Latest Updates
-
ദീപാവലി തലേന്ന് 12 രാശിക്കാർക്കും ശ്രദ്ധിക്കാൻ എന്തൊക്കെ? സാമ്പത്തികം, ജോലി, പ്രണയം - അറിയേണ്ടതെല്ലാം -
ദീപാവലിയിൽ തുലാം രാശിയിലെ ബുധാദിത്യ രാജയോഗം: ഈ കാര്യങ്ങളിൽ ജാഗ്രത വേണം, നേട്ടങ്ങൾ ഇങ്ങനെ! -
ഗജകേസരി യോഗം: സോഷ്യൽ മീഡിയയിലെ വൈറൽ സമയം വിശ്വസിക്കാമോ? ദീപാവലിക്ക് മുൻപ് അറിയേണ്ട സത്യം -
ഗോവർദ്ധൻ പൂജ 2026: കേരളത്തിൽ തീയതിയും സമയവും എങ്ങനെ കൃത്യമായി അറിയാം? ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ -
ലക്ഷ്മി പൂജയ്ക്ക് മുൻപ് വീടിന്റെ പ്രധാന വാതിലിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം തേടിയെത്തും -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങളിൽ ജാഗ്രത വേണം, അറിയേണ്ടതെല്ലാം -
ശനി പ്രദോഷം ഇന്ന് രാത്രിയോ? ആശയക്കുഴപ്പം ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
നവംബർ 7 ധനയോഗം: സോഷ്യൽ മീഡിയയിലെ വ്യാജ സന്ദേശങ്ങൾ വിശ്വസിക്കരുത്; ആപ്പിൽ കൃത്യമായി പരിശോധിക്കുന്നത് എങ്ങനെ? -
ആകാശത്ത് വിസ്മയം! നവംബർ 7-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; ഈ കാഴ്ച മിസ്സാക്കരുത് -
നവംബർ 7 ചന്ദ്രരാശി മാറ്റം: കന്നിയിൽ നിന്ന് തുലാത്തിലേക്ക്, ദീപാവലി വാരാന്ത്യത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
Career Horoscope: വന്നുചേരും അപൂര്‍വ്വ ഭാഗ്യം, നിനച്ചിരിക്കാതെ നേട്ടം; കരിയര്‍ വാരഫലം
ഏപ്രില്‍ മാസത്തിലെ ആദ്യ ആഴ്ചയ്ക്ക് തുടക്കമായി. കരിയര്‍ വാരഫലത്തിന്റെ ഈ ലക്കത്തില്‍, ഏപ്രില്‍ മാസത്തിലെ ആദ്യ ആഴ്ചയിലെ ഫലങ്ങളെക്കുറിച്ച് പറയാം. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 6 വരെ എല്ലാ രാശിക്കാര്‍ക്കും തൊഴില്‍ കാര്യങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം. വാരഫലം അനുസരിച്ച് ഈ ആഴ്ച എല്ലാ രാശിക്കാര്‍ക്കും വളരെ പ്രധാനമാണ്.
ചില രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിയില്‍ സ്ഥാനക്കയറ്റം ലഭിച്ചേക്കാം, അതേസമയം ചില രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടിവരും. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 6 വരെ 12 രാശിക്കാര്‍ക്കും കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ കരിയര്‍ വാരഫലം വായിക്കൂ.

മേടം
നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. മത്സര പരീക്ഷകളില്‍ നിങ്ങള്‍ക്ക് വിജയകരമായ ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ തൊഴില്‍ മേഖലയില്‍ കാര്യക്ഷമമായ മാര്‍ഗനിര്‍ദേശം ലഭിക്കും. നിങ്ങള്‍ക്ക് ആവശ്യമുള്ള തൊഴില്‍ ലഭിക്കും. തൊഴില്‍ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോകാനുള്ള സാധ്യതയുമുണ്ട്.
ഇടവം
ഈ ആഴ്ച നിങ്ങളുടെ കരിയറില്‍ വിജയത്തിനായ കാത്തിരിക്കേണ്ടതുണ്ട്. ഈ ആഴ്ച ആഗ്രഹിച്ച വിജയം നേടാന്‍ സമയമെടുത്തേക്കാം. പരീക്ഷാ ഫലങ്ങളില്‍ ആഗ്രഹിച്ച വിജയം നേടുന്നതില്‍ ചില തടസങ്ങള്‍ ഉണ്ടായേക്കാം.
മിഥുനം
ഈ ആഴ്ച നിങ്ങള്‍ക്ക് കരിയറുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം. ഉദ്യോഗസ്ഥരുമായി തര്‍ക്കിക്കുന്നത് നിങ്ങളുടെ കരിയര്‍ നശിപ്പിക്കും. ജോലിസ്ഥലത്ത് പ്രശ്നങ്ങള്‍ നേരിടേണ്ടിവരാതിരിക്കാന്‍ എല്ലാവരുമായും ഐക്യം നിലനിര്‍ത്തുന്നതാണ് നല്ലത്.
കര്‍ക്കിടകം
കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച നല്ലതായിരിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥരില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും, ഒരു പുതിയ തൊഴില്‍ മേഖല തിരഞ്ഞെടുക്കും. ഈ ആഴ്ച നിങ്ങളുടെ കരിയറില്‍ ആഗ്രഹിച്ച ജോലി ലഭിച്ചേക്കാം.
ചിങ്ങം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് വളരെ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. നിരാശ വേണ്ട, വിജയം കൈവരിക്കാന്‍ ഇനിയും സമയമുണ്ട്. നിങ്ങളുടെ ശ്രമം തുടരുക. കഠിനാധ്വാനം നിങ്ങളെ വിജയത്തിലെത്തിക്കും.
കന്നി
ഈ ആഴ്ച നിങ്ങളുടെ കരിയറില്‍ വിജയത്തിനായി കുറച്ച് ദിവസം കാത്തിരിക്കേണ്ടി വന്നേക്കാം. നിരാശ ഉണ്ടാകരുത്, കഠിനാധ്വാനം തുടരുക, നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും.
തുലാം
കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച പൊതുവെ നല്ലതായിരിക്കും. നിങ്ങളുടെ ഉദ്യോഗസ്ഥരുമായി നല്ല ബന്ധം സൂക്ഷിക്കുക. നിങ്ങളുടെ സംസാരത്തില്‍ നിയന്ത്രണം നിലനിര്‍ത്തുക, അല്ലാത്തപക്ഷം നിങ്ങളുടെ ജോലി നശിച്ചേക്കാം. ഈ ആഴ്ച കരിയറിലെ വിജയസാധ്യത ശരാശരി ആണ്.
വൃശ്ചികം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് മികച്ച വാര്‍ത്തകള്‍ ലഭിക്കാന്‍ പോകുന്നു. നിങ്ങള്‍ ജോലി ചെയ്യാന്‍ ഉദ്ദേശിക്കുന്ന മേഖലയില്‍ വിജയം ഉറപ്പാണ്. കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും.
ധനു
ഈ ആഴ്ച കരിയറിന് നല്ലതായിരിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്ന കരിയര്‍ നേടാനും കരിയറുമായി ബന്ധപ്പെട്ട പരീക്ഷകളില്‍ വിജയം നേടാനും കഴിയും. അതിനാല്‍ നിങ്ങളുടെ മനസ്സ് സന്തോഷിക്കും.
മകരം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരും. നിങ്ങള്‍ ആഗ്രഹിക്കുന്ന വിജയം നേടാന്‍ ഇനിയും സമയമെടുത്തേക്കാം. നിരുത്സാഹപ്പെടരുത്, നിരാശപ്പെടരുത്. കഠിനാധ്വാനം തുടരുക.
കുംഭം
കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ മേലുദ്യോഗസ്ഥരുമായുള്ള തര്‍ക്കങ്ങള്‍ കാരണം, നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നേക്കാം.
മീനം
നിങ്ങളുടെ കരിയറില്‍ ഈ ആഴ്ച നിങ്ങള്‍ ഭാഗ്യവാനാണെന്ന് തെളിയും. നിങ്ങള്‍ പരിശ്രമിക്കുന്ന മേഖലയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. കൂടാതെ ജോലി സംബന്ധമായി വിദേശ യാത്രകള്‍ക്കും മറ്റും സാധ്യതയുണ്ടാകും. നിങ്ങളുടെ മനസ്സ് സന്തോഷിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
