചപ്പാടിന് അനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് കൃത്യമായ ബോധം അവരുടെ കരിയറിനെക്കുറിച്ച് ഉണ്ടാവുന്നു. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നിങ്ങളുടെ ധൈര്യം അത് വര്‍ദ്ധിപ്പിക്കുന്നു. എന്താണ് എവിടേക്കാണ് എന്ന ചിന്ത നിങ്ങള്‍ക്ക് കൂടുതല്‍ നിലനില്‍ക്കുന്ന സമയം കൂടിയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications